ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പൽ കന്നി യാത്രയാരംഭിച്ചു
ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പൽ എന്നറിയപ്പെടുന്ന 'ഹാർമണി ഓഫ് ദ സീസ് ' ഫ്രഞ്ച് തീരത്തുനിന്നും കന്നിയാത്രയാരംഭിച്ചു. ലോകവിഖ്യാതമായ ആഡംബര കപ്പല്‍ക്കമ്പനി റോയൽ കരീബിയൻ ഇന്റർനാഷണലിന് വേണ്ടി എസ്‌ടിഎഫ്‌എക്സ് ഫ്രാൻസ് ഷിപ്പ്‌യാർഡാസാണ് ഈ ക്രൂസ് കപ്പലിന്റെ നിർമാണം കഴിപ്പിച്ചിട്ടുള്ളത്.
ഇങ്ങനെയും ഉണ്ടോ കപ്പലുകൾ
2013 സെപ്തംബറിൽ പണിയാരംഭിച്ച ഈ കപ്പലിന് 227,000 ടണ്‍ ഭാരമാണുള്ളത്. മൂന്ന് ദിവസത്തേക്കുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രയ്ക്കായിട്ട് മാർച്ച് പത്തിനാണ് ഹാർമണി ഓഫ് ദ സീസ് യാത്ര തിരിച്ചത്. ഇലക്ട്രിക് പവർ പ്ലാന്റ് , പ്രോപ്പൽഷൻ സിസ്റ്റം എന്നിവയുടെ പരിശോധനയ്ക്കായിട്ടാണ് ഈ യാത്ര നടത്തുന്നെന്ന് നിർമാതക്കൾ അറിയിച്ചു.

ആഡംബരക്കപ്പലായ ടൈറ്റാനിക്കിനേക്കാൾ മുപ്പതു ശതമാനം അധികം നീളമുള്ള കപ്പലാണിത്. 362 മീറ്ററാണ് ഇതിന്റെ നീളം.

ഈ കപ്പലിനെ കുത്തനെ നിര്‍ത്തുകയാണെങ്കിൽ ഈഫല്‍ ടവറിനെക്കാള്‍ അമ്പതു മീറ്റര്‍ പൊക്കകൂടുതലുണ്ട് എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

0.8ബില്ല്യൺ പൗണ്ടാണ് ഈ വിനോദസഞ്ചാര കപ്പലിന്റെ നിർമാണ ചിലവ്. പതിനാറ് നിലകളിലായിട്ടാണിതിന്റെ പണികഴിപ്പിച്ചിട്ടുള്ളത്.

225,000 ടണ്‍ വീതം ഭാരമുള്ള അല്യുവര്‍ ഓഫ് ദ സീസ്, ഓയാസിസ് ഓഫ് ദ സീസ് എന്നീ കപ്പലുകളുടെ റെക്കോർഡ് തിരുത്തിക്കുറിക്കാനാണ് 227,000 ടണ്‍ ഭാരവും 362 മീറ്റർ നീളവുമുള്ള ഹാർമണി ഓഫ് ദ സീസ് എത്തുന്നത്.

കന്നി യാത്രയിൽ യാത്രക്കാരെ ഉൾപ്പെടുത്തിയിട്ടില്ല. പകരം 500 ജീവനക്കാരേയും വഹിച്ചാണ് കപ്പൽ യാത്ര പുറപ്പെട്ടിരിക്കുന്നത്.

മാസങ്ങളായി വിനോദ സഞ്ചാരികളെ കപ്പലിന്റെയകം കാണിക്കാനുള്ള അനുമതി നൽകിയിരുന്നു.

ഇതിൽ പാര്‍ക്ക്, സ്വിമ്മിങ് പൂളുകള്‍, ജോഗ്ഗിങ് പാത്ത്, യൂത്ത് സോണുകള്‍, സ്പോര്‍ട്‌സ് സോണുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പരീക്ഷണ യാത്രകൾക്ക് ശേഷം മെയ് പന്ത്രണ്ടോടുകൂടി ഉടമസ്ഥരായ റോയൽ കരീബിയന് കൈമാറുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്.

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പല്‍ പണി പൂർത്തിയാകുന്നു
സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി പെൺപടകൾ


Click it and Unblock the Notifications