ആര്‍25-നെ കാത്തിരുന്ന് കണ്ണ് പണിയായവര്‍ക്കൊരു വീഡിയോ
ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാക്കുന്ന വിപണിപ്രവേശങ്ങളിലൊന്നാണ് ആര്‍25ന്റേത്. ഈ വാഹനം ഇന്തോനീഷ്യയയില്‍ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കെത്തു മുമ്പ് വാഹനത്തിന്റെ വിയറ്റ്‌നാം പ്രവേശം നടക്കുമെന്നും അറിയുന്നു.
2015ന്റെ ആദ്യമാസങ്ങളില്‍ത്തന്നെ യമഹ ആര്‍25 ഇന്ത്യന്‍ നിരത്തുകളിലെത്തും. 249 സിസി ശേഷിയുള്ള എന്‍ജിനാണ് ഈ ബൈക്കിലള്ളത്. 22.6 എന്‍എം ചക്രവീര്യവും 35.5 കുതിരശക്തിയും ഉല്‍പാദിപ്പിക്കുന്നുണ്ട് ഇവന്‍.
യമഹ ആര്‍25ന്റെ ഒരു ടെലിവിഷന്‍ പരസ്യമാണ് ചുവടെ. വാഹനത്തെ കാത്തിരുന്ന കണ്ണ് പണിയായവര്‍ക്ക് ഇതൊരു വലിയ ആശ്വാസമാകും എന്നറിയാം. വീഡിയോ കാണുക.


Click it and Unblock the Notifications