എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാറായി എയർ സ്പീഡർ Mk3 ഔദ്യോഗികമായി വെളിപ്പെടുത്തി. ഒരു പൂർണ്ണ വലുപ്പത്തിലുള്ള ഇലക്ട്രിക് VTOL (വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ്) വാഹനമാണിത്.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

ഇത് 2021 -ന്റെ രണ്ടാം പകുതിയിൽ ഇത്തരത്തിലുള്ള ആദ്യ ഫ്ലൈയിംഗ് കാർ റേസിംഗ് സീരീസിൽ മത്സരിക്കും. ഈ സീരീസിൽ റിമോർട്ട് കൺട്രോൾഡ് ആളില്ലാ എയർ സ്പീഡർ Mk3 റേസ് കാറുകൾ ഉൾപ്പെടും.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

റിമോർട്ട് കൺട്രോൾഡ് റേസ് സീരീസിനായി എയർ‌സ്പീഡറിന്റെ സഹോദര കമ്പനിയായ അലൗഡ എയറോനോട്ടിക്സ് Mk3 -യുടെ 10 ഉദാഹരണങ്ങൾ നിർമ്മിക്കുന്നു. മനുഷ്യരടങ്ങുന്ന ഒരു റേസിംഗ് സീരീസ് ഇതിനകം തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്, 2022 -ൽ ഇത് നടക്കും.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

റേസിംഗ് വിമാനത്തിന്റെ വികസനത്തിനും നിർമ്മാണത്തിനുമായി, ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ് വ്യവസായത്തിൽ മക്ലാരൻ, ജാഗ്വർ ലാൻഡ് റോവർ, റോൾസ് റോയ്‌സ്, ബ്രഹാം, ബോയിംഗ്, ബാബ്‌കോക്ക് ഏവിയേഷൻ എന്നിവയുൾപ്പെടെയുള്ള ചില വലിയ ബ്രാൻഡുകളിൽ നിന്നുള്ള സഹായം നിർമ്മാതാക്കൾ കൈപറ്റിയിട്ടുണ്ട്.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

എയർസ്പീഡർ Mk3 -ക്ക് 120 കിലോമീറ്റർ (75 മൈൽ) വേഗത കൈവരിക്കാൻ കഴിയും, മാത്രമല്ല നാല് കോണുകളിലുള്ള ഇരട്ട റോട്ടറുകളിനാൽ ഒരു സാധാരണ ഹെലികോപ്റ്ററിനേക്കാളും ചിറകുള്ള വിമാനത്തേക്കാളും വേഗത്തിൽ തിരിയാൻ കഴിയും.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

വേഗത്തിലുള്ള വളവുകളിൽ ഏകദേശം 5G ശക്തി സൃഷ്ടിക്കാൻ ഒക്ടോകോപ്റ്ററിന് കഴിയും. വെറും 130 കിലോഗ്രാം ഭാരം വരുന്ന യന്ത്രത്തിന് 429 bhp കരുത്താണ് ലഭിക്കുന്നത്.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

0 മുതൽ 100 ​​കിലോമീറ്റർ വരെ (0 മുതൽ 62 മൈൽ വരെ) സ്പ്രിന്റിന് 2.8 സെക്കൻഡ് മാത്രമേ എടുക്കൂ എന്ന് കമ്പനിഅവകാശപ്പെടുന്നു, ഇത് വളരെ മികച്ച വേഗതയാണ്. ക്വിക്ക്-റിലീസ് സംവിധാനമുള്ളതിനാൽ എയർസ്പീഡർ Mk3 ബാറ്ററി സ്വാപ്പുകൾക്കായി പിറ്റ്സ്റ്റോപ്പുകളും കുറഞ്ഞ സമയമേ എടുക്കൂ.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

മത്സരമാണ് പുരോഗതിയെ നയിക്കുന്നത്, തങ്ങളുടെ റേസിംഗ് സീരീസ് സാങ്കേതികവിദ്യയുടെ വരവ് വേഗത്തിലാക്കുന്നു എന്ന് എയർ സ്പീഡറും അലൗഡ എയറോനോട്ടിക്സും സ്ഥാപകനും മാത്യു പിയേർസൺ പറഞ്ഞു.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

അത് ക്ലീൻ എയർ പാസഞ്ചർ ഗതാഗതം സാധ്യമാക്കുന്നു, ലോജിസ്റ്റിക്സ്, മെഡിക്കൽ ആപ്ലിക്കേഷനുകൾക്കായുള്ള നൂതന എയർ മൊബിലിറ്റി എന്നിവയെയും ഇത് സഹായിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

ഫ്രെയിമിനും പ്രധാന ബോഡിക്കും എയർസ്പീഡർ Mk3 കാർബൺ ഫൈബർ ഉപയോഗിക്കുന്നു. ഭാരം കുറഞ്ഞതോടൊപ്പം ക്രാഫ്റ്റ് ശക്തമാകുമെന്ന് ഇത് ഉറപ്പാക്കുന്നു, അങ്ങനെ പ്രകടനവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.

എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

സുരക്ഷയ്ക്കായി LiDAR, റഡാർ കൊളീഷൻ അവോയിഡൻസ് സിസ്റ്റങ്ങളും ഇത് ഉപയോഗിക്കും. ഈ വർഷാവസാനം ഈ ഫ്ലൈയിംഗ് റേസിംഗ് ഒക്ടോകോപ്റ്ററുകളുടെ അരങ്ങേറ്റത്തിൽ ഞങ്ങൾ തീർച്ചയായും ആവേശത്തിലാണ്.

Most Read Articles

Malayalam
English summary
Worlds First Electric Race Car Airspeeder MK3 To Be Launched In 2021. Read in Malayalam.
Story first published: Monday, May 24, 2021, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X