'ലിഫ്റ്റ്' കൊടുത്താല്‍ പിഴ, വാഹന ഉമകള്‍ അറിഞ്ഞിരിക്കണം ഇക്കാര്യം

By Dijo Jackson

കോരിച്ചൊരിയുന്ന മഴ. ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികില്‍ മൂന്നു പേര്‍ 'ലിഫ്റ്റിന്' വേണ്ടി കൈകാട്ടുന്നത് കണ്ടാണ് മുംബൈ സ്വദേശി നിതിന്‍ നായര്‍ കാര്‍ നിര്‍ത്തിയത്. തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കിയാല്‍ മതിയെന്നു അപരിചിതര്‍ പറഞ്ഞപ്പോള്‍ സഹായിക്കാമെന്നു ഇദ്ദേഹം കരുതി. പക്ഷെ ലിഫ്റ്റ് കൊടുക്കുന്നത് നിയമലംഘനമാണെന്നു നിതിന്‍ അറിഞ്ഞിരുന്നില്ല.

'ലിഫ്റ്റ്' കൊടുത്താല്‍ പിഴ, വാഹന ഉമകള്‍ അറിഞ്ഞിരിക്കണം ഇക്കാര്യം

കേട്ടത് ശരിയാണ്, അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത് മോട്ടോര്‍ വാഹന നിയമത്തില്‍ പിഴ ഈടാക്കാവുന്ന കുറ്റമാണ്. അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുത്തെന്ന കാരണത്താല്‍ പൊലീസ് പിടിച്ചു പിഴടപ്പിച്ച അനുഭവം നിതിന്‍ പങ്കുവെച്ചപ്പോഴാണ് ഇങ്ങനെയൊരു നിയമമുള്ള കാര്യം ഭൂരിപക്ഷം വാഹന ഉടമകളും അറിയുന്നത്.

'ലിഫ്റ്റ്' കൊടുത്താല്‍ പിഴ, വാഹന ഉമകള്‍ അറിഞ്ഞിരിക്കണം ഇക്കാര്യം

ഇദ്ദേഹത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. കൈകാണിച്ച മൂന്നു പേരെയും കയറ്റി കാര്‍ മുന്നോട്ടെടുത്തിന് പിന്നാലെയാണ് പൊലീസിന്റെ പിടിവീണത്. ലിഫ്റ്റ് കൊടുക്കുന്ന രംഗം മുഴുവന്‍ കണ്ടുനിന്ന പൊലീസ് കോണ്‍സ്റ്റബിള്‍ നിതിനോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

'ലിഫ്റ്റ്' കൊടുത്താല്‍ പിഴ, വാഹന ഉമകള്‍ അറിഞ്ഞിരിക്കണം ഇക്കാര്യം

അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത് നിയമലംഘനമാണെന്നു ലൈസന്‍സ് പരിശോധനയ്ക്കിടെ കോണ്‍സ്റ്റബിള്‍ വ്യക്തമാക്കി. ശേഷം ലൈസന്‍സ് പിടിച്ചെടുത്ത കോണ്‍സ്റ്റബിള്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 66, സെക്ഷന്‍ 192 പ്രകാരം ഇദ്ദേഹത്തിന് പിഴ ചുമത്തി.

'ലിഫ്റ്റ്' കൊടുത്താല്‍ പിഴ, വാഹന ഉമകള്‍ അറിഞ്ഞിരിക്കണം ഇക്കാര്യം

പൊതുഗതാഗതം, ചരക്കുനീക്കം എന്നീ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 66 പറയുന്നത്. ഇതേ സെക്ഷന്‍ മുന്‍നിര്‍ത്തിയാണ് നിതിന് മേല്‍ പൊലീസ് കുറ്റം ചുമത്തിയതും.

'ലിഫ്റ്റ്' കൊടുത്താല്‍ പിഴ, വാഹന ഉമകള്‍ അറിഞ്ഞിരിക്കണം ഇക്കാര്യം

അതേസമയം രോഗം, അപകടം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ സെക്ഷന്‍ 66 നിയമത്തില്‍ ഇളവു ലഭിക്കും. അപരിചിതരെ കാറില്‍ കയറ്റിയെന്ന കുറ്റത്തിന് 1,500 രൂപയാണ് കോടതിയില്‍ നിതിന്‍ പിഴയടച്ചത്. ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇദ്ദേഹത്തിന് ഡ്രൈവിംഗ് ലൈസന്‍സ് തിരികെ ലഭിച്ചത്.

ഒറ്റപ്പെട്ട റോഡുകളില്‍ ലിഫ്റ്റ് ആവശ്യപ്പെട്ടുള്ള ആസൂത്രിത ആക്രമണങ്ങള്‍ ചെറുക്കുകയാണ് നിയമത്തിന്റെ പരമമായ ലക്ഷ്യം. ഇതിനു പുറമെ സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഉപയോഗിച്ചു വാണിജ്യ നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നിയമം തടയിടും.

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

പതഞ്ഞെത്തുന്ന തിരമാലകളെ തെട്ടു കടലിലൂടെയൊരു യാത്ര. തിരമാലകളുടെ നനവറിഞ്ഞ മണല്‍പരപ്പിലൂടെ കടല്‍ക്കാറ്റേറ്റു വാഹനമോടിക്കുക രസകരമായ അനുഭവമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ദുരന്തമായും ഈ യാത്രകള്‍ മാറാം. കടല്‍ത്തീരത്തു പെട്ടുപോയ മഹീന്ദ്ര TUV300 -യുടെ ദൃശ്യങ്ങള്‍ ഇതിനുത്തമ ഉദ്ദാഹരണമാണ്. വേലിയേറ്റ സമയത്ത് കടല്‍ത്തീരത്തു പെട്ടുപോയ TUV300 -യെ പുറത്തെടുക്കാന്‍ ഒന്നല്ല, മൂന്നു ട്രാക്ടറുകള്‍ വേണ്ടി വന്നു.

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

ഗുജറാത്തിലെ ദുമസ് തീരത്തു നിന്നാണ് ദൃശ്യങ്ങള്‍. ദുമസ്, സാഹസിക വിനോദങ്ങള്‍ക്ക് ഇന്ത്യയില്‍ പേരുകേട്ട കടല്‍ തീരങ്ങളില്‍ ഒന്ന്. മണല്‍പരപ്പിലൂടെയുള്ള യാത്ര എന്തെന്നു അറിയാന്‍ മഹീന്ദ്ര TUV300 എസ്‌യുവിയുമായി ഇറങ്ങിയതായിരുന്നു ഉടമ.

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

ആവേശത്തില്‍ എസ്‌യുവി ഓടിച്ച ഉടമ ഉറച്ച മണല്‍തിട്ട പിന്നിട്ടു പിന്നെയും പോയി ഏറെ ദൂരം കടലിലേക്ക്. ആവേശം തെല്ലൊന്നടങ്ങും മുമ്പെ പാതി വഴിയില്‍ TUV300 പെട്ടു. മണല്‍ചതുപ്പില്‍ അകപ്പെട്ട എസ്‌യുവിക്ക് മുന്നോട്ടും പിന്നോട്ടും നീങ്ങാന്‍ കഴിഞ്ഞില്ല.

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

വേലിയറ്റത്തില്‍ തീരം കടല്‍ വിഴുങ്ങിയപ്പോള്‍ TUV300 നിസഹായമായി നിന്നു. നാലര അടിയോളം ഉയര്‍ന്ന കടല്‍ വെള്ളത്തില്‍ എസ്‌യുവി മുങ്ങി. ദൃശ്യങ്ങളിലും ഇതു കാണാം. കടല്‍ പിന്‍വാങ്ങിയതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

ആദ്യം ഒരു ട്രാക്ടര്‍ ഉപയോഗിച്ചു TUV300 -യെ വലിച്ചു പുറത്തെടുക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ മണലില്‍ പൂണ്ട എസ്‌യുവി ഒരിഞ്ച് അനങ്ങിയില്ല. ശേഷം വീണ്ടും രണ്ടു ട്രാക്ടര്‍ ഉപയോഗിച്ചു ശ്രമം തുടര്‍ന്നു. ഇവിടെയും നിരാശയായിരുന്നു ഫലം.

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

ഒടുവില്‍ മൂന്നു ട്രാക്ടര്‍ കിണഞ്ഞു ശ്രമിച്ചാണ് തീരത്തുപെട്ട TUV300 -യെ വലിച്ചു പുറത്തിട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ TUV300 -യുടെ ബമ്പര്‍ ചളുങ്ങുന്നതായും കാണാം. എന്തായാലും മൂന്നു ട്രാക്ടറുകള്‍ ആഞ്ഞുപിടിച്ചപ്പോള്‍ നനഞ്ഞ മണലില്‍ നിന്നും TUV300 കരകയറി.

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

പിന്‍ വീല്‍ ഡ്രൈവാണ് മഹീന്ദ്ര TUV300. ഓപ്ഷനല്‍ ഫീച്ചറായി പോലും നാലു വീല്‍ ഡ്രൈവിനെ എസ്‌യുവിയില്‍ മഹീന്ദ്ര നല്‍കുന്നില്ല. ഇതു തിരിച്ചറിഞ്ഞു വേണം ചതുപ്പു, മണല്‍, ചെളി പ്രദേശങ്ങളില്‍ എസ്‌യുവിയുമായി ഉടമകള്‍ ഇറങ്ങാന്‍.

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

ഉടമയുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയാണ് നിര്‍ഭാഗ്യകരമായ ഇത്തരമൊരു സംഭവത്തില്‍ കലാശിച്ചത്. എന്തുകൊണ്ടു ട്രാക്ടറുകള്‍ മണലില്‍ പൂണ്ടില്ലെന്നു ഇവിടെ സംശയം തോന്നാം. TUV300 -യെക്കാളും ഭാരമുണ്ടെങ്കിലും വീതിയേറിയ ഭീമന്‍ ടയറുകള്‍ ട്രാക്ടറുകളെ മണലില്‍ പിന്തുണച്ചു നിര്‍ത്തി.

കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, പിന്നെ സംഭവിച്ചത്

വീതിയേറിയ ടയറുകള്‍ ട്രാക്ടറിന്റെ ഭാരം കൂടുതല്‍ വിസ്തീര്‍ണത്തിലേക്കു വിതരണം ചെയ്യും. സ്വാഭാവികമായി മണലില്‍ കൂടുതല്‍ മര്‍ദ്ദം ചെലുത്താതെ നീങ്ങാന്‍ ടയറുകള്‍ ട്രാക്ടറിനെ സഹായിക്കുന്നു.

Source: Facebook

More from DriveSpark

Article Published On: Monday, June 25, 2018, 11:36 [IST]
English summary
You Can Be Fined For ‘Giving A Lift’ To Strangers. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X