Just In
- 11 hrs ago
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
- 12 hrs ago
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- 13 hrs ago
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- 14 hrs ago
ഹീറോയുടെ ആധുനികൻ 'സൂം 110'; റിവ്യൂ വിശേഷങ്ങൾ അറിയാം
Don't Miss
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Movies
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
എസ്യുവിയിൽ പെട്രോളിന് പകരം ഡീസല്‍ നിറച്ചതോടെ കുടുംബം നടുറോഡില്‍; മഹീന്ദ്ര ചെയ്തത് എന്താണെന്നറിയാമോ...
വാഹനത്തില്‍ ഇന്ധനം മാറി നിറക്കുന്ന സംഭവം അടുത്ത കാലത്തായി നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പെട്രോള്‍ കാറുകളില്‍ ഡീസലും ഡീസല്‍ കാറുകളില്‍ പെട്രോളും മാറി നിറക്കപ്പെടാറുണ്ട്. തെറ്റായ ആശയവിനിമയവും അശ്രദ്ധയും മൂലമാണ് ഇത് സംഭവിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം ഒഡീഷയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ ഒരു മഹീന്ദ്ര XUV700-ല്‍ പെട്രോളിന് പകരം ഡീസല്‍ നിറക്കുകയായിരുന്നു. എന്നാല്‍ സംഭവ ശേഷം തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് എസ്യുവി ഉടമ. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ദുരനുഭവങ്ങളായിരിക്കും പങ്കുവെക്കാനുണ്ടാകുകയെങ്കില് നടുറോഡില്‍ പെട്ട തങ്ങളെ സഹായിച്ച മഹീന്ദ്രയെ നന്ദിപൂര്‍വ്വം ഓര്‍ക്കുകയാണ് കുടുംബം.

റോഡില്‍ പെട്ട് പോകുമായിരുന്ന തന്നെയും കുടുംബത്തെയും മഹീന്ദ്രയുടെ റോഡ്സൈഡ് അസിസ്റ്റന്‍സ് എങ്ങനെ സഹായിച്ചുവെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. മിശ്ര രഞ്ജന്‍ ആര്‍എന്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. 2023 ജനുവരി 17-നാണ് സംഭവം. ബാലസോറില്‍ നിന്നാണ് മിശ്ര രഞ്ജനും കുടുംബവും യാത്ര തുടങ്ങിയത്. 7 മുതിര്‍ന്നവരും ഒരു കുട്ടിയുമായിരുന്നു കാറിന് അകത്ത് ഉണ്ടായിരുന്നത്.

രാത്രി 9:35 ഓടെ കാര്‍ ഭദ്രകിലെ ഒരു പമ്പില്‍ ഇന്ധനം നിറക്കാനായി കയറി. തങ്ങള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയായിരുന്നു അവര്‍ അപ്പോള്‍ ഉണ്ടായിരുന്നത്. ഇവിടെ വെച്ചാണ് പെട്രോള്‍ പമ്പ് ജീവനക്കാരന് അബദ്ധത്തില്‍ എസ്യുവിയില് പെട്രോളിന് പകരം ഡീസല്‍ നിറച്ചത്. ഭാഗ്യമെന്ന് പറയട്ടേ കാര്‍ ഉടമയുടെ ശ്രദ്ധയില്‍ ഇത് പെട്ടതിനാല്‍ അദ്ദേഹം വണ്ടി സ്റ്റാര്‍ട്ട് ചെയ്തില്ല.

അവിടെ വെച്ച് തന്നെ അദ്ദേഹം സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ടു. സര്‍വീസ് സെന്റര്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം അദ്ദേഹം റോഡ്സൈഡ് അസിസ്റ്റന്‍സിനായി ഓണ്‍ലൈനായി അഭ്യര്‍ത്ഥന നടത്തി. അദ്ദേഹം പരാതി ഉന്നയിച്ചതിന് പിന്നാലെ ഒന്നര മണിക്കൂറിനുള്ളില്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് ടീം സഹായത്തിനെത്തി. റോഡരികില്‍ കുടുങ്ങിയ തങ്ങളുടെ ഉപഭോക്താവിനെയും കുടുംബത്തെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള സഹായവും അവര്‍ വാഗ്ദാനം ചെയ്തു. മഹീന്ദ്ര ടീമിന്റെ പ്രതികരണത്തില്‍ സന്തുഷ്ടനായ കാര്‍ ഉടമ കമ്പനിക്കും മുഴുവന്‍ ടീമിന് നന്ദി അറിയിച്ചു.

ഇന്ധനം മാറി നിറച്ചാല്‍ ചെയ്യേണ്ടതെന്ത്
പലര്‍ക്കും സംഭവിച്ചിരിക്കാവുന്ന ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു കാര്യമാണിത്. അബദ്ധം പറ്റി എന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ ചെയ്യേണ്ട കാര്യം ഇഗ്നിഷന്‍ ഓഫ് ചെയ്യുക എന്നതാണ്. ശേഷം സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തുക. ഇവിടെ XUV700 ഉപഭോക്താവിന് ലഭിച്ച പോലെ റോഡ്സൈഡ് അസിസ്റ്റന്‍സ് നിങ്ങള്‍ക്കും ലഭിക്കും. അതല്ല നിങ്ങള്‍ക്ക് സര്‍വീസ് സെന്ററിനെ അല്ല പ്രദേശത്തെ ഏതെങ്കിലും മെക്കാനിക്കിന്റെ സഹായം തേടാനാണ് താല്പര്യപ്പെടുന്നതെങ്കിലും അതും ചെയ്യാം.

മാറി നിറച്ച ഇന്ധനം അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ ആദ്യം മെയിന്‍ ഫ്യുവല്‍ ലൈന്‍ എഞ്ചിനില്‍ നിന്ന് വിച്ഛേദിക്കണം.
സാധ്യമെങ്കില്‍ ഫില്ലര്‍ ക്യാപ്പിലൂടെ ഒരു ഹോസോ മറ്റോ ഉപയോഗിച്ച് ഇന്ധന ടാങ്കില്‍ നിന്ന് കഴിയുന്ന അത്രയും ഇന്ധനം ഊറ്റി വെളിയില്‍ കളയണം. മെയിന്‍ ഫ്യുവല്‍ ലൈനില്‍ അവശേഷിക്കുന്നതെല്ലാം കളയുക. ഇന്ധനം ഊറ്റിക്കഴിഞ്ഞാല്‍ ഫ്യുവല്‍ പമ്പ് ഓണാക്കാന്‍ കീ ഇഗ്നിഷന്‍ ഓണ്‍ ആക്കുക. ലൈനില്‍ അവശേഷിക്കുന്ന ഇന്ധനം പുറത്തേക്ക് പോകാന്‍ ഇത് ഉപകരിക്കും.

ഇതിനുശേഷം 2 ലിറ്റര്‍ ശരിയായ ഇന്ധനം നിറച്ച് ലൈനുകള്‍ പൂര്‍ണ്ണമായും വൃത്തിയാക്കാന്‍ എഞ്ചിന് ക്രാങ്ക് ചെയ്യുക.
ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍, ഫ്യുവല്‍ ലൈനുകള്‍ ബന്ധിപ്പിച്ച് ഡീസല്‍ എഞ്ചിനിലെ ഇന്‍ജക്ടറുകള്‍ വൃത്തിയാക്കാന്‍ അഡിറ്റീവുകള്‍ ചേര്‍ക്കുക. ഒപ്പം നിങ്ങള്‍ ഫ്യുവല്‍ ഫില്‍ട്ടര്‍ മാറ്റുകയും സ്പാര്‍ക്ക് പ്ലഗുകളും വൃത്തിയാക്കുകയും ചെയ്യണം.

ഒരുപക്ഷേ ഡീസല്‍ കാറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഫില്‍ട്ടറിന്റെ അടിയിലുള്ള ഡ്രെയിന്‍ പ്ലഗ് തുറന്ന് ഫില്‍ട്ടറില്‍ അവശേഷിക്കുന്ന ഇന്ധനം കളയുക. കാറില്‍ ഇന്ധനം മാറി നിറച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മുകളില്‍ വിശദീകരിച്ചിരിക്കുന്നത്. പെരേടാള് പമ്പ് ജീവനക്കാര്‍ ഇന്ധനം മാറിനിറക്കാതിരിക്കാന് ഒന്നുകില്‍ അവരുമായി കൃത്യമായി ആശയ വിനിമയം നടത്തുക്. അല്ലെങ്കില്‍ വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതാണെന്ന് ഫില്ലര്‍ ക്യാപ്പിന് സമീപം രേഖപ്പെടുത്തി വെക്കുന്നത് നന്നാകും.