'വണ്ടിഭ്രാന്തില്‍' നടന്‍മാര്‍ക്ക് വെല്ലുവിളിയായി താരസുന്ദരികൾ; ഈ വര്‍ഷം ആഡംബര കാർ വാങ്ങിയ നായികമാര്‍

കോവിഡ് കാലത്തിന് ശേഷം ഏറ്റവും പ്രതിസന്ധി അനുഭവിച്ച വ്യവസായങ്ങളില്‍ ഒന്നാണ് സിനിമ. ലോക്ഡൗണിന്റെ ഫലമായി ജനങ്ങള്‍ ഒടിടിയോട് ആഭിമുഖ്യം കാണിച്ച് തുടങ്ങിയതോടെ തീയറ്ററുകള്‍ കാലിയാകാന്‍ തുടങ്ങി. തീയറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന സിനിമകള്‍ക്ക് മാത്രം ടിക്കറ്റ് എടുത്താല്‍ മതിയെന്ന നിലയിലേക്ക് ജനങ്ങള്‍ മാറിയതോടെ നിരവധി സിനിമകള്‍ തീയറ്ററുകളില്‍ കൂപ്പുകുത്തി. എന്നാല്‍ 2023-ല്‍ പുറത്തിറങ്ങിയ ചില സിനിമകള്‍ തീയറ്ററുകളില്‍ കോടികള്‍ വാരി 1000 കോടി ക്ലബില്‍ വരെ കയറി.

ഇന്ത്യന്‍ സിനിമ ലോകത്തിന്റെ കാര്യമെടുത്താല്‍ ആഡംബര കാറുകള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ നടന്‍മാര്‍ തമ്മില്‍ മത്സരിക്കുന്ന കാര്യം നമുക്കറിയാം. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് വെല്ലുവിളിയുമായി നടിമാരും അതേപാതയിലാണ്. നിരവധി ബോളിവുഡ്, തെന്നിന്ത്യന്‍ നടിമാരാണ് ഈ കലണ്ടര്‍ വര്‍ഷം പുത്തന്‍ കാറുകള്‍ സ്വന്തം ഗരാജിലെത്തിച്ചത്. 2023 ല്‍ പുതിയ ആഡംബര കാറുകള്‍ വാങ്ങി ശ്രദ്ധ നേടിയ ചില നടിമാരെ പരിചയപ്പെടുത്തുകയാണ് ചുവടെ.

alia bhatt range rover autobiogrphy

ആലിയ ഭട്ട്: സഞ്ജയ് ലീല ബന്‍സാലിയുടെ 'ഗംഗുഭായ് കതിയാവാഡിയ' എന്ന ചിത്രത്തിലൂടെ കന്നി ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിലൂടെ ആലിയയുടെ കരിയറിലെ മികച്ച വര്‍ഷങ്ങളിലൊന്നായാണ് 2023 അടയാളപ്പെടുത്തുക. ഈ സന്തോഷത്തിനൊപ്പം ഒരു പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോംഗ് വീല്‍-ബേസ് ലക്ഷ്വറി എസ്‌യുവിയും വാഹന ശേഖരത്തിലേക്ക് ചേര്‍ത്തിരിക്കുകയാണ് നടി. കാര്‍പാത്യന്‍ ഗ്രേ നിറത്തിലുള്ള കാറാണ് ആലിയ വാങ്ങിയത്. ഈ റേഞ്ച് റോവര്‍ എസ്‌യുവിക്ക് മൂന്ന് കോടിയിലേറെ വിലയുണ്ട്.

ശ്രദ്ധ കപൂര്‍: 'ആഷിഖി 2' എന്ന ചിത്രത്തിലൂടെ സിനിമപ്രേമികളുടെ മനംകവര്‍ന്ന സുന്ദരിയാണ് ശ്രദ്ധ കപൂര്‍. സിമ്പിള്‍ കാറുകളില്‍ പലപ്പോഴും പൊതുജന മധ്യത്തില്‍ എത്തിപ്പെടാറുള്ള ശ്രദ്ധ ഇക്കുറി ലംബാര്‍ഗിനി ഹുറകാന്‍ ടെക്‌നിക സ്വന്തമാക്കിയാല്‍ ഏവരെയും ഞെട്ടിച്ചത്. 4.04 കോടി രൂപ വിലയുള്ള കാര്‍ ദീപാവലി സമയത്താണ് ശ്രദ്ധ സ്വന്തമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ലംബോര്‍ഗിനിയില്‍ ശ്രദ്ധ കറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

pooja hegde range rover

പൂജ ഹെഗ്ഡെ: അല്ലു അര്‍ജുന്റെ 'അങ്ങ് വൈകുണ്ഠപുരത്ത്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് പൂജ ഹെഗ്‌ഡെ. തെന്നിന്ത്യയില്‍ മിന്നിത്തിളങ്ങിയ പൂജ ഹെഗ്ഡെ അടുത്തിടെ 'ഹൗസ്ഫുള്‍ 4' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഈ വര്‍ഷം 4 കോടി രൂപ വിലമതിക്കുന്ന ഒരു റേഞ്ച് റോവര്‍ ആഡംബര എസ്യുവിയാണ് താരം ഗരാജിലെത്തിച്ചത്. രണ്‍ബീര്‍ കപൂര്‍, ആദിത്യറോയ് കപൂര്‍, സോനം കപുര്‍ എന്നീ ബോളിവീഡ് താരങ്ങള്‍ക്കും ഈ കാര്‍ സ്വന്തമായുണ്ട്.

രാകുല്‍ പ്രീത് സിംഗ്: ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് രാകുല്‍പ്രീത് സിംഗ്. 2023-ല്‍ രാകുല്‍ ഒരു മെര്‍സിഡീസ് മെയ്ബാക്ക് GLS600 എസ്‌യുവി സ്വന്തമാക്കിയിരുന്നു. ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ടവാഹനങ്ങളില്‍ ഒന്നാണ് മെര്‍സിഡീസ് മെയ്ബാക്ക്. നടന്‍മാരായ അജയ് ദേവ്ഗണ്‍, അര്‍ജുന്‍ കപൂര്‍, നടിമാരായ ദീപിക പദുക്കോണ്‍, കൃതി സനന്‍ തുടങ്ങിയവരാണ് മെര്‍സിഡീസ് മെയ്ബാക്ക് ഉടമകളായ മറ്റ് ബോളിവുഡ് താരങ്ങള്‍.

jacqueline fernandez bmw i7

ജാക്വലിന്‍ ഫെര്‍ണാണ്ടസ്: ശ്രീലങ്കക്കാരിയായ നടിയും മോഡലുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഹിന്ദി സിനിമകളിലൂടെയാണ് പ്രശസ്തയായത്. ഈ വര്‍ഷം തന്റെ കാര്‍ ശേഖരത്തിലേക്ക് ഒരു പുത്തന്‍ അംഗത്തെ ചേര്‍ത്തിരിക്കുകയാണ് ജാക്വിലിന്‍. അതൊരു ഇലക്ട്രിക് കാറാണെന്നതാണ് പ്രത്യേകത. 2023-ല്‍ ജാക്വലിന്‍ ബിഎംഡബ്ല്യു i7 എന്ന ആഡംബര ഇലക്ട്രിക് സെഡാന്‍ ആണ് ഗരാജിലെത്തിച്ചത്. രണ്ട് കോടി രൂപയാണ് ഇതിന്റെ വില.

നയന്‍താര: തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര 'ജവാന്‍' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം ബോളിവുഡ് പ്രവേശനം അവിസ്മരണീയമാക്കിയിരുന്നു. അടുത്തിടെയാണ് നയന്‍സ് 39-ാം ജന്മദിനം ആഘോഷിച്ചത്. സ്വന്തമായി പ്രൈവറ്റ് ജെറ്റടക്കമുള്ള നടിക്ക് ഈ പിറന്നാളിന് ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ വിലകൂടിയ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. മെര്‍സിഡീസ് മെയ്ബാക്ക് GLS600 ആണ് നയന്‍സിന്റെ പുത്തന്‍ കാര്‍. നയന്‍സും വിക്കിയും കാറിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

More from DriveSpark

Article Published On: Thursday, December 14, 2023, 15:36 [IST]
English summary
Year ender 2023 top indian actresses who bought luxury cars this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X