എൻജിൻഡ്രൈവർമാരുടെ നരകയാതന ഒഴിയുന്നു;163 വർഷങ്ങൾക്ക് ശേഷം...
വിശ്രമമില്ലാതെ മണിക്കൂറുകളോളം നീളുന്ന ട്രെയിൻ യാത്ര അതെങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? ചിലപ്പോൾ വിചിത്രമായി തോന്നിയേക്കാം, ലോക്കോ പൈലറ്റ്മാർ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ട്രെയിൻ എൻജിൻ ഡ്രൈവർമാരെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഏതാണ്ട് ദിവസേന 25 മില്ല്യൺ യാത്രക്കാരേയും 3 മില്ല്യൺ ചരക്കുകളേയും വഹിച്ചാണ് ഈ ലോക്കോമോട്ടീവുകൾ നാനാഭാഗങ്ങളിലായി ചീറി പായുന്നത്.
ഇന്ത്യയുടെ ഹൃദയതുടിപ്പാണ് ട്രെയിനുകൾ അറിയാം ചില കാര്യങ്ങൾ
നിലവിൽ ലോക്കോപൈലറ്റ് എന്ന തസ്തികയിൽ 70,000ത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ പ്രാഥമികാവശ്യങ്ങൾ വരെ നടപ്പിലാക്കാനുള്ള പദ്ധതിയൊന്നും റെയിൽവെ കൈകൊണ്ടിരുന്നില്ല. 72 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിൽ വെറും 30 മണിക്കൂർ മാത്രമാണ് വിശ്രമസമയമായിട്ടുള്ളത്. കുംടുംബത്തോടൊപ്പമുള്ള ചിലവിടലും വളരെ കുറവാണ്. ലോക്കോപൈലെറ്റുമാരുടെ ജീവിതം ഇത്ര ദുസഹമാണെന്ന് ആരും കരുതി കാണില്ല.

യാത്രക്കാരെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന പൂർണ ഉത്തരവാദിത്വവും ലോക്കോപൈലറ്റിനാണ്. വൈകുന്ന പക്ഷം അല്ലെങ്കിൽ ഏത് ആപത്തിനുള്ള പഴിയും ഇവർക്ക് തന്നെ.

ഇവർക്കായി ടോയിലെറ്റ് സൗകര്യം വരെ ഒരുക്കുന്നത് പ്രായോഗികമല്ല എന്ന നിലപാടിലായിരുന്നു റെയിൽവെ. മൂത്രവിസജ്ജർനത്തിന് അല്ലെങ്കിൽ ഉണർവിനായി എടുക്കുന്ന ഇടവേളകൾ യാത്രക്കാരുടെ സമയം പാഴാക്കുമെന്നാണ് റെയിൽവെ ചൂണ്ടിക്കാണിച്ചിരുന്നത്.

എൻജിനിൽ തന്നെ അതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നുള്ള ലോക്കോ പൈലറ്റുമാരുടെ ആവശ്യവും ഇത്രന്നാൾ നിറവേറ്റിയിരുന്നില്ല.

ഒടുവിൽ ആശ്വാസമെന്നോണം ഡ്രൈവർമാർക്കായി ബയോ-ടോയ്‌ലെറ്റ് ഉൾപ്പെടുത്തിയ എൻജിനിന് റെയിൽവെ അനുമതി നൽകിയിരിക്കുന്നു.

പ്രത്യേകം സെൻസറുകളും ഫീച്ചറുകളും ബയോ-ടോയ്‌ലെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റെയിൽവെ അധികൃതർ അറിയിച്ചിട്ടുള്ളത്.

ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന സമയത്ത് മാത്രമെ ഡോർ തുറക്കാനാവുകയുള്ളൂ ഓടിക്കൊണ്ടിരിക്കുമ്പോൾ ഉപയോഗം നിഷിധമാണെന്ന് സാരം.

ലോക്കോ പൈലറ്റ് ടോയിലെറ്റിന് അകത്താണെങ്കിൽ എൻജിൻ ബ്രേക്കും ഓട്ടോമെറ്റിക്കായി ലോക്കാകാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 2016-17 റെയിൽവെ ബജറ്റിലാണ് റെയിൽവെ മന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്.

വിചിത്രമെന്നു പറയാം ഇന്ത്യയിലെ ഓരോ ട്രാൻസ്പോർട് സിസ്റ്റത്തിനും വ്യത്യസ്ത നിയമങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.

ഉദാഹരണത്തിന്, ബസ് ഡ്രൈവർമാർക്കാണെങ്കിൽ അഞ്ച് മണിക്കൂർ ഓട്ടത്തിന് ശേഷമെ വിശ്രമിക്കാനുള്ള അനുമതിയുള്ളൂ.

എല്ലാ മൂന്ന് മണിക്കുറിന് ശേഷവും ദില്ലി മോട്രോ ട്രെയിൻ ഡ്രൈവർമാർക്ക് 40 മിനിട്ട് വരെ വിശ്രമിക്കാം. വൈമാനികർക്കാകട്ടെ യാത്രയുടെ ദൈർഘ്യമനുസരിച്ച് ഇടയ്ക്കിടെ ഇടവേളയെടുക്കാനുള്ള അനുമതിയും ഉണ്ട്.

റെയിൽവെ ലോക്കോമോട്ടീവ് പൈലറ്റുകളെ പ്രതിനിധീകരിക്കുന്ന ദി ഇന്ത്യൻ റെയിൽവെ ലോക്കോ റണ്ണിംഗ് മെൻസ് ഓർഗനൈസേഷൻ എന്ന സംഘടന റെയിൽവെയുടെ ഈ നീക്കത്തെ സ്വാഗതം ചെയ്തു.

തങ്ങൾ ദേശീയ മനുഷ്യവകാശ കമ്മറ്റിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും കാരണം മനുഷ്യത്ത്വമല്ലാത്ത നടപടികളായിരുന്നു ലോക്കോപൈലറ്റുമാർക്ക് നേരെ ഉണ്ടായിരുന്നതെന്നും ഒരു പ്രതിനിധി വ്യക്തമാക്കി.

മിക്കപ്പോഴും പ്രാഥമികാവശ്യങ്ങൾ സാധിക്കാനാകാതെ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായും വന്നുവെന്നും ഈ മനക്ലേശങ്ങൾ മിക്കപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കിയതായും സംഘടനയുടെ ഒരു വക്താവ് അറിയിച്ചു.

ഒരു ലോക്കോപൈലറ്റ് ആകണമെങ്കിൽ നിരവധി നിബന്ധനകളാണ് റെയിൽവെയ്ക്കുള്ളത്. അംഗ വൈകല്യങ്ങൾ പാടില്ല, നല്ല കാഴ്ച ശക്തിയും ഏകാഗ്രതയും, കായികവും മാനസികവുമായ കരുത്ത്, ഓർമശക്തി, പോസറ്റീവ് ആറ്റിറ്റ്യൂഡ് അതിലുപരി അടിയന്തരഘട്ടം തരണം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം.

എന്തോക്കെയായാലും ഒടുവിൽ ലോക്കോപൈലറ്റ്മാരുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള മനസ്ഥിതി റെയിൽവെ കാണിച്ചു. ഡ്രൈവർമാർക്കാകട്ടെ കൃത്യനിർവഹണത്തിനുള്ള സൗകര്യമില്ല എന്ന പരാതിയും അവസാനിക്കും.

ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെയാദ്യത്തെ ഹോസ്പിറ്റൽ ട്രെയിൻ

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്


Click it and Unblock the Notifications








