നിർത്തിയങ്ങ് അപമാനിക്കുവാന്നേ; മോശം ഡ്രൈവർമാരുളളത് ഇന്ത്യയിലെന്ന് പഠനറിപ്പോർട്ട്

ഇന്ത്യൻ റോഡുകളാണോ ഏറ്റവും സുരക്ഷിതമായ റോഡുകൾ എന്ന് ചോദിച്ചാൽ അത് വലിയ ഒരു തമാശ തന്നെയാണ്. കാരണം ഓരോ ദിവസവും റോഡിൻ്റെ പരിതാപകരമായ അവസ്ഥ കാരണം ദുരിതം അനുഭവിക്കുന്നത് നമ്മൾ പത്രവാർത്തകളിലും ചാനലുകളിലും എല്ലാം കാണുന്നതാണല്ലോ.

ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇപ്പോൾ പുതിയ പഠനത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നതിൽ ഏറ്റവും മോശം ഡ്രൈവർമാരുളളത് ഇന്ത്യയിലാണ് എന്നാണ്. അതിൽ വലിയ അതിശയോക്തിയൊന്നുമില്ല എന്നാണ് എനിക്ക് പറയാനുളളത്. കാരണം നമ്മൾക്ക് എല്ലാം അനുഭവം ഉളളതാണല്ലോ ഇന്ത്യൻ നിരത്തിലെ ഡ്രൈവർമാരുടെ ഡ്രൈവിങ്ങ് മികവ്.

നിർത്തിയങ്ങ് അപമാനിക്കുവാന്നേ; മോശം ഡ്രൈവർമാരുളളത് ഇന്ത്യയിലെന്ന് പഠനറിപ്പോർട്ട്

റാങ്കിങ്ങ് നോക്കുകയാണെങ്കിൽ നാലാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. പല ഘടകങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽക്കരണം, അപകടങ്ങളുടെ എണ്ണം, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് വിദഗ്ദർ പറഞ്ഞിരിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ വിപണി താരതമ്യം നടത്താൻ മുഖവിലയ്ക്ക് എടുക്കുന്ന ഘടകങ്ങൾ കൂടിയാണ് ഇവ. ലോകത്തിലെ ഏറ്റവും നല്ല ഡ്രൈവർമാരും അത് പോലെ തന്നെ മോശം ഡ്രൈവേഴ്സ് എവിടെയാണ് ഉളളതെന്നും ഇൻഷുറൻസ് കമ്പനികൾ കണ്ടെത്തും.

ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.

നിർത്തിയങ്ങ് അപമാനിക്കുവാന്നേ; മോശം ഡ്രൈവർമാരുളളത് ഇന്ത്യയിലെന്ന് പഠനറിപ്പോർട്ട്

പുറത്ത് വന്നിരിക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജപ്പാനാണ് ഏറ്റവും സുരക്ഷിതമായ രാജ്യം. അമ്പത് രാജ്യങ്ങളിലാണ് പഠനം നടത്തിയിരിക്കുന്നത്. രക്തത്തിലെ മദ്യത്തിൻ്റെ അളവ് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്ത് നോക്കുകയാണെങ്കിൽ ജപ്പാനിൽ വളരെ കുറവാണ് അത് പോലെ തന്നെ സമൂഹ മാധ്യമങ്ങളുടെ ഇടപെടലുകളും അത് വഴിയുളള ബോധവൽക്കരണവും ജപ്പാനിൽ നല്ല ശതമാനം ആളുകളിലും പ്രതികരണം ഉണ്ടാക്കുന്നുണ്ട്.

ജപ്പാനിലെ റോഡിൻ്റെ ഗുണനിലവാരത്തെ സംബന്ധിച്ച് നാലാം സ്ഥാനത്താണ് രാജ്യം, ഡൈവർമാർക്ക് മാത്രമല്ല കാൽനടക്കാർക്കും വളരെ സുരക്ഷിതമായ രാജ്യമാണ് ജപ്പാനെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. സുരക്ഷയുടെ കാര്യം നോക്കുകയാണെങ്കിൽ യൂറോപ്പിലെ പത്ത് രാജ്യങ്ങളാണ് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ, അതിൽ തന്നെ നെതർലാൻഡ് ആണ് മുന്നിൽ.

നിർത്തിയങ്ങ് അപമാനിക്കുവാന്നേ; മോശം ഡ്രൈവർമാരുളളത് ഇന്ത്യയിലെന്ന് പഠനറിപ്പോർട്ട്

പട്ടികയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാരുള്ളത് തായ്‌ലൻഡിലാണ്. അത് മറ്റൊന്നും കൊണ്ടല്ല. ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് സാഹചര്യങ്ങളാണ് തായ്‌ലൻഡിലുള്ളത് എന്നത് കൊണ്ടാണ്. പെറുവാണ് രണ്ടാ സ്ഥാനത്ത്. മോശം ഡ്രൈവർമാരുളള രാജ്യം എന്ന പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലെബനൻ. ഇന്ത്യയുടെ കാര്യം അദ്യം തന്നെ സൂചിപ്പിചിരുന്നല്ലോ. നിയമങ്ങൾ പാലിക്കുന്നതിലും, അത് പോലെ തന്നെ കൃത്യനിർവഹണത്തിലുളള പാളിച്ച കൊണ്ടാണ് ഇത്രയും താഴ്ന്ന നിലയിലേക്ക് രാജ്യം എത്തിയത്.

ഇന്ത്യയുടെ തലസ്ഥാന നഗരിയാണ് ഏറ്റവും കൂടുതൽ അപകടസാധ്യത ഉളള നഗരമായി പട്ടികയിൽ മുന്നിൽ. അപകടങ്ങൾ കൂടുതലും മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് നടക്കുന്നത് എന്നാണ് പുതിയ പഠനത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. തലസ്ഥാന നഗരി പട്ടികയിൽ മുന്നിലെത്തി നിൽക്കുമ്പോൾ രാജ്യത്തെ മറ്റ് നഗരങ്ങളുടെ അവസ്ഥയും പിന്നിലല്ല. ഹൈദരാബാദ്, ബംഗ്ലൂരു, മുംബൈ എന്നീ നഗരങ്ങളാണ് തലസ്ഥാന നഗരത്തിന് പിന്നിലായി പട്ടികയിലുളള സ്ഥലങ്ങൾ.

തലസ്ഥാന നഗരിയിലെ അപകട നിരക്ക് 20.3 ശതമാനമാണെങ്കിൽ മുംബൈ നഗരത്തിലെ അപകടനിരക്ക് 18.8 ശതമാനവുമായിട്ട് രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഡൽഹിയിൽ ഒരു കിലോമീറ്ററിന് 108 കാറുകളാണ് ഉള്ളത്,അതിനർത്ഥം മുംബൈയിലെ കാർ സാന്ദ്രതയേക്കാൾ അഞ്ചിരട്ടി കുറവാണ് ഡൽഹിയിലേത്. ഏറ്റവും കുറവ് അപകടസാധ്യതയുള്ള മെട്രോപൊളിറ്റൻ നഗരം എന്നത് ബംഗ്ലൂരു നഗരമാണ്, പക്ഷേ ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാൽ ബംഗ്ലൂരു നഗരത്തിൻ്റെ ട്രാഫിക് ബ്ലോക്ക് ലോക പ്രശസ്തമാണ്. ഒരു അനുഭവസ്ഥൻ എന്ന നിലയിൽ എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ നഗരത്തിൽ നല്ല ഗതാഗത കുരുക്ക് ഉണ്ട്.

More from DriveSpark

Article Published On: Saturday, February 18, 2023, 14:15 [IST]
English summary
Worlds worst drivers list revealed and india is in fourth rank
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X