മഞ്ഞ കത്തിയാൽ സ്പീഡ് കൂട്ടരുതേ! ട്രാഫിക് സിഗ്നലിൽ നിങ്ങൾ ഈ മണ്ടത്തരം കാണിക്കാറുണ്ടോ
വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങളെല്ലാം കൃത്യമായി പാലിക്കണം എന്ന് എപ്പോഴും വായനക്കാരോട് പറയുന്നതാണ്. നിത്യജീവിതത്തിൽ വാഹനവുമായി പോകുന്നവർ ചെയ്യുന്ന ചില മണ്ടത്തരങ്ങളുണ്ട്, അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അത് വലിയ മിടുക്കായി തോന്നിയേക്കാം, എന്നാൽ സത്യാവസ്ഥ അതല്ല കേട്ടോ. പറഞ്ഞു വരുന്നത് ട്രാഫിക് സിഗ്നലിൽ നിർത്താൻ പലർക്കും മടിയാണ്. മഞ്ഞ ലൈറ്റ് കത്തിയാൽ ആക്സിലറേറ്ററിൽ കാൽ അമർത്തി എങ്ങനേയും അപ്പുറത്ത് എത്തുക എന്നതാണ് നോക്കുന്നത്. പലപ്പോഴും അപകടങ്ങളിലേക്കായിരിക്കും ചെന്ന് എത്തുന്നത്. മഞ്ഞ ലൈറ്റിനൊക്കെ പ്രത്യേക അർത്ഥമുണ്ട്. അത് കത്തിയാൽ വാഹനത്തിൻ്റെ വേഗത കൂട്ടാനല്ല കുറച്ച് നിർത്താൻ തയ്യാറെടുക്കുക എന്നതാണ്.
മഞ്ഞ ലൈറ്റ് കണ്ടാൽ നിങ്ങളുടെ വാഹനത്തിൻ്റെ വേഗത കുറച്ച് നിർത്തുന്നതിന് വേണ്ടിയാണ്. ഇടവിട്ട് കത്തുന്ന മഞ്ഞ ലൈറ്റുകളും കാണാൻ സാധിക്കും. അങ്ങനെയുളളവ കണ്ടാൽ പ്രത്യേകിച്ച് കവലകൾ മുറിച്ച് കടക്കുന്ന സമയത്ത് ലൈറ്റുകൾ കാണാൻ സാധിക്കും. അങ്ങനെയുളളപ്പോൾ ശ്രദ്ധിച്ച് റോഡ് കടക്കാൻ ശ്രമിക്കുക. വര കടന്നതിന് ശേഷമാണ് മഞ്ഞ ലൈറ്റ് നിങ്ങൾ കാണുന്നതെങ്കിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം കേട്ടോ. പെട്ടെന്ന് ബ്രേക്ക് ഇടുന്നത് പിന്നിൽ വരുന്ന വാഹനത്തിന് അപകടം ഉണ്ടാക്കാം.

ചുവപ്പ് കത്തുന്നതിന് മുൻപുളള ഒരു ബഫർ ടൈം ആയിട്ടാണ് മഞ്ഞ ലൈറ്റിനെ കരുതുന്നത്. പച്ചയിൽ നിന്ന് പെട്ടെന്ന് ചുവപ്പിലേക്ക് വന്നാൽ ചിലപ്പോൾ അപകടങ്ങൾ വർധിച്ചേക്കാം. പലപ്പോഴും സിഗ്നലിൽ ഡ്രൈവർമാർ ചെയ്യുന്ന ചില തെറ്റുകളുണ്ട്. പെട്ടെന്ന് ഹാൻഡ്ബ്രേക്ക് വലിച്ച് വാഹനം നിർത്തുക, സീബ്ര ലൈനിൽ വാഹനം പാർക്ക് ചെയ്യുക. മഞ്ഞ ലൈറ്റ് കടക്കുന്നത് മോട്ടോർ വാഹന നിയമപ്രകാരം തെറ്റാണ്.
മുന്നിലുള്ള വാഹനത്തോട് വളരെ ചേർന്ന് പോകുന്നത് അത്ര നല്ല ശീലമല്ല. മുന്നിലുള്ള ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്താൽ നിങ്ങൾക്ക് ബ്രേക്ക് ചെയ്യാനുള്ള സാവകാശം കിട്ടിയെന്ന് വരില്ല. വാഹനങ്ങള്‍ തമ്മിലുള്ള അകലം കാലാവസ്ഥയ്ക്കനുസരിച്ച് ക്രമീകരിക്കുന്നതാകും ഉചിതം. നല്ല മഴയുള്ളപ്പോള്‍ മുന്നിലുള്ള വാഹനവുമായി അകലംപാലിക്കാതെ വണ്ടിയോടിച്ചാല്‍ ബ്രേക്കിടുന്ന ഘട്ടത്തില്‍ പിറകിലെ വണ്ടി നിര്‍ത്താനുള്ള സമയം കിട്ടില്ല. അഥവാ ബ്രേക്കിട്ടാലും അകലം കുറവായതിനാല്‍ കൂട്ടിയിടിയാകും ഫലം.
ട്രാഫിക് സിഗ്നലിൽ മാന്യത കാണിച്ചത് കൊണ്ട് നിങ്ങൾക്കൊരു നല്ല ഡ്രൈവറാകാൻ സാധിക്കില്ല കേട്ടോ, അതിന് കുറച്ച് കാര്യങ്ങളിൽ കൂടെ ശ്രദ്ധ വേണം. വാഹനം തിരിക്കുമ്പോൾ ഇൻഡിക്കേറ്റർ ഇടുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്, ചിലർ മറന്നും പോകും. ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.
നിങ്ങള്‍ വാഹനം വളക്കുകയോ ലെയ്ന്‍ മാറുകയോ ചെയ്യുന്ന വിവരം മറ്റ് ഡ്രൈവര്‍മാരെ അറിയിക്കുന്നതിനാണിത്. അതുവഴി ആശയക്കുഴപ്പം ഒഴിവാക്കാനും അപകടങ്ങള്‍ തടയാനും പറ്റും. വാഹനം ഓടിക്കുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുന്നിലോടുന്ന വണ്ടി പെട്ടെന്ന് നിര്‍ത്തിയാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. കുറഞ്ഞത് മൂന്ന് സെക്കന്‍ഡ് സമയം കിട്ടുന്ന രീതിയില്‍ അകലം പാലിക്കുന്നതാണ് നല്ലത്.
ഒപ്പം തന്നെ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മറ്റും ആവശ്യമായ പരിഗണന നല്‍കാന്‍ ശ്രമിക്കാം. ഇതിനൊപ്പം തന്നെ റോഡിലെ മറ്റ് യാത്രക്കാരോട് മര്യാദയും ബഹുമാനവും കാണിക്കുക. അങ്ങനെ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തിരിച്ചും കിട്ടും. ടെയില്‍ഗേറ്റിംഗ്, അമിതമായി ഹോണടി, മോശം അംഗവിക്ഷേപങ്ങള്‍ എന്നിവ ഒഴിവാക്കാം. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ തന്നെ വാഹനമോടിക്കുമ്പോഴും പെരുമാറുക.
വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്കുകളും കൂടും. അതിനാല്‍ ട്രാഫിക് ബ്ലോക്കുകളില്‍ ക്ഷമശീലം ഉണ്ടായിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ ക്ഷമ നശിച്ച് നിയമലംഘനം നടത്തുന്നത് ഒരിക്കലും നന്നല്ല. അതുപോലെ തന്നെ വാഹനവുമായി പുറത്തിറങ്ങുന്ന ഒരാള്‍ പാര്‍ക്കിംഗില്‍ നന്നായി ശ്രദ്ധിക്കണം. വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ലെയ്‌നുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications