ഈ 'കാര്‍ കലക്ടര്‍'ക്ക് മുന്നില്‍ അംബാനി ഒന്നുമല്ല! 100 കോടിയിലധികം മൂല്യം വരുന്ന ഗരാജിലേക്ക് പുതിയ അതിഥി
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളില്‍ ഒന്നാണ് പൂനാവല്ല. കോവിഡ് മഹാമാരിയുടെ സമയത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമകളായ പൂനാവല്ല കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. വാക്‌സിന്‍ നിര്‍മാതാക്കളായ പൂനാവല്ല കുടുംബം സമൂഹത്തിന് നല്‍കുന്ന സേവനങ്ങളിലൂടെ മാത്രമല്ല കാര്‍ കളക്ഷന്‍, ജ്വല്ലറി കളക്ഷന്‍ എന്നിവയിലൂടെയും പേരെടുത്തിട്ടുണ്ട്.
അവരില്‍ ഒരാളാണ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കാര്‍ കളക്ടര്‍മാരില്‍ ഒരാളായ യോഹന്‍ പൂനാവല്ല. അടുത്തിടെ ഖത്തറില്‍ നടന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ യോഹന്‍ പൂനാവാല്ലയെ 'കളക്ടര്‍ ഓഫ് ദ ഇയര്‍ 2023' ആയി പ്രഖ്യാപിച്ചിരുന്നു. 100 കോടി രൂപയിലധികം വില വരുന്ന കാറുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ഗരാജില്‍ പോലും ഇത്രയും വിലപിടിപ്പുള്ള കാറുകളില്ല.

നിരവധി വിലപിടിപ്പുള്ള കാറുകള്‍ അണിനിരക്കുന്ന തന്റെ ഗരാജിലേക്ക് ഒരു പുത്തന്‍ മോഡല്‍ കൂടി ചേര്‍ത്തിരിക്കുകയാണ് അദ്ദേഹം. ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍ ആണ് അണ് യോഹന്റെ ഗരാജിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍. ബെന്റ്‌ലി മോഡലിന്റെ സാധാരണ മോഡലല്ല മറിച്ച് ഏറ്റവും ശക്തമായ W12 സ്പീഡ് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയത്. ഏകദേശം 7 കോടി രൂപയാണ് ഇതിന്റെ വില വരുന്നത്. യോഹാന്‍ പൂനവല്ലയുടെ പുതിയ ബെന്റ്‌ലിയുടെ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറലാണ്.
പലപ്പോഴും ബെന്റ്‌ലി ബ്രാന്‍ഡിനോടുള്ള തന്റെ ഇഷ്ടം യോഹന്‍ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പര്‍ച്ചേസ്. ബെന്റ്‌ലി കൂടാതെ റോള്‍സ് റോയ്‌സും ഫെറാറിയും യോഹന്റെ ഇഷ്ട ബ്രാന്‍ഡുകളാണ്. മികച്ച കംഫര്‍ട്ടും പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്ന ഒരു ഗംഭീര 4 ഡോര്‍ സൂപ്പര്‍ ലിമോസിന്‍ എന്ന് നമുക്ക് ബെന്റ്‌ലി ഫ്‌ലയിംഗ് സ്പറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. റെഡ് ഷെയ്ഡില്‍ പൂര്‍ത്തിയാക്കിയ കാറാണ് യോഹന്‍ സ്വന്തമാക്കിയത്.
6.0 ലിറ്റര്‍ W12 ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍ W12 സ്പീഡിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 635 bhp പവറും 900 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന. ZF 8-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്‍ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു. ആവശ്യമുള്ള വേളകളില്‍ ആക്ടീവീവ് 4WD സിസ്റ്റം ഫ്രണ്ട് വീലിനും പവര്‍ അയക്കുന്നു.
പെര്‍ഫോമന്‍സ് വെച്ച്‌നോക്കുമ്പോള്‍ ഫ്ളൈയിംഗ് സ്പര്‍ സ്പീഡ് വെറും 3.8 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കും. 2024 ഏപ്രിലില്‍ ഈ എഞ്ചിന്‍ നിര്‍ത്തലാക്കാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നു. അങ്ങനെ വരുമ്പോള്‍ W12 എഞ്ചിന്‍ അവതരിപ്പിക്കുന്ന ബെന്റ്ലിയുടെ അവസാന കാറുകളിലൊന്നായി ഈ മോഡല്‍ മാറും.

ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ സിഗ്‌നേച്ചര്‍ ക്വാഡ് ഹെഡ്ലാമ്പ് സജ്ജീകരണം, വെര്‍ട്ടിക്കല്‍ ക്രോം സ്ലേറ്റുകളുള്ള വലിയ ഫ്രണ്ട് ഗ്രില്‍, ബോണറ്റില്‍ ബെന്റ്ലി മോണിക്കറുള്ള ക്രോം ഫിനിഷ്ഡ് ബോണറ്റ് എന്നിവയാണ് ബെന്റ്‌ലി ഫ്‌ലിംഗ് സ്പറിന്റെ ഫ്രണ്ട് വശത്തുള്ളത്. ഈ ഘടകങ്ങളും നീളമുള്ള ബോണറ്റും ചേരുന്ന സൂപ്പര്‍-ലിമോയുടെ മുന്‍ഭാഗം ആകര്‍ഷകമാണ്. ആഡംബര വാഹനത്തിന്റെ വശങ്ങളിലേക്ക് നീങ്ങിയാല്‍ എക്‌സ്റ്റീരിയര്‍ കളറിന് ചേരുന്ന രീതിയില്‍ ഗണ്‍മെറ്റല്‍ ഗ്രേയില്‍ ഫിനിഷ് ചെയ്ത വലിയ 22 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു.
ഓള്‍ എല്‍ഇഡി ടെയില്‍ലാമ്പുകളും ഈ കാറിന്റെ സവിശേഷതയാണ്. ചെരിഞ്ഞ റൂഫും റിയര്‍ വിന്‍ഡ്സ്‌ക്രീനും ബൂട്ടിനോട് സംയോജിക്കുന്നു. പിന്നിലെ ബെന്റ്ലി ബാഡ്ജ് ടെയില്‍ ഗെയിറ്റിലാണ് നല്‍കിയിരിക്കുന്നത്. ഇന്റീരിയറില്‍ വരുത്തിയ നവീകരണങ്ങള്‍ കാറിന്റെ സ്‌പോര്‍ട്ടിയര്‍ ഫീല്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡൈനാമിക്ക ഫാബ്രിക് ഇന്റീരിയറിലുടനീളം കാണാം. ഫ്‌ലയിംഗ് സ്പര്‍ സ്പീഡിലെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സീറ്റുകളും സ്പീഡ് ബാഡ്ജിംഗ് വഹിക്കുന്നു. ഇല്യൂമിനേറ്റഡ് ഡോര്‍ സില്‍സ് ഇന്റീരിയറിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കാര്‍ബണ്‍ ഫൈബര്‍ ഫ്രണ്ട് സ്പ്ലിറ്റര്‍, ബൂട്ട്ലിഡ് സ്പോയിലര്‍, റിയര്‍ ഡിഫ്യൂസര്‍, സൈഡ് സ്‌കര്‍ട്ടുകള്‍ തുടങ്ങിയ ഓപ്ഷണല്‍ എക്സ്ട്രാകള്‍ ബെന്റ്ലി വാഗ്ദാനം ചെയ്യുന്നു. ഇവ വാഹനത്തിന്റെ എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ഭാരം കുറക്കുകയും ചെയ്യുന്നു. എന്നാല്‍ കാര്‍ വാങ്ങിയപ്പോള്‍ യോഹാന്‍ പൂനവല്ല ഏതെങ്കിലും കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന കാര്യം അറിവില്ല.


Click it and Unblock the Notifications








