100 കോടിയാണ് ഈ നിരന്നു കിടക്കുന്നത്; ഏതൊരു വണ്ടിപ്രാന്തന്റേയും കണ്ണു തള്ളിക്കും യോഹാൻ പൂനാവല്ലയുടെ ഈ കളക്ഷൻ
ശതകോടീശ്വരനായ വ്യവസായി യോഹാൻ പൂനാവല്ല തന്റെ കാർ കളക്ഷന് ലേകമെമ്പാടും തന്നെ പേരുകേട്ട വാഹന പ്രേമിയാണ്. രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി കാറുകളുടെ ശേഖരങ്ങളിലൊന്നാണ് അദ്ദേഹത്തിനുള്ളത്. യോഹാൻ പൂനാവല്ല തന്റെ വിലയേറിയ സ്വത്തുക്കൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന നിരവധി വീഡിയോകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഒരു വീഡിയോയിൽ, യോഹാൻ പൂനാവല്ലയുടെ 100 കോടി രൂപ വിലമതിക്കുന്ന കാറുകളുടെ വാഹനവ്യൂഹം ഒരു എയർസ്ട്രിപ്പിൽ നിരത്തിയിട്ടിരിക്കുന്നത് കാണാം. CS12 വ്ലോഗ്സ് ആണ് വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തത്. രാജ്യത്തെ കാർ, ബൈക്ക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാർഷിക ഡ്രാഗ് റേസ് ഇവന്റായ ആംബി വാലി റണ്ണിലാണ് വ്ലോഗർ ഈ കാറുകളെ ഈ വർഷം കണ്ടെത്തിയതായി തോന്നുന്നു.

കഴിഞ്ഞ വർഷം, യോഹാൻ പൂനാവല്ല തന്റെ എല്ലാ ലക്ഷ്വറി കാറുകളും ഹെലികോപ്റ്ററും ഉപയോഗിച്ച് ഒരു ഗംഭീര എൻട്രി തന്നെയാണ് നടത്തിയത്. ഈ വർഷവും പകിട്ട് ഒട്ടും കുറഞ്ഞിട്ടില്ല. റൺവേയിൽ ലക്ഷ്വറി, എക്സോട്ടിക്, അപൂർവ വിന്റേജ്, ക്ലാസിക് കാറുകളുടെ ഒരു നീണ്ട വാഹനവ്യൂഹം തന്നെ വീഡിയോ ഫൂട്ടേജ് കാണിക്കുന്നു.
വാഹനവ്യൂഹത്തെ നയിക്കുന്ന ആദ്യ കാർ ഒരു വിന്റേജ് മെർസിഡീസ് ബെൻസ് 190 SL റോഡ്‌സ്റ്ററാണ്, ഇത് വളരെ ഗംഭീരമായ കൺവേർട്ടബിൾ മോഡലാണ്. അതിന് തൊട്ടുപിന്നിൽ ഒരു ഫെറാറി 488 പിസ്റ്റ സ്പൈഡറും കാണാം. ഫെറാറിയെ പിന്തുടർന്ന് റോമിൽ നിന്നും പോപ്പ് ഇന്ത്യ സന്ദർശിച്ചപ്പോൾ കൊണ്ടുവന്ന വെളുത്ത ലിങ്കൺ കോണ്ടിനെന്റൽ ഫോർ ഡോർ കൺവെർട്ടിബിൾ കാണാം.

അതിനു പിന്നിൽ ഒരു മഞ്ഞ ലംബോർഗിനി ഗല്ലാർഡോ നമുക്ക് ശ്രദ്ധിക്കാം, യോഹാന്റെ ഭാര്യയുടെ പ്രത്യേക സമ്മാനവും തന്റെ ഗാരേജിലെ ഏക ലംബോർഗിനിയുമാണ് ഇത് എന്നത് ശ്രദ്ധേയമാണ്. ലംബോർഗിനിയെ പിന്തുടർന്ന്, ഒരു വിന്റേജ് റോൾസ് റോയ്സ് ഫാന്റം II മോഡലും, അതിന് പിന്നാലെ ഒരു ഫെറാറി 458 അപെർട്ടയുമുണ്ട്.
റോൾസ് റോയ്‌സ്, ഫെറാറി, ബെന്റ്‌ലി എന്നിവയുടെ വലിയ ആരാധകനാണ് യോഹാൻ പൂനാവല്ല, അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്നും ഈ ഒരു അഭിനിവേശം പ്രകടമാണ്. അല്പം ചരിത്രമുള്ള കാറുകൾ സ്വന്തമാക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്; തന്റെ ഗാരേജിലെ പല വിന്റേജ് കാറുകളും ഒരിക്കൽ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഈ നിധികൾ കണ്ടെത്തുകയും അവ പരിപാലിക്കുകയും ചെയ്യുന്നത് ഒരു വലിയ ടാസ്ക് തന്നെയാണ്. വാഹനവ്യൂഹത്തിന്റെ അവസാനത്തിൽ, പുതിയ തലമുറ ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെ, ഫാന്റം VII മാൻസോറി, മെർസിഡീസ് SLS AMG, റോൾസ് റോയ്‌സ് സിൽവർ ക്ലൗഡ് 2, ലാൻഡ് റോവർ സീരീസ് 1, ബെന്റ്‌ലി കോണ്ടിനെന്റൽ എഫ്‌ലൈയിംഗ് സ്പർ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ശേഖരത്തിലെ ആധുനിക കാറുകൾ നമുക്ക് കാണാനാവും.
542 bhp പരമാവധി കരുത്തും 770 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ V8 പെട്രോൾ എഞ്ചിനുമായി വരുന്ന ഓറഞ്ച് ബെന്റ്ലി ബെന്റേഗ ആഡംബര എസ്‌യുവിയും ഇതിൽ ഫീച്ചർ ചെയ്യുന്നു. വാഹനവ്യൂഹത്തിന്റെ അവസാനത്തിൽ ഒരു ഔഡി RS7 സ്‌പോർട്‌ബാക്ക് പ്രത്യക്ഷപ്പെടുന്നു, തുടർന്ന് ഒരു ബ്ലാക്ക് ഷെയ്ഡിൽ ഒരുക്കിയിരിക്കുന്ന നിലവിലെ ജനറേഷൻ ലാൻഡ് റോവർ ഡിഫെൻഡർ 110 ലക്ഷ്വറി എസ്‌യുവിും എത്തുന്നു.

വാഹനവ്യൂഹത്തിൽ പ്രദർശിപ്പിച്ച എല്ലാ കാറുകളും യോഹാൻ പൂനാവല്ലയുടെതാണ് എന്നതാണ് വാസ്തവം. ഇവ എല്ലാം ചേർത്താൽ എളുപ്പത്തിൽ 100 കോടി രൂപയോളം വില വരും. 90 -കളിൽ യോഹാന് കുടുംബം സമ്മാനിച്ച ആദ്യത്തെ കാറായ 1931 മോഡൽ ഷെവി, പോലും ഈ വാഹനവ്യൂഹത്തിലുണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രധാന ആകർഷണം. ഈ കാറുകളിൽ ചിലത് വളരെ അപൂർവമാണ്, അവയുടെ മൂല്യം കൃത്യമായി നിർണ്ണയിക്കാൻ പോലും കഴിയില്ല.
യോഹാൻ പൂനാവല്ല തന്റെ ശ്രദ്ധേയമായ കാറുകളുടെ ശേഖരം പതിവായി പ്രദർശിപ്പിക്കുകയും പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. ഈ വർഷം, ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ ഖത്തറിൽ, ഇന്ത്യൻ കോടീശ്വരനും വ്യവസായിയുമായ യോഹാൻ പൂനാവല്ലയെ "2023 ലെ കളക്ടർ ഓഫ് ദ ഇയർ" ആയി പ്രഖ്യാപിച്ചിരുന്നു. കോടികളുടെ വിന്റേജ് റോൾസ് റോയ്‌സുകൾ, ബെന്റ്‌ലികൾ, ലിങ്കൺ കാറുകൾ ഉൾപ്പെടെ ആകെ ഏഴ് കാറുകൾ അദ്ദേഹം പ്രദർശിപ്പിച്ചു.
ഈ കാറുകൾ പരിപാലിക്കുന്നത് എല്ലായ്പ്പോഴും അല്പം മെനക്കെട്ട പണിയാണ്. പഴയ കാറുകളുടെ പാർട്സുകൾ സോഴ്‌സിംഗ് ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ് എന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം, അത് തന്നെയാണ് ഇത്തരം അപൂർവ കാറുകൾ ഉള്ള പലരും ഒരു പോയിന്റിന് ശേഷം അവ വിൽക്കാൻ ഇഷ്ടപ്പെടുന്നതിന്റെ കാരണവും എന്ന് പറയാം.


Click it and Unblock the Notifications








