ഗിന്നസ്സിലെ ഏറ്റവും വലിയ ബൈക്കും ചെറിയ കാറും

ഏറ്റവും വലിയതും ചെറിയതുമായ സംഗതികളോട് നമുക്കുള്ള കൗതുകത്തിന് അവസാനമില്ലല്ലോ. ഗിന്നസ് ലോക റെക്കോഡ് പുസ്തകത്തിന്റെ ഏറ്റവും പുതിയ എഡിഷന്‍ പറത്തു വന്നപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയതും ചെറിയതുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ട് വാഹനങ്ങള്‍ വാഹന ഭ്രാന്തന്മാര്‍ക്ക് കൗതുകം പകരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബൈക്കാണ് ഒരു താരം. ഇറ്റാലിയന്‍ ഡിസൈനറായ ഫാബിയോ റെഗ്ഗിയാനി രൂപകല്‍പന ചെയ്തതാണ് ഈ ഭീമന്‍ ബൈക്ക്. 5.7 ലിറ്റര്‍ ശേഷിയുള്ള 280 കുതിരശക്തി പകരുന്ന വി8 എന്‍ജിനാണ് ഈ വന്‍ ബൈക്കിന് ഘടിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ, റോട്ടിലോട്ടാവുന്ന കാറാണ് അടുത്ത താരം. അമേരിക്കയിലെ ടെക്‌സാസില്‍ താമസക്കാരനായ ഓസ്റ്റിന്‍ കോള്‍സനിന്റെ നിര്‍മിതിയാണിത്. വണ്ടികളുടെ കസ്റ്റമൈസേഷനാണ് ഇദ്ദേഹത്തിന്റെ തൊഴില്‍. വാഹനത്തെ റോഡില്‍ ഓടിക്കാന്‍ കഴിയുന്ന ഒന്നാക്കി മാറ്റുവാന്‍ യുഎസ് വാഹന നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് ഈ ചെറുകാര്‍ നിര്‍മിച്ചിരിക്കുന്നത്.

World’s Largest Motorcycle And Smallest Car Set Guinness Record

16 അടി 8.76 ഇഞ്ച് ഉയരമാണ് ഈ ബൈക്കിനുള്ളത്. 394.88 ഇഞ്ച് നീളവും 98 ഇഞ്ച് വീതിയും വാഹനത്തിനുണ്ട്. ചിത്രത്തിലെ ബൈക്കില്‍ റൈഡര്‍ ഇരിക്കുന്നത് ശ്രദ്ധിക്കുകയാണെങ്കില്‍ വണ്ടിയുടെ ഏകദേശം വലിപ്പം ബോധ്യപ്പെടും.

മുമ്പ് ഇതേ റെക്കോഡ് കൈയാളിയിരുന്ന മോണ്‍സ്റ്റര്‍ സൈക്കിള്‍ എന്ന ബൈക്കിന്റെ ഉയരം 11 അടിയായിരുന്നു. എന്‍ജിന്‍ ശേഷിയില്‍ പക്ഷെ പുതിയ റെക്കോഡുകാരനെ കവച്ചുവെക്കാന്‍ മോണ്‍സ്റ്ററിന് സാധിക്കും. 8.2 ലിറ്റര്‍ എന്‍ജിനായിരുന്നു മോണ്‍സ്റ്ററിനുണ്ടായിരുന്നത്.

World’s Largest Motorcycle And Smallest Car Set Guinness Record

25 ഇഞ്ച് ഉയരമാണ് ലോകത്തിലെ ഏറ്റവും ചെറിയ കാറിനുള്ളത്. 2 അടി 1.75 ഇഞ്ച് വീതിയും 4 അടി 1.75 ഇഞ്ച് നീളവും വാഹനത്തിനുണ്ട്.

വീഡിയോ

വീഡിയോ

More from DriveSpark

Article Published On: Friday, September 13, 2013, 16:50 [IST]
English summary
Guinness has come out with the 2014 edition of its world records book. One is the world's largest functional motorcycle and the other is the world's smallest road legal car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X