ഇവി കസ്റ്റമേഴ്സിന് ഒരു സന്തോഷവാർത്ത; നികുതി ഇളവുമായി യുപി സർക്കാർ

ഇന്ത്യയിലെങ്ങും ഇലക്ട്രിക് മയമാണല്ലോ ഇപ്പോൾ. അതിൻ്റെ ഭാഗമായിട്ട് എല്ലാ സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നുണ്ട്. പുതിയതായി അത്തരമൊരു പിന്തുണ നൽകിയിരിക്കുന്നത് യോഗി സർക്കാരാണ്. ഉത്തർപ്രദേശിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം.

അതിനോടനുബന്ധിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2022 ഒക്ടോബർ 14 മുതൽ മൂന്ന് വർഷത്തേക്കാണ് റോഡ് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാൻ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ഇരിക്കുന്ന യുപി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അത് മാത്രമല്ല സംസ്ഥാനത്ത് തന്നെ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ അഞ്ച് വർഷത്തേക്ക് ഇളവ് ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ഇവി കസ്റ്റമേഴ്സിന് ഒരു സന്തോഷവാർത്ത; നികുതി ഇളവുമായി യുപി സർക്കാർ

ഉത്തർപ്രദേശ് ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ചറിംഗ് ആൻഡ് മൊബിലിറ്റി പോളിസി 2022 അനുസരിച്ച്, ഒക്ടോബർ 14 മുതൽ ഉത്തർപ്രദേശിൽ വിൽക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് നൽകാനാണ് സർക്കാരിൻ്റെ അജണ്ടയിലുളളത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഇതുവരെ 11340 ഇവികളാണ് ആഗ്രയിലെ ഡിവിഷണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന സബ്‌സിഡിക്ക് പുറമെയാണ് യുപി സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൊടുക്കുന്ന ഇളവുകളെല്ലാം ചേർത്ത് നോക്കിയാൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് 15,000 മുതൽ 20,000 രൂപ വരെയും കാറുകൾക്ക് ഒരു ലക്ഷം രൂപ വരേയും കുറയുമെന്നാണ് റിപ്പോർട്ട്.

ഇവി കസ്റ്റമേഴ്സിന് ഒരു സന്തോഷവാർത്ത; നികുതി ഇളവുമായി യുപി സർക്കാർ

അത് മാത്രമല്ല സർക്കാർ ജീവനക്കാർ വഴിയും കൂടുതലായി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് അഡ്വാൻസ് എടുക്കാനും സംസ്ഥാന സർക്കാർ അനുമതി നൽകുമെന്നാണ് മുഖ്യമന്ത്രി തൻ്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.പുതിയതായി ഇലക്ട്രിക് സ്കൂട്ടർ മേഖലയിലേക്ക് എത്തിയ കമ്പനിയാണ് റിവർ ഇലക്ട്രിക്. ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്നാണ് കമ്പനി 'ഇന്‍ഡി' ഇലക്ട്രിക് സ്‌കൂട്ടറിനെ വിശേഷിപ്പിക്കുന്നത്. ഓല, ഏഥര്‍, ചേതക് എന്നീ ഇ-സ്‌കൂട്ടറുകളുടെ ചില വേരിയന്റുകളേക്കാള്‍ കുറഞ്ഞ വിലയില്‍ അവതരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ അധികം കാണപ്പെടാത്ത ചില ഫീച്ചറുകളടക്കം നിരവധി സവിശേഷതകളുമായാണ് എത്തുന്നത്.

4kWh ഫിക്‌സഡ് ബാറ്ററി പായ്ക്കുമായാണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നത്. ഇവി ഫുള്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്. ഈ ബാറ്ററി പായ്ക്കിനും സ്‌കൂട്ടറിനും റിവര്‍ കമ്പനി 5 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി നല്‍കുന്നുണ്ട്. 6.7kW പീക്ക് ഔട്ട്പുട്ടുള്ള മിഡ്-മൗണ്ടഡ് മോട്ടോറാണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഇത് 18 ഡിഗ്രി ഗ്രേഡബിലിറ്റി അനുവദിക്കുന്നു. ഗ്രേഡബിലിറ്റിയുടെ കാര്യത്തില്‍ റിവര്‍ ഇന്‍ഡി ഓല S1 പ്രോയേക്കാള്‍ (15 ഡിഗ്രി) ഉയര്‍ന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഏഥര്‍ 450X (20 ഡിഗ്രി) നേക്കാള്‍ കുറവാണ്.

ഇവി കസ്റ്റമേഴ്സിന് ഒരു സന്തോഷവാർത്ത; നികുതി ഇളവുമായി യുപി സർക്കാർ

പെര്‍ഫോമന്‍സിന്റെ കാര്യം പരിഗണിച്ചാല്‍ റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 3.9 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 40 കി.മീ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 90 കി.മീ ആണ് ടോപ് സ്പീഡ്.റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പന്‍ഷന്‍ ഡ്യൂട്ടികള്‍ ചെയ്യുന്നത്. ട്വിന്‍ ഷോക്ക് അബ്‌സോര്‍ബര്‍ പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി ഫീച്ചര്‍ ചെയ്യുന്നു. റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന് സിബിഎസ് സഹിതമുള്ള ഡിസ്‌ക് ബ്രേക്ക് സംവിധാനം ലഭിക്കുന്നു.

ക്രാഷ് ഗാര്‍ഡുകള്‍, വലിയ അണ്ടര്‍സീറ്റ് സ്റ്റോറേജ് ഏരിയ, ആക്സസറി ലഗേജ് ഓപ്ഷനുകള്‍ എന്നിവയുള്‍ക്കൊള്ളുന്ന ഇന്‍ഡി പ്രായോഗികതക്ക് വളരെ പ്രാധാന്യം നല്‍കുന്ന ഇവിയാണ്. മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നീ നിറങ്ങളില്‍ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം. 2023 ഓഗസ്റ്റില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇനിയുളള ഭാവി ഇലക്ട്രിക് വാഹനങ്ങളുടേതാണെന്ന് ഉറപ്പാണ്. നിങ്ങൾക്ക് എന്താണ് തോന്നുന്നത്.സംസ്ഥാന സർക്കാർ ഇത്തരത്തിലുളള ഇളവുകൾ നൽകുന്നതിനോട് യോജിക്കുന്നുണ്ടോ.

More from DriveSpark

Article Published On: Monday, March 6, 2023, 15:30 [IST]
English summary
Yogi adityanath government approves tax deduction for ev customers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X