ഫോൺ മാത്രമല്ല ഇവിടെ ഇവിയും പോകും; ഷവോമിയുടെ വക കിടിലൻ സർപ്രൈസ്
ഷവോമി എന്ന ബ്രാൻഡ് എല്ലാവർക്കും സുപരിചിതമാണ്. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള ചൈനയുടെ സ്റ്റേറ്റ് പ്ലാനറുടെ അംഗീകാരം നേടിയിരിക്കുകയാണ് കമ്പനി. അടുത്ത വർഷം ആദ്യത്തോടെ കാറുകൾ നിർമ്മിക്കാനാണ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ലക്ഷ്യം. ചൈനയിലെ വാഹന വ്യവസായത്തിലെ പുതിയ നിക്ഷേപങ്ങളും ഉൽപ്പാദന ശേഷിയും നിയന്ത്രിക്കുന്ന നാഷണൽ ഡെവലപ്‌മെന്റ് ആൻഡ് റിഫോം കമ്മീഷൻ ഈ മാസം ആദ്യം ബീജിംഗ് ആസ്ഥാനമായുള്ള ഷവോമിക്ക് ഇവി നിർമ്മാണത്തിന് അനുമതി നൽകിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.
പദ്ധതികൾ പ്രഖ്യാപിച്ച് രണ്ട് വർഷത്തിലേറെയായിട്ടും എൻഡിആർസിയുടെ അനുമതി ഷവോമിയെ ഇവികളുടെ വൻതോതിലുള്ള ഉൽപാദനത്തിലേക്ക് അടുപ്പിക്കുമ്പോൾ, ഈ സംരംഭത്തിന് ഇപ്പോഴും വ്യവസായ, വിവര മന്ത്രാലയത്തിന്റെ (MIIT) അനുമതി ആവശ്യമാണ്, ഇത് സാങ്കേതികവും സുരക്ഷയുടേയും ആവശ്യകതകൾക്കായി പുതിയ വാഹന നിർമ്മാതാക്കളെയും മോഡലുകളെയും വിലയിരുത്തേണ്ടതുണ്ട്.

ഷവോമി ഓട്ടോമൊബൈൽ ബിസിനസിൽ ഒരു ദശാബ്ദത്തിനിടെ 10 ബില്യൺ ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്യുകയും 2024 ന്റെ ആദ്യ പകുതിയിൽ തങ്ങളുടെ ആദ്യത്തെ കാറുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുക എന്നതായിരുന്നു കമ്പനി ലക്ഷ്യം വച്ചിരുന്നത്. എന്നാൽ NDRC പുതിയ അംഗീകാരം നൽകുന്നതിൽ ജാഗ്രത പുലർത്തുന്നതിനാൽ സമയപരിധി പാലിക്കാനാകുമോ എന്ന സംശയം കമ്പനിക്ക് ഉണ്ടായിരുന്നു.
ടെസ്‌ലയ്ക്ക് അതിന്റെ ഷാങ്ഹായ് പ്ലാന്റ് വിപുലീകരിക്കാനുള്ള പദ്ധതി മുന്നോട്ട് പോകാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല, കയറ്റുമതി റിപ്പോർട്ട് പ്രകാരം ലോകത്തിലെ മൂന്നാമത്തെ വലിയ സ്മാർട്ട്‌ഫോൺ ബ്രാൻഡിന്റെ ഉടമയായ ഷവോമിയുടെ അപേക്ഷകളിൽ എൻഡിആർസിയും എംഐഐടിയും പ്രതികരിച്ചിട്ടില്ല. അനുമതികൾക്കായി കാത്തിരിക്കുമ്പോൾ, ബീജിംഗിൽ പ്രതിവർഷം 200,000 ഇവികൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറി സൗകര്യങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ് ഷവോമി.

നിലവിൽ നമ്മുടെ രാജ്യത്ത് ചാർജിംഗ് പോലുള്ള ഇവികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം വികസന ഘട്ടത്തിൽ മാത്രമാണ്. എന്നിരുന്നാലും പതിയെ പതിയെ ഇവ വേഗത കൈവരിച്ചു വരുന്നുണ്ടെന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഇവി ചാർജ് ചെയ്യുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്.
ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും.
ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം. സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം.
ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.
സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, അവയുടെ ലഭ്യത, താരിഫ് റേറ്റുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന നിരവധി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പോകുന്ന വഴികളിൽ ചാർജിംഗ് പോയിന്റുകളുണ്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഈ ആപ്പുകൾ നമ്മെ സഹായിക്കുന്നു.
പരമ്പരാഗത പെട്രോൾ, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ചലിക്കുന്ന ഭാഗങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കുറച്ച് ശ്രദ്ധയൊക്കെ കൊടുക്കണമെന്ന കാര്യവും മറക്കേണ്ട. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്ക് ഹെൽത്തിനും അത്യന്താപേക്ഷിതമാണ് എന്നതും മറക്കേണ്ട.


Click it and Unblock the Notifications








