നീലക്കൊടുവേലി പോലെ ഇതും അപൂർവ്വം തന്നെ! പെട്ടി ലാബ്രെറ്റ അല്ല ഇത് പറക്കും "യാംബ്രെറ്റ"

ഇന്ത്യയിൽ ഇതുവരെ അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും ഐതിഹാസിക ബൈക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മോഡലാണ് യമഹ RD 350. 1980 -കളുടെ മധ്യത്തിലാണ് ഇത് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇന്ന്, ഈ ബൈക്കിൻ്റെ വളരെ നന്നായി സൂക്ഷിച്ചിരിക്കുന്ന പീസുകൾക്കായി ആളുകൾ അസാധാരണമായ തുകകൾ നൽകിയാണ് സ്വന്തമാക്കുന്നത്. മറുവശത്ത്, രാജ്യത്ത് പുറത്തിറക്കിയ ഏറ്റവും മികച്ച ഇരുചക്ര വാഹനങ്ങളിൽ ഒന്നാണ് വിജയ് സൂപ്പർ സ്കൂട്ടർ എന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ ഇവ രണ്ടിന്റേയും ഒരു കോമ്പോ എങ്ങനെിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

എന്നാൽ ആ വൈൽഡ് അല്ലെങ്കിൽ ഭ്രാന്തമായ ആശയം പ്രാവർത്തികമാക്കിയിട്ടുണ്ട്. അടുത്തിടെ, യമഹ RD 350 എഞ്ചിൻ ഘടിപ്പിച്ച വിജയ് സൂപ്പർ സ്‌കൂട്ടർ കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതീവ വൈറലായി മാറിയിരിക്കുന്ന ഈ വീഡിയോയിലെ താരത്തെ നമുക്ക് ഒന്നു പരിചയപ്പെടാം.

യമഹ RD 350 എഞ്ചിനുള്ള വിജയ് സൂപ്പർ സ്‌കൂട്ടറിനെ കാണിക്കുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് പങ്കിട്ടിരിക്കുന്നത്. ഈ ചെറിയ വീഡിയോയിൽ, ഇന്ത്യയിലെ ഇത്തരത്തിലുള്ള ഒരേയൊരു വിജയ് സൂപ്പർ സ്‌കൂട്ടർ ഇതുമാത്രമാണ് എന്ന് അവതാരക എടുത്തുപറയുന്നു. ആട്ടിൻ തോൽ അണിഞ്ഞ ഒരു ചെന്നായാണ് ഇത് എന്ന് അവൾ പറയുന്നു.

ഈ സ്കൂട്ടറിൻ്റെ എഞ്ചിൻ കവർ നീക്കം ചെയ്യുന്നതോടെ ഈ പറഞ്ഞതിന്റെ പൊരുൾ നമുക്ക് മനസിലാക്കാം, യമഹയുടേയും ലാബ്രെറ്റയുടേയും സംയോജനത്തെ വ്യക്തമാക്കുന്ന "യാംബ്രെറ്റ" എന്ന ഇനീഷ്യലുകളും ഈ എഞ്ചിൻ കവറിൽ നൽകിയിട്ടുള്ളതായി കാണാം. ഇതിനെത്തുടർന്ന്, ഈ സൂപ്പർ സ്‌കൂട്ടറിൽ എങ്ങനെയാണ് RD 350 സ്‌പോർട്‌സ് ബൈക്ക് എഞ്ചിൻ ഘടിപ്പിച്ചത് എന്ന് അവതാരക എടുത്തുകാണിക്കുന്നു.

അടുത്തതായി, അവതാരക സ്കൂട്ടർ റോഡുകളിൽ ഓടിക്കുന്നത് വീഡിയോയിൽ നമുക്ക് കാണാം. താൻ ഇതുവരെ ഓടിച്ചതിൽ വെച്ച് ഏറ്റവും ഭ്രാന്തൻ സ്കൂട്ടറാണിതെന്ന് അവർ ഇതിൽ ഊന്നിപ്പറയുന്നു. ഐതിഹാസികമായ യമഹ RD 350 -യുടെ എഞ്ചിൻ്റെ സൗണ്ട് യാതൊരു രക്ഷയുമില്ല എന്ന് തന്നെ പറയാം.

പുതിയ കസ്റ്റം ഫ്രണ്ട് ഗ്രില്ലുകൾ, സിംഗിൾ പീസ് സീറ്റിംഗ് എന്നിവ ഉൾപ്പെടെ നിരവധി യുണീക്ക് ഘടകങ്ങൾ ഉപയോഗിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്, അതോടൊപ്പം ഈ സ്പെഷ്യൽ സ്‌കൂട്ടറിന് റെഡ് പെയിന്റുമാണ് നൽകിയിരിക്കുന്നത്. 1983 മുതൽ 1990 വരെ നിർമ്മിക്കപ്പെട്ട പ്രകടനത്തിനും ഐക്കണിക് പദവിക്കും പേരുകേട്ട RD 350 -യുടെ ഹൃദയഭാഗത്ത് ഇരിക്കുന്നത് 347 സിസി എയർ -കൂൾഡ്, ട്വിൻ -സിലിണ്ടർ, ടു -സ്ട്രോക്ക് എഞ്ചിനാണ്.

ഈ എഞ്ചിൻ രണ്ട് വേരിയൻ്റുകളിൽ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ആദ്യത്തേത് 30.5 bhp പവർ ഉത്പാദിപ്പിക്കുന്ന ഹൈ ടോർക്ക് (HT) പതിപ്പായിരുന്നു. അടുത്തത് ലോ ടോർക്ക് (LT) പതിപ്പാണ്, ഈ യൂണിറ്റ് 27 bhp പവർ പുറപ്പെടുവിച്ചിരുന്നു. രണ്ട് വേരിയൻ്റുകളിലും ആറ് -സ്പീഡ് കോൺസ്റ്റൻ്റ് മെഷ് ഗിയർബോക്‌സും മൾട്ടി -പ്ലേറ്റ് ക്ലച്ചുമായിട്ടാണ് വന്നത്.

ഇത്രയും കാലങ്ങൾക്ക് മുമ്പ് ലോഞ്ച് ചെയ്തതാണ് എങ്കിലും, HT വേരിയൻ്റിന് മണിക്കൂറിൽ 140 കിലോമീറ്ററും LT വേരിയൻ്റിന് മണിക്കൂറിൽ 130 കിലോമീറ്ററുമാണ് ടോപ്പ് സ്പീഡ്. RD 350 -ൽ ട്വിൻ ക്രാഡിൽ ഫ്രെയിം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിൻ വശത്ത് ഇരട്ട ഷോക്ക് അബ്സോർബറുകൾ എന്നിവയാണ് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്.

മുൻവശത്ത് 178 mm ഡ്രം ബ്രേക്കാണ് തുടക്കത്തിൽ ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്തിരുന്നത്. എന്നിരുന്നാലും, പിന്നീടുള്ള ചില മോഡലുകൾ 200 mm ഡിസ്ക് ബ്രേക്കിലേക്ക് കമ്പനി അപ്ഗ്രേഡ് ചെയ്തു. 153 mm ഡ്രം ബ്രേക്കായിരുന്നു പിന്നിൽ വന്നിരുന്നത്. അക്കാലത്ത് ഇവനെ പിടിച്ചു നിർത്താൻ പറ്റിയ ഒരു ബ്രേക്കിംഗ് സിസ്റ്റം ഇല്ലായിരുന്നു എന്നത് ഒരു പോരായ്മായായിരുന്നു.

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി എന്ന ഗോളത്തിന്റെ മറുവശത്താണ് അക്കാലത്ത് വിജയ് സൂപ്പർ സ്കൂട്ടർ ഉണ്ടായിരുന്നത്. ലഖ്‌നൗ ആസ്ഥാനമായുള്ള സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (SIL) ആണ് ഈ ഇന്ത്യൻ സ്‌കൂട്ടർ മോഡൽ നിർമ്മിച്ചത്. 1970 -കളിൽ കമ്പനി ഈ സ്കൂട്ടർ അവതരിപ്പിച്ചു, ഇത് ലാംബ്രെറ്റ GP/DL സീരീസിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നത് ശ്രദ്ധേയമാണ്. ഇറ്റാലിയൻ കമ്പനിയായ ഇന്നസെൻ്റിയിൽ നിന്ന് നിർമ്മാണ അവകാശം SIL സ്വന്തമാക്കിയിട്ടാണ് ഇവനെ നിർമ്മിച്ചത്.

വളരെ സൗമ്യമായ 150 സിസി, സിംഗിൾ സിലിണ്ടർ, ടു സ്ട്രോക്ക് എൻജിനാണ് വിജയ് സൂപ്പറിന്റെ ഹൃദയം. ഇത് ഏകദേശം 7.5 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരുന്നു. ഈ എഞ്ചിൻ നാല് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് കണക്ട് ചെയ്തിരുന്നത്. സെന്തിൽ ആർക്കോട്ട് ഗോവിന്ദരാജ് ആണ് ഈ അപൂർവ്വ മോഡലിന്റെ നിർമ്മാതാവ്. അദ്ദഹം ഒരു ടാറ്റൂ ആർട്ടിസ്റ്റും ഒരു തികഞ്ഞ വാഹനപ്രേമിയുമാണ്.

More from DriveSpark

Article Published On: Saturday, June 22, 2024, 14:30 [IST]
English summary
Yambretta a combo of viajy super and yamaha rd 350 a rare model
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X