ഹേർ സ്ക്രാമ്പ്ൾ റേസിംഗ് കണ്ടിട്ടുണ്ടോ?
ഡകാര്‍ റാലിയെപ്പോലെത്തന്നെ ദുര്‍ഘടമായ പാതകളില്‍ നടത്തുന്ന ഓഫ് റോഡ് മോട്ടോര്‍സൈക്കിള്‍ റേസിംഗാണ് ഹേര്‍ സ്‌ക്രാമ്പ്ള്‍. കാടുകളിലൂടെയും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുമുള്ള നിരവധി ലാപ്പുകൾ ചേര്‍ന്നതാണ് ഈ റേസ്. റേസിലുടനീളം ഏറ്റവുമുയര്‍ന്ന വേഗത പൂലിക്കാന്‍ കഴിയുന്നയാള്‍ വിജയിയാവുന്നു.
പല ശേഷിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മോട്ടോര്‍സൈക്കിളുകള്‍ക്കായി ഇനം തിരിച്ചാണ് റേസ് സംഘടിപ്പിക്കുന്നത്. 50 സിസി മുതല്‍ 250 സിസിയെക്കാള്‍ മുകളിലുള്ളവയുടെ വരെ റേസ് ഇവിടെ നടക്കാറുണ്ട്.
4 കിലോമീറ്റര്‍ മൂതല്‍ 64 കിലോമീറ്റര്‍ വരെ നീളമുള്ള ട്രാക്കുകള്‍ ഈ മത്സരങ്ങള്‍ക്കായി ഒരുക്കാറുണ്ട്. ഏറ്റവും ദുര്‍ഘടമായ ഇടങ്ങളിലൂടെ ട്രാക്ക് നിശ്ചയിക്കാന്‍ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അകത്തു പെട്ടവർ അത്ര എളുപ്പത്തിൽ പുറത്തുപോകരുത്. ഞങ്ങളുടെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ ഹേർ സ്ക്രാമ്പ്ൾ റേസിംഗിനെ പരിചയപ്പെടുത്തുന്നു.


Click it and Unblock the Notifications








