ടാർസൻ ആൻ്റണിയെ പ്രേമിച്ച് വളച്ച നടി! കോടികളുടെ ആഡംബര എസ്‌യുവിയിൽ വന്നിറങ്ങിയത് കണ്ടോ

അൽപ്പം പ്രശസ്തിയാകുമ്പോഴേ ബോളിവുഡിലെ ഒരു കീഴ്വഴക്കമാണല്ലോ ഏതെങ്കിലും പുതിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുക എന്നത്. ലക്ഷ്വറി വാഹനങ്ങൾക്ക് ബോളിവുഡിൽ എന്നും ഡിമാൻ്റുണ്ട്. താരങ്ങൾ തങ്ങളുടെ പുത്തൻ വാഹനങ്ങളിൽ വന്നിറങ്ങുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. അത്തരത്തിൽ ഈ വർഷമാദ്യം സ്വന്തമാക്കിയ തൻ്റെ ആഡംബര എസ്‌യുവിയിൽ വന്നിറങ്ങിയിരിക്കുകയാണ് പ്രിയപ്പെട്ട നടി യാമി ഗൗതം. താരത്തിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. സൂപ്പർസ്റ്റാർ പൃഥ്വിരാജിൻ്റെ നായികയായി എത്തിയ താരത്തിനെ മലയാളി പ്രേക്ഷകർ രണ്ട് കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 2012-ൽ പുറത്തിറങ്ങിയ "വിക്കി ഡോണർ" എന്ന ചിത്രത്തിലൂടെയാണ് യാമി ഗൗതം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.

2023 വർഷത്തിലാണ് താരം ബിഎംഡബ്ല്യുവിൻ്റെ ആഡംബര എസ്‌യുവിയായ X7 സ്വന്തമാക്കിയത്. ബിഎംഡബ്ല്യു X7-ന്റെ പ്രാരംഭ വില 1.29 കോടി രൂപയാണ്. അതേസമയം ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വില 1.33 കോടി രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്. വേരിയന്റിനെ ആശ്രയിച്ച് ഓണ്‍-റോഡ് വില ഏകദേശം 1.50 കോടി രൂപ മുതല്‍ 1.60 കോടി രൂപ വരെയാകും.

Yami Gautam Spotted In Bmw X7 Checkout The Viral Images Inside

2019-ല്‍ പുറത്തിറങ്ങിയ 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിലൂടെ ഗംഭീരതിരിച്ചു വരവ് നടത്തുകയും ഹിന്ദി സിനിമാ ലോകത്ത് തിരക്കിട്ട നടിയായി മാറിയ യാമി ഉറിയുടെ സംവിധായകനായ ആദിത്യ ധാറിനെ തന്നെ ജീവിത പങ്കാളിയാക്കി. 2023-ല്‍ ദമ്പതികള്‍ വാങ്ങിയ ബിഎംഡബ്ല്യു X7-ലാണ് യാമി ഇപ്പോള്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, കാര്‍ബണ്‍ ബ്ലാക്ക് എന്നിവയുള്‍പ്പെടെ അഞ്ച് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു X7 എസ്‌യുവി വരുന്നത്. ഡ്രാവിറ്റ് ഗ്രേ, ടാന്‍സാനൈറ്റ് ബ്ലൂ എന്നീ രണ്ട് എക്‌സ്‌ക്ലൂസീവ് ബിഎംഡബ്ല്യു ഇന്‍ഡിവിജുവല്‍ പെയിന്റ് വര്‍ക്കുകളില്‍ എസ്‌യുവി ലഭ്യമാണ്. ക്യാബിനുള്ളില്‍ ടാര്‍ട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് ഷേഡുകളില്‍ എസ്‌യുവി അതിമനോഹരമായ ബിഎംഡബ്ല്യു ഇന്‍ഡിവിജുവല്‍ ലെതര്‍ മെറിനോ അപ്‌ഹോള്‍സ്റ്ററിയില്‍ ലഭ്യമാണ്.

Yami Gautam Spotted In Bmw X7 Checkout The Viral Images Inside

വളരെ ആഡംബരപൂര്‍ണമായ ഒരു കാറാണ് ബിഎംഡബ്ല്യു X7. 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റഡ് കാര്‍ ടെക്നോളജി, പനോരമിക് സണ്‍റൂഫ്, 16-സ്പീക്കര്‍ ഹാര്‍മണ്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം എന്നിവ ഈ വിലയേറിയ കാറിന്റെ സവിശേഷതകളാണ്. യാത്രക്കാരുടെ സുരക്ഷക്കായി 7 എയര്‍ബാഗുകളും 360-ഡിഗ്രി ക്യാമറ, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട് എന്നിവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

എഞ്ചിൻ വിശേഷങ്ങളിലേക്ക് നോക്കിയാൽ ബിഎംഡബ്ല്യു X7 എസ്‌യുവി 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. .8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്ന ഡീസല്‍ എഞ്ചിന് പരമാവധി 335 bhp പവറും 700 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. പെട്രോള്‍ എഞ്ചിന്‍ 375 bhp പവറും 520 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതിനാല്‍ കുറച്ച് കൂടി ശക്തമാണ്.

Yami Gautam Spotted In Bmw X7 Checkout The Viral Images Inside

അതേ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ കൈകാര്യം ചെയ്യുന്നത് . ഓള്‍-വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന ബിഎംഡബ്ല്യുവിന്റെ എക്‌സ്‌ഡ്രൈവ് സാങ്കേതികവിദ്യയും എസ്‌യുവിയില്‍ ഉണ്ട്. 6-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമായ ഈ കാര്‍ മെര്‍സിഡീസ് ബെന്‍സ് GLS, ഔഡി Q7, വോള്‍വോ XC90 എന്നിവയുമായി മത്സരിക്കുന്നു. ഇത് ബിഎംഡബ്ല്യു X7 കൂടാതെ ഔഡി Q7, ഔഡി A4 പോലുള്ള ആഡംബര കാറുകളും യാമിയുടെ ഗരാജിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 4, 2025, 7:00 [IST]
English summary
Yami gautam spotted in bmw x7 checkout the viral images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X