ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

Written By:

ഒരു ടയറിന്റെ വില നാല് കോടിയോ? ഞെട്ടിയില്ലെങ്കിലെ അതിശയമുള്ളൂ. എന്നാൽ വെറുമൊരു സാധാരണ ടയറല്ല ശുദ്ധമായ 24 കാരറ്റ് സ്വർണവും വൈരക്കല്ലുകളും പതിപ്പിച്ചിട്ടുള്ളതാണ് ഈ ടയർ.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

ലോകത്തിലെ ഏറ്റവും വിലക്കൂടിയ ടയർ എന്ന ഗിന്നസ് ബുക്ക് പദവിയും ഈ ടയറിന് സ്വന്തം. ദുബായിലെ പ്രമുഖ ടയർ കമ്പനിയായ ഇസ‍ഡ് ടയേഴ്സാണ് ഈ സ്വർണ ടയറിന്റെ നിർമാണത്തിന് പിന്നിൽ.

To Follow DriveSpark On Facebook, Click The Like Button
ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

ദുബായിൽ റൈഫന്‍ ട്രേഡ് ഫെയറില്‍ സംഘടിപ്പിച്ച ലേലത്തിലായിരുന്നു ഈ അപൂർവ്വ ടയറിനെ പ്രദർശിപ്പിച്ചത്.

ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

2.2മില്യൺ ദിർഹമിന് അതായത് ഏതാണ്ട് നാല് കോടി രൂപയ്ക്കാണ് ടയർ ലേലത്തിൽ വിറ്റഴിച്ചത്.

ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

യുഎഇയിലെ ഒരു പ്രവാസിയാണ് നാല് കോടി നൽകി ടയർ സ്വന്തമാക്കിയത്.

ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

ലോകത്തിൽ വച്ച് ഏറ്റവും അമൂല്യമായ വൈരക്കല്ലും സ്വർണവും ചേർത്തുള്ള ഈ ടയർ നിർമ്മിച്ചത് അബുദാബിയിലെ പുതിയ രാജകൊട്ടാരത്തിന്റെ അലങ്കാരപ്പണികൾ ചെയ്ത വിദഗ്ദ്ധ ശില്പിയാണ്.

ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

ഇറ്റലിയില്‍ നിന്നുള്ള വളരെ വിശേഷപ്പെട്ട വൈര്യങ്ങളും സ്വർണവുമാണ് ടയറില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ടയര്‍ എന്ന ഗിന്നസ് റെക്കോർഡിനും അർഹമായെന്ന് കമ്പനി അവകാശപ്പെട്ടു.

ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

കമ്പനി ആദ്യമായിട്ടാണ് ഈ സ്വര്‍ണ ടയറിന് രൂപം നൽകിയിരിക്കുന്നത്. ഇത്തരത്തില്‍ 4 ടയറുകളാണ് നിർമ്മിച്ചിട്ടുള്ളത്.

ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

ലേലത്തിൽ ലഭിച്ച നാലു കോടി രൂപ സാര്‍വത്രിക വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന സെനിസേസ്‌ ഫൗണ്ടേഷനു നൽകുമെന്നാണ് കമ്പനി സ്‌ഥാപകന്‍ ഹര്‍ജീവ്‌ ഖണ്ഡാരി അറിയിച്ചത്.

ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്ക്കോ?

സെനിസേസിന്റെ സഹോദര സ്‌ഥാപനം കൂടിയാണ് സെഡ്‌ ടയേഴ്‌സ്‌. ആഗോള തലത്തില്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനാണ് സെനിസേസ്.

കൂടുതൽ വായിക്കൂ

1920-30 സുവർണ്ണ കാലഘട്ടങ്ങളിലെ അപൂർവ്വയിനം അപകടങ്ങൾ

കൂടുതൽ വായിക്കൂ

വെള്ളമില്ലാതെയുള്ള ഒരു കാർ വാഷ് ആയാലോ!

English summary
The World’s Most Expensive Tyres Are Bling Heaven For Tyre Nutters
Story first published: Friday, June 17, 2016, 10:55 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark