Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്?

ഏറെ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവില്‍ യെസ്ഡി ബ്രാന്‍ഡ് ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അവതരണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും യെസ്ഡിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് ഒരു കുറവും ഇല്ലെന്ന് വേണം പറയാന്‍.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

യെസ്ഡിയുടെ ലൈനപ്പില്‍ ഇപ്പോള്‍ മൂന്ന് ഓഫറുകളാണുള്ളത്. ഇതില്‍ മുന്‍നിരയിലുള്ളത് 'അഡ്വഞ്ചര്‍' ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് ഒരു അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ്, ഓഫ്-റോഡ് ട്രയലുകള്‍ക്കും ദീര്‍ഘദൂര ടൂറിങ്ങിനുമായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുത്.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

ഇതിനോടകം തന്നെ ഈ മോഡലിനെ ഇന്ന് ഇന്ത്യയില്‍ ലഭ്യമായ അഡ്വഞ്ചര്‍ മോഡലുകളുമായി താരതമ്യം ചെയ്തുള്ള വാര്‍ത്തകള്‍ നമ്മള്‍ കണ്ടിരിക്കും. എന്നാല്‍ ഇവിടെ, ഞങ്ങള്‍ യെസ്ഡി അഡ്വഞ്ചറിനെ ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയ്ക്കുള്ള ഏറ്റവും മൂല്യമുള്ള അഡ്വഞ്ചര്‍ മോഡലായ ഹീറോയുടെ എക്‌സ്പള്‍സ് 200 4V - യുമായി ഒന്ന് താരതമ്യം ചെയ്യുകയാണ്. രണ്ടില്‍ ഏതാണ് മികച്ചത് എന്ന് പരിശോധിച്ച് നോക്കാം.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

സ്‌റ്റൈലിംഗ്

യെസ്ഡി അഡ്വഞ്ചറിന്റെ രൂപകല്‍പന റെട്രോ പ്രമേയവും പരുക്കന്‍ സ്വഭാവവുമാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, ബ്ലോക്കി ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, റൗണ്ട് ടെയില്‍ലൈറ്റ്, റിയര്‍ ലഗേജ് മൗണ്ട്, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ് എന്നിവ ഇതിന് ലഭിക്കുന്നു.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

ഹെഡ്‌ലാമ്പ് ഗ്രില്‍, ഫ്രണ്ട് സബ്ഫ്രെയിം, ജെറി കാന്‍ മൗണ്ടുകള്‍, ലഗേജ് ബോക്സുകള്‍ മുതലായവ പോലെ ധാരാളം ആക്സസറികളും ഇതിന് ലഭിക്കുന്നു. യെസ്ഡിയുടെ ഉയരമുള്ള ഹാന്‍ഡില്‍ബാര്‍, ഉയരമുള്ള സീറ്റ്, സെന്റര്‍ സെറ്റ് ഫൂട്ട്പെഗുകള്‍ എന്നിവ ഇതിന് സാമാന്യം കാര്യക്ഷമമായ കൈകാര്യം ചെയ്യല്‍ നല്‍കുന്നുവെന്ന് വേണം പറയാന്‍.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

യാത്രയും അത്യന്തം സുഖകരവുമാണ്. കൂടാതെ, വ്യത്യസ്ത റൈഡിംഗ് പൊസിഷനുകളില്‍ പിന്നിലേക്ക് എളുപ്പമാക്കുന്നതിന് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ടില്‍റ്റ്-അഡ്ജസ്റ്റ് ചെയ്യാവുന്നതുമാണ്.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

ഹീറോ എക്സ്പള്‍സ് 200 4V തികച്ചും സുന്ദരമായ ഒരു മോട്ടോര്‍സൈക്കിള്‍ കൂടിയാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്ലീക്ക് ടെയില്‍ലാമ്പ്, സിംഗിള്‍ പീസ് സീറ്റ്, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, നക്കിള്‍ ഗാര്‍ഡുകള്‍, മാന്യമായി ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍ എന്നിവ ഇതിന് ലഭിക്കുന്നു.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

കൂടുതല്‍ ഹാര്‍ഡ്കോര്‍ ഓഫ്-റോഡ് അനുഭവം ആഗ്രഹിക്കുന്ന ആളുകള്‍ക്ക്, എക്‌സ്പള്‍സ് 200-ന് ഒരു റാലി കിറ്റ് ലഭ്യമാണ്. യെസ്ഡിയില്‍ നിന്ന് വ്യത്യസ്തമായി ഹീറോയുടെ ഹാന്‍ഡില്‍ബാര്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിട്ടില്ല.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

ഒപ്പം ഫുട്പെഗുകള്‍ മുന്നിലേക്ക് സജ്ജീകരിച്ചിരിക്കുന്നു. ശരാശരി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനേക്കാള്‍ ഉയരമുള്ള സീറ്റ് ട്രാഫിക്കില്‍ സവാരി ചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നുണ്ടെങ്കിലും ഇവ ബൈക്കിന് കമ്മ്യൂട്ടര്‍-സ്‌റ്റൈല്‍ റൈഡിംഗ് പോസ്ചര്‍ നല്‍കുന്നു.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

ഫീച്ചറുകള്‍

യെസ്ഡിയില്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുള്ള ടിഎഫ്ടി സ്‌ക്രീന്‍, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി (ഒന്നിലധികം കണക്റ്റുചെയ്ത ഫീച്ചറുകള്‍), ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, ഹാന്‍ഡില്‍ ബാര്‍ മൗണ്ടഡ് യുഎസ്ബി ചാര്‍ജിംഗ് എന്നിങ്ങനെ ധാരാളം സവിശേഷതകള്‍ ലഭ്യമാണ്.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ (320mm ഫ്രണ്ട്, 240mm പിന്‍) കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്, മൂന്ന് മോഡുകള്‍ - റെയിന്‍, ഓഫ് റോഡ്, റോഡ്. കൂടാതെ, യെസ്ഡി അഡ്വഞ്ചറിന് വയര്‍-സ്പോക്ക്ഡ് വീലുകള്‍ (21-ഇഞ്ച് ഫ്രണ്ട്, 17-ഇഞ്ച് പിന്‍), ട്യൂബഡ് ടയറുകള്‍ എന്നിവയും ലഭിക്കുന്നു.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും ഉള്‍ക്കൊള്ളുന്നതാണ് സസ്‌പെന്‍ഷന്‍ സിസ്റ്റം.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

അതേസമയം ഹീറോ എക്സ്പള്‍സ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളുമായി വരുന്നു, ഇതിന് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും (ബ്ലൂടൂത്ത് വഴി) ലഭിക്കുന്നു. ടെയില്‍ലൈറ്റും ഹെഡ്‌ലാമ്പും എല്‍ഇഡി യൂണിറ്റുകളാണ്, കൂടാതെ രണ്ട് ചക്രങ്ങളിലും (276mm ഫ്രണ്ട്, 220mm പിന്‍) ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ട്, സിംഗിള്‍-ചാനല്‍ എബിഎസിന്റെ സുരക്ഷയും കമ്പനി ഉറപ്പുനല്‍കുന്നു.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

രണ്ട് അറ്റത്തും (21-ഇഞ്ച് ഫ്രണ്ട്, 18-ഇഞ്ച് പിന്‍) വയര്‍-സ്പോക്ക്ഡ് വീലുകളോടെയാണ് ഇത് വരുന്നത്. മുന്‍വശത്ത് ഒരു ജോടി പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമായാണ് ഹീറോ എക്‌സ്പള്‍സ് 200 4V-യില്‍ ഉള്ളത്.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

എഞ്ചിന്‍ സവിശേഷതകള്‍

ജാവ പെറാക്കിന് സമാനമായ 334 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ പോട്ട് മോട്ടോറാണ് യെസ്ഡി അഡ്വഞ്ചറിന് കരുത്തേകുന്നത്. എന്നിരുന്നാലും, ഈ യൂണിറ്റ് വളരെയധികം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

അഡ്വഞ്ചര്‍ പതിപ്പില്‍ ഈ യൂണിറ്റ് 30.2 bhp കരുത്തും 29.9 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

ഹീറോ എക്സ്പള്‍സ് 200 4V-യിലേക്ക് വന്നാല്‍ വളരെ ചെറിയ എഞ്ചിനാണ്. 199.6 സിസി ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 19.1 bhp കരുത്തും 17.35 Nm torque ഉം വികസിപ്പിക്കുന്നു. ഇത് ഈ വിഭാഗത്തിലെ ഒരു മോട്ടോര്‍സൈക്കിളിന് മികച്ചതാണ്. ഈ യൂണിറ്റ് 5-സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

യെസ്ഡി അഡ്വഞ്ചറിന് ഓഫറില്‍ കൂടുതല്‍ പെര്‍ഫോമന്‍സ് ഉണ്ട്, ഇത് ടൂറിംഗിനും ട്രയല്‍ബ്ലേസിംഗിനും കൂടുതല്‍ അനുയോജ്യമാക്കുന്നു. ഹീറോ എക്സ്പള്‍സിനും മാന്യമായ എഞ്ചിന്‍ പവറുണ്ട്. മാത്രമല്ല ഇത് വളരെ ഭാരം കുറഞ്ഞതും കൂടുതല്‍ കൈകാര്യം ചെയ്യാവുന്നതുമാണ്.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

വില

യെസ്ഡി അഡ്വഞ്ചറിന് 2.09 ലക്ഷം രൂപ മുതല്‍ 2.18 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. സ്ലിക്ക് സില്‍വര്‍, മാംബോ ബ്ലാക്ക്, റേഞ്ചര്‍ കാമോ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളും കമ്പനി ഓഫര്‍ ചെയ്യുന്നു.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

അതേസമയം ഹീറോ എക്‌സ്പള്‍സ് 200 4V വളരെ താങ്ങാനാവുന്ന വിലയാണ്, അതിന്റെ വില 1.30 ലക്ഷം രൂപയാണ്. മാറ്റ് നെക്‌സസ് ബ്ലൂ, പോള്‍സ്റ്റാര്‍ ബ്ലൂ, സ്‌പോര്‍ട്‌സ് റെഡ് എന്നീ മൂന്ന് നിറങ്ങളിലും ഹീറോ ഈ മോട്ടോര്‍സൈക്കിളിനെ വിപണിയില്‍ എത്തിക്കുന്നു.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

ബജറ്റ് അനുവദിക്കുകയാണെങ്കില്‍, നിങ്ങള്‍ യെസ്ഡി അഡ്വഞ്ചര്‍ തന്നെ തെരഞ്ഞെടുക്കാനാകും ഞങ്ങള്‍ പറയുക. കാരണം അധിക പവര്‍ അതിനെ മികച്ച പാക്കേജാക്കി മാറ്റുന്നു.

Yezdi Adventure Vs Hero Xpulse 200 4V; ഇവരില്‍ ആരാകും മികച്ചത്

എന്നിരുന്നാലും, നിങ്ങള്‍ക്ക് പരിമിതമായ ബഡ്ജറ്റ് ഉണ്ടെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ ഒരു പുതിയ റൈഡറാണെങ്കില്‍, കൂടുതല്‍ ശക്തമായ മെഷീനുകളിലേക്ക് പോകുന്നതിന് മുമ്പ്, ഹീറോ തെരഞ്ഞെടുത്ത് നിങ്ങളുടെ ഓഫ്-റോഡ് കഴിവുകള്‍ വികസിപ്പിക്കുന്നതാണ് നല്ലത്.

More from DriveSpark

Article Published On: Thursday, January 20, 2022, 12:38 [IST]
English summary
Yezdi adventure vs hero xpulse 200 4v find here detailed comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X