രണ്ട് ബോയിംഗ് വിമാനം കയറ്റാവുന്ന ട്രക്ക്

ലോകത്തിലെ ഏറ്റവും വലിയ ട്രക്ക് എന്നു പറഞ്ഞാല്‍ സംഗതിയില്‍ വ്യക്തതയില്ല. 450 ടണ്‍ ഭാരം കയറ്റിക്കൊണ്ടു പോകാവുന്ന ട്രക്ക് എന്നു തന്നെ പറയണം. കൂടുതല്‍ വ്യക്തമാവാന്‍, ഒരു ടാറ്റ മള്‍ടി ആക്‌സില്‍ ട്രിപ്പറിന്റെ ശരാശരി കപ്പാസിറ്റി 25 ടണ്‍ ആണെന്നു കൂടി പറയണം. താങ്കളുടെ രണ്ടുനില വീടിനെ ഒന്നാകെ എടുത്ത് ഈ ബെല്‍എസെഡ് 75710 എന്ന ട്രക്കില്‍ കയറ്റിക്കൊണ്ടുപോകാം!

ഇത്തരം സാധനങ്ങള്‍ ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഗതി ഇപ്പോഴും രേഖപ്പെടുത്തിയിട്ടില്ല. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. നമുക്ക് വാഹനത്തിന്റെ അകവും പുറവും കാണാം താഴെ. അത്യാവശ്യക്കാര്‍ക്കു വേണ്ടി അവസാനം ഒരു വീഡിയോയും ചേര്‍ത്തിട്ടുണ്ട്.

Worlds Largest Truck From Belarus

ട്രക്കിന്റെ മൊത്തം ഭാരം 810 ടണ്‍ ആണ്. 450 ടണ്‍ ഭാരം ഉള്‍ക്കൊള്ളാന്‍ ട്രക്കിന് ശേഷിയുണ്ട്.

Worlds Largest Truck

സൈബീരിയയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ ട്രക്ക് നിര്‍മിക്കപ്പെട്ടത്.

Worlds Largest Truck

ബെല്‍എസെഡ് 75710 ട്രക്കിന്റെ ഉയരം 26 അടിയാണ്. നീളം 67 അടിയും.

Worlds Largest Truck

ഭാരോദ്വാഹന (സ്‌പെല്ലിംഗ് തെറ്റിയോ?) ശേഷി സംബന്ധിച്ച് കമ്പനി പറയുന്നത് '2.5 ബോയിംഗ് വിമാനങ്ങള്‍ ഈ ട്രിക്കിന് ഏറ്റുവാനാകും' എന്നാണ്.

Worlds Largest Truck

എന്‍ജിനെക്കുറിച്ചാണ് പറയേണ്ടത്. 16 സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ട്രക്കിനുള്ളത്. ഈ എന്‍ജിന്‍ 4600 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കും. 18,626 എന്‍എം എന്ന അന്തംവിട്ട ചക്രവീര്യം ചക്രങ്ങളിലേക്ക് പകരും!

Worlds Largest Truck

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുവാന്‍ ഈ ഭീമന്‍ ട്രിക്കിന് ശേഷിയുണ്ട്.

Worlds Largest Truck

20 മീറ്റര്‍ ടേണിംഗ് റേഡിയസ്സാണ് വാഹനത്തിനുള്ളത്.

Worlds Largest Truck

എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന കരുത്ത് ഈ ഭീമന്‍ വാഹനത്തിന്റെ ചക്രങ്ങളിലേക്ക് പകരാന്‍ പ്രത്യേകമായ ഒരു വന്‍ ട്രാന്‍സ്മിഷന്‍ സന്നാഹം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

video

video

More from DriveSpark

Article Published On: Thursday, October 17, 2013, 9:20 [IST]
English summary
With a load carrying capacity of 450 tons this truck could carry your house in its cargo bay. This is BelAZ 75710, a mining truck and the largest truck of any kind in the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X