ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

By Dijo Jackson

Recommended Video

Ducati 959 Panigale Crashes Into Buffalo - DriveSpark

ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന പദവി ഇനി വിന്‍സെന്‍ ബ്ലാക് ലൈറ്റ്‌നിങ്ങിന് (Vincent Black Lightning) സ്വന്തം. ലാസ് വേഗസില്‍ നടന്ന ലേലത്തില്‍ 929,000 ഡോളറിന് വിറ്റുപോയ വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്, ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണം കൈയ്യടക്കി.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

2015 ല്‍ 1915 സൈക്ലോണ്‍ (2015 Cyclone) മോട്ടോര്‍സൈക്കിള്‍ കുറിച്ച 775,000 ഡോളര്‍ എന്ന (ഏകദേശം 4.92 കോടി രൂപ) റെക്കോര്‍ഡ് വിലയാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ് തകര്‍ത്തെറിഞ്ഞത്.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

പ്രശസ്ത നടനും റൈഡറുമായ സ്റ്റീവ് മക്ക്വീന്‍ ഒരു കാലത്ത് ഉപയോഗിച്ചിരുന്നതാണ് 1915 സൈക്ലോണ്‍ മോട്ടോര്‍സൈക്കിളിന്റെ മൂല്യത്തിന് ആധാരം.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങിന്റെ വില്‍പന വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളു. നികുതിയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ പത്തു ലക്ഷം ഡോളറിന് മേലെയാകും മോട്ടോര്‍സൈക്കിളില്‍ കുറിക്കപ്പെടുന്ന പ്രൈസ് ടാഗ്.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

ഇന്ത്യന്‍ നിരക്കില്‍ 6.35 കോടി രൂപയോളമാകും വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ് മോട്ടോര്‍സൈക്കിളിന്റെ മൂല്യം. ആധുനിക നൂറ്റാണ്ട് കണ്ട ആദ്യ സൂപ്പര്‍ബൈക്കാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

1948 മുതല്‍ 1952 വരെയുള്ള കാലയളവിലാണ് മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം നടന്നത്. ഇക്കാലയളവില്‍ ആകെമൊത്തം 33 വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങുകളാണ് വിപണിയില്‍ എത്തിയതും.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

19 വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങുകള്‍ മാത്രമാണ് ഭൂമിയില്‍ ഇന്നുള്ളത്. തുടക്കകാലത്ത് മണിക്കൂറില്‍ 196 കിലോമീറ്ററാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിംഗ് ഔദ്യോഗികമായി രേഖപ്പെടുത്തിയ പരമാവധി വേഗത.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

ഒരുകാലത്ത് വേഗതയില്‍ ഇരുചക്ര വാഹനങ്ങളിലും നാല് ചക്രവാഹനങ്ങളിലും വിന്‍സെന്റ ബ്ലാക് ലൈറ്റ്‌നിങ്ങായിരുന്നു കേമന്‍. ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന് വിശേഷണത്തോടെ ലേലത്തില്‍ വില്‍ക്കപ്പെട്ടിരിക്കുന്ന വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്, മൂന്നാം ഗിയറില്‍ 209 കിലോമീറ്റര്‍ വേഗത കുറിച്ചിട്ടുള്ളതായി കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

മഗ്നീഷ്യം അലോയ് ഘടകങ്ങള്‍, അലോയ് റിമ്മില്‍ ഒരുങ്ങിയ പ്രത്യേക റേസിംഗ് ടയറുകള്‍, സിംഗിള്‍ സീറ്റ്, അലൂമിനിയം മഡ്ഗാര്‍ഡ് എന്നിവയാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിംഗിന്റെ വിശേഷങ്ങള്‍.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

172 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. 998 സിസി എയര്‍-കൂള്‍ഡ്, ഓവര്‍ഹെഡ് വാല്‍വ് 50º V-ട്വിന്‍ എഞ്ചിനാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങിന്റെ കരുത്ത്.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

മാര്‍ക്ക് II ക്യാമുകളുടെയും വൈബ്രാക് കണക്ടിംഗ് റോഡുകളുടെയും 13:1 കമ്പ്രഷന്‍ അനുപാതം കാഴ്ചവെക്കുന്ന സ്‌പെഷ്യലോയിഡുകളുടെ പിന്തുണയും മോട്ടോര്‍സൈക്കിള്‍ നേടിയിട്ടുണ്ട്.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

വീതിയേറിയ ഗിയര്‍ബോക്‌സും കൂളിംഗ് ദ്വാരങ്ങളോടുള്ള സിംഗിള്‍ പ്ലേറ്റ് ക്ലച്ചും വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങിന്റെ ഫീച്ചറുകളാണ്. ഫോര്‍-സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് മോട്ടോര്‍സൈക്കിളിന്റെ 70 bhp എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുന്നത്.

ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ ഇതാണ്!

മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങിന് സാധിക്കുമെന്നാണ് വാദം.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
The First Modern Superbike Is Now The World's Most Expensive Motorcycle Of All Time. Read in Malayalam.
Story first published: Monday, January 29, 2018, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X