ലോകത്തിലേറ്റവും വലിയ വിമാനം യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി ആസ്ട്രേലിയലേക്ക്
പത്ത് യുദ്ധടാങ്കുകൾക്ക് സമം ഭാരം ചുമക്കാൻ കഴിയുന്നതും ബോയിംഗ് 747നേക്കാൾ വലുപ്പമേറിയതുമായ ആന്റോനോവ് എഎന്‍-225 എംറിയ യൂറോപ്പിൽ നിന്ന് ആസ്ട്രേയിലയിലേക്കുള്ള യാത്ര പുറപ്പെട്ടു. ലോകത്തിൽ വച്ച് ഏറ്റവും വലുപ്പമേറിയ ഈ കാർഗോ വിമാനത്തിന് 600ടൺ ഭാരവും ആറ് എൻജിനുകളുമാണുള്ളത്.
ഒബാമയ്ക്ക് സമം മോദി ലോകം ചുറ്റിക്കറങ്ങാൻ എയർ ഇന്ത്യ വൺ
എൺപതുകളിൽ ബുറാൻ എന്ന സോവിയറ്റ് സ്പേസ് ഷട്ടിലിനെ റൂഫിൽ വഹിച്ചുക്കൊണ്ടുപോകാനായി ഈ വിമാനമുപയോഗിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഉക്രേനിൽ നിന്ന് ആസ്ട്രേയിലേക്കുള്ള യാത്ര പുറപ്പെട്ടത്, യാത്രാമദ്ധ്യേയിപ്പോൾ ഹൈദരാബാദിലാണ് വിമാനം എത്തിച്ചേർന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആസ്ട്രേയിലയിലെ പേർത്ത് വിമാനത്താവളത്തിൽ യാത്രയവസാനിപ്പിക്കും. ഈ ഭീമൻ കാർഗോ വിമാനത്തെ നേരിട്ടു കാണാന്‍ വന്‍ ജനവലിയേയും നിരവധി ഫോട്ടോഗ്രാഫര്‍മാരേയുമാണ് പ്രതീക്ഷിക്കുന്നത്.

ഉക്രേനിൽ നിന്ന് യാത്രപ്പുറപ്പെട്ട ഈ കാർഗോ വിമാനം പ്രേഗ്, ടർക്ക്മെൻബാഷി, ഹൈദ്രബാദ്, ജക്കാർത്ത വഴി ഞായറാഴ്ചയോടെ ആസ്ട്രേലിയിയൽ എത്തിച്ചേരും.

ഇന്ധനം നിറയ്ക്കുന്നതിനും വിശ്രമത്തിനുമായിട്ടാണ് ഇടയ്ക്കുള്ള ലാന്റിംഗ് അനുവദിച്ചിരിക്കുന്നത്. ലാന്റിംഗിന്റെ ഭാഗമായി വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് ആളുകളുടെ ഉറക്കം കെടുത്തികൊണ്ട് ഗാംഭീര ശബ്ദത്തോടെ കാർഗോ ലാന്റ് ചെയ്യതത്.

ഹൈദ്രബാദിലെ ഷംഷാബാദ് എയർപോർടിലെത്തിയ വിമാനം ഇരുപത് മണിക്കൂർ ഇടവേളയ്ക്ക് ശേഷം പേർത്തിലേക്കുള്ള യാത്രയാരംഭിക്കും.

റൺവേയുടെ നീളം, ടെക്നിക്കൽ ഫെസിലിറ്റി, എയർ ട്രാഫിക് ഡെൻസിറ്റി എന്നിവ കണക്കിലെടുത്താണ് ഷംഷാബാദ് എയർപോർടിൽ ലാന്റിംഗ് നടത്തിയിട്ടുള്ളത്.

ആസ്ട്രേലിയയിലെ അലൂമിനിയം ഖനന കമ്പനിക്കായി 117ടൺ ഭാരമുള്ള ഇകട്രിക് ജനറേറ്ററും വഹിച്ചാണ് ഭീമൻ കാർഗോ വിമാനം യാത്ര പുറപ്പെട്ടിരിക്കുന്നത്.

പേർത്തിൽ ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ 50,000ത്തോളം ആളുകളേയാണ് പ്രതീക്ഷിക്കുന്നത്. ആളുകൾക്ക് കാണുന്നതിനായുള്ള സൗകര്യവും പേർത്ത് റൺവേയിൽ ഒരുക്കിയിട്ടുണ്ട്.

പേർത്തിലെത്തി രണ്ട് ദിവസത്തിന് ശേഷമായിരിക്കും തിരിച്ച് ഉക്രെയിനിലേക്ക് പറക്കുക.

ആറ് എൻജിനുകൾ ഉൾപ്പെടുത്തിയ വിമാനത്തിന് 600ടൺ ഭാരം വഹിക്കാനുള്ള ശേഷിയാണുള്ളത്.

42 ടയറുകളും 88മീറ്റർ വിംഗ്സ്പാനുമുള്ള ഈ കാർഗോവിമാനത്തിന് ബോയിംഗ് 747നേക്കാൾ 20മീറ്ററിലധികം വീതിയുണ്ട്.

ലാന്റിംഗിനും ടെയ്ക്ക്ഓഫിനുമായി 42 വീലുകളാണ് ഉപയോഗപ്പെടുത്തുന്നത്. ഗിന്നസ് ബുക്കില്‍ ഈ വിമാനത്തിന്റെ പേരില്‍ 240 റെക്കോഡുകളും നിലവിലുണ്ട്.

1980ൽ സോവിയറ്റ് യൂണിയന്റെ ആന്റോനോവ് ഡിസൈൻ ബ്യൂറോ ആണ് 'ആന്റോനോവ് എഎന്‍-225 എംറിയ' എന്ന കാർഗോ വിമാനത്തിന്റെ നിർമ്മാണം നടത്തിയത്.

3ലക്ഷത്തിന് കിടന്നുറങ്ങി നാട്ടിലേക്ക് പറക്കാൻ ഇത്തിഹാദ്

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം


Click it and Unblock the Notifications








