ചാർജിംഗ് ആവശ്യമില്ലാത്ത ലോകത്തെ ഏറ്റവും വലിയ ഇവി; വീഡിയോ
ലോക രാജ്യങ്ങൾ എല്ലാം ഹരിത ഭാവിയ്ക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ ഇലക്ട്രിക് വാഹന രംഗത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാസഞ്ചർ വാഹനങ്ങളും, വാണിജ്യ വാഹനങ്ങളും ഇലക്ട്രികായി മാറുന്നു.

അടുത്തിടെ നടന്ന 2020 ഓട്ടോ എക്സ്പോയിൽ നാം ഇലക്ട്രിക് ബസുകൾ വരെ കണ്ടു. ഇനി നമുക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനത്തെ പരിചയപ്പെടാം.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനം സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ ഉപകരണ നിർമാണ കമ്പനിയായ കുൻ ഷ്വെയ്സാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

65 ടൺ വരെ ചരക്ക് കയറ്റാൻ അനുവദിക്കുന്ന 45 ടൺ ഡംപ് ട്രക്കാണിത്. ഈ ഇ-ഡമ്പർ ഊർജ്ജം ഉപയോഗിക്കുന്നില്ലെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു എന്നതാണ് ശ്രദ്ധേയം.

കുന്നിൻ മുകളിൽ നിന്ന് താഴെയുള്ള ഒരു സിമൻറ് ഫാക്ടറിയുടെ ബേസിലേക്ക് പാറകൾ കൊണ്ടുപോകുന്ന ദൈനംദിന ജോലികൾ ചെയ്യുന്നതിനിടയിൽ പ്രവർത്തിക്കാൻ ആവശ്യമായതിനേക്കാൾ കൂടുതൽ ഊർജ്ജം വാഹനം ഉൽപാദിപ്പിക്കുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എലക്ട്രോ ഡമ്പർ എന്നറിയപ്പെടുന്ന ഭീമാകാരമായ ഇവിക്ക് 9.36 മീറ്റർ നീളവും 4.24 മീറ്റർ വീതിയും 4.4 മീറ്റർ ഉയരവും 4.30 മീറ്റർ വീൽബേസുമുണ്ട്.

ഒരു പൂർണ്ണ-ഇലക്ട്രിക് വാഹനം പോലെ, ഇ-ഡമ്പറിന് ബ്രേക്കിംഗിൽ നിന്ന് വൈദ്യുതി ഉപയോഗിക്കാൻ കഴിയും. ഈ പ്രക്രിയയെ റീജനറേറ്റീവ് ബ്രേക്കിംഗ് എന്ന് വിളിക്കുന്നു.
ഡ്രൈവർ ബ്രേക്കുകളിൽ തൊട്ടാൽ അത് ഇലക്ട്രിക് മോട്ടോർ റിവേഴ്‌സിലേക്ക് ഇടുന്നു. ഇതേ സമയം വൈദ്യുതി പുറപ്പെടുകയും, റിപ്പോർട്ട് അനുസരിച്ച് അത് ബാറ്ററിയിലേക്ക് തിരികെ സംഭരിക്കാനും കഴിയും.

ഭാരം കൂടുംതോറും കൂടുതൽ ബ്രേക്കിംഗ് കൂടുതൽ ശക്തമാവും, അതായത് ഈ സമയം കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും എന്ന് അർത്ഥം.

ഇത് ഇ-ഡമ്പറിനെ വളരെ കാര്യക്ഷമവും, പ്രവർത്തിപ്പിക്കാൻ ചെലവുകുറഞ്ഞതും, ഭൂമിക്ക് ദോഷം വരുത്താത്തതുമാക്കുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ ഇവിയിൽ മാത്രം ഉപയോഗിക്കുന്ന ബാറ്ററി സംവിധാനത്തിന് 4.5 ടൺ ഭാരമുണ്ടെന്നും ഏഴ് ടെസ്‌ല S കാറുകൾക്ക് സമാനമായ സംഭരണ ശേഷിയും ഇവയ്ക്കുണ്ട്.

കൂടാതെ, ഓരോ വർഷവും പുറംതള്ളുന്ന CO2 -ന്റെ അളവ് മൊത്തം 130 ടണ്ണും, ഉപയോഗിക്കുന്ന ഡീസലിന്റെ അളവ് 100,000 ടൺ വരെ കുറയ്ക്കാൻ എലക്ട്രോ ഡമ്പർ സഹായിക്കുന്നു. നിലവിൽ, സ്വിറ്റ്സർലൻഡിലെ ബിയലിനടുത്തുള്ള ഒരു ക്വാറിയിൽ കമ്പനി വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വിന്യസിച്ചിട്ടുണ്ട്.


Click it and Unblock the Notifications








