ബിഗ് ഡാഡി ഓഫ് ക്രൂയിസ് ഷിപ്സ്; ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ കടലിലേക്ക്
ക്രൂയിസ് കപ്പലുകളെ കുറിച്ച് എല്ലാവർക്കും അറിയാം, അത് പോലെ തന്നെ ഒരിക്കലെങ്കിലും അതിനുളളിൽ കയറണമെന്നും യാത്ര ചെയ്യണമെന്നും ആഗ്രഹിക്കാത്തവരും കുറവാണ്. കേരളത്തിൽ കൊച്ചിയിൽ നിരവധി തവണ ക്രൂയിസ് ഷിപ്പുകൾ വന്നിട്ടുണ്ട്. ചിലരൊക്കെ അതിൽ കയറിയിട്ടുമുണ്ടാകും. ഇപ്പോൾ ദാ ഒരു സന്തോഷ വാർത്ത വന്നിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ ഐക്കൺ ഓഫ് ദി സീസ് അതിന്റെ ട്രയൽ റൺ നടത്തിയിരിക്കുകയാണ്, അടുത്ത വർഷം ആദ്യം കരീബിയൻ കടലിലേക്ക് ഇറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 1,200 അടി (365 മീറ്റർ) നീളവും 250,800 ടൺ ഭാരവുമുള്ള ഒരു കൂറ്റൻ കപ്പലാണ് ഐക്കൺ ഓഫ് ദി സീസ്. 7,960-ലധികം ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി കപ്പലിനുണ്ട്, ഇതിൽ 5,610 യാത്രക്കാരും 2,350 ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് നിലവിൽ ഏറ്റവും വലിയ കപ്പലായ വണ്ടർ ഓഫ് ദി സീസിനേക്കാൾ 6 ശതമാനം വലുതും 10 അടി നീളവുമുള്ളതാണ് ഐക്കൺ ഓഫ് ദി സീസ്. ഫിൻലൻഡിലെ മേയർ ടർക്കു കപ്പൽശാലയിലയിൽ നിന്നാണ് ട്രയൽ റൺ ആരംഭിച്ചത്. 2022 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചതുമുതൽ കപ്പൽ അവിടെ തന്നെയാണ്. ആദ്യത്തെ യാത്ര 2024 ജനുവരി 27-ന് മിയാമിയിൽ നിന്ന് പുറപ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ വാട്ടർ തീം പാർക്ക്, നവീകരിച്ച പൂൾ ഡെക്കുകൾ, ഒരു അക്വാ ഡോം ഏരിയ, ഒരു അക്വാ തിയേറ്റർ ഏരിയ, കൂറ്റൻ ഫ്ലോർ മുതൽ സീലിംഗ് വരെയുളള വിൻഡോകൾ, 220 ഡിഗ്രി കാഴ്ചകൾ, ആയിരക്കണക്കിന് പാർക്കുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളുണ്ട്. ഒരു നീന്തൽ ബാർ, ഒരു ഇൻഫിനിറ്റി പൂൾ എന്നിവയും ഐക്കൺ ഓഫ് ദി സീസിലെ മറ്റ് വിസ്മയങ്ങളാണ്.

ഐക്കൺ ഓഫ് ദി സീസിന്റെ ഏറ്റവും വലിയ സവിശേഷതകൾ എന്ന് പറയുന്നത്, ഓപ്പൺ ഫ്രീ-ഫോൾ സ്ലൈഡ്, ഫാമിലി റാഫ്റ്റ് സ്ലൈഡുകൾ, രണ്ട് മാറ്റ്-റേസിംഗ് സ്ലൈഡുകൾ എന്നിവയുൾപ്പെടെ ആറ് വാട്ടർ സ്ലൈഡുകളുള്ള കാറ്റഗറി വാട്ടർ പാർക്കാണ്. ആഴ്‌ചകൾ നീളുന്ന കിഴക്കൻ, പടിഞ്ഞാറൻ കരീബിയൻ യാത്രകളാണ് കപ്പലിൻ്റേത്. കപ്പലിലെ യാത്രക്കാർക്ക് ബഹാമാസിലെ റോയൽ കരീബിയൻ അതിഥികൾക്കായി മാത്രമുള്ള പ്രൈവറ്റ് ഡെസ്റ്റിനേഷനിൽ കുറച്ച് ദിനം ആസ്വദിക്കാനും കഴിയും.
കപ്പലിൽ 28 വ്യത്യസ്ത തരം ക്യാബിനുകൾ ഉണ്ടാകും. എല്ലാ മുറികളിലും 82 ശതമാനത്തിലധികം മൂന്നോ അതിലധികമോ അതിഥികളെ ഉൾക്കൊള്ളാൻ സാധിക്കും, 70 ശതമാനത്തിൽ കൂടുതൽ ബാൽക്കണിയും കപ്പലിന് ഉണ്ടായിരിക്കും. കപ്പലിൻ്റെ പരീക്ഷണയോട്ടത്തിൽ പ്രധാന എഞ്ചിനുകൾ, ഹൾ, ബ്രേക്ക് സിസ്റ്റങ്ങൾ, സ്റ്റിയറിംഗ്, നോയ്സ്, വൈബ്രേഷൻ ലെവലുകൾ എന്നിവയെല്ലാം പരീക്ഷിച്ചു.
കപ്പലിന്റെ സാങ്കേതിക മേഖലകളിൽ 450-ലധികം സ്പെഷ്യലിസ്റ്റുകൾ നാല് ദിവസം നീണ്ട പരിശോധനകളാണ് നടത്തിയത്. 2024 -ൽ നീറ്റിലിറക്കുന്നതിന് മുൻപായി 2000 സ്പെഷ്യലിസ്റ്റുകൾ ചേർന്ന് അവസാനഘട്ട പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്താനാണ് പദ്ധതി എന്നാണ കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്ത വർഷം നീറ്റിലിറങ്ങുന്നതോടെ എല്ലാ ക്രൂയിസ് കപ്പലുകളുടേയും ബിഗ് ഡാഡിയായി ഐക്കൺ ഓഫ് ദി സീസ് മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
കപ്പലിൻ്റെ ടിക്കറ്റ് നിരക്ക് എന്ന് പറയുന്ന്ത രണ്ട് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ്. കപ്പലിലെ ക്യാബിൻ അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് ക്രമപ്പെടുത്തിയിരിക്കുന്നത്. നോർമൽ ക്യാബിൻ്റെ നിരക്കാണ് രണ്ട് ലക്ഷം രൂപ. സ്യൂട്ട് ക്യാബിനാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അതിന് അഞ്ച് ലക്ഷം രൂപയോളം ടിക്കറ്റ് നിരക്ക് വരും. റോയൽ കരീബിയൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഐക്കൺ ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പൽ.


Click it and Unblock the Notifications








