21-ാം വയസ്സിൽ അച്ഛന് ഥാർ റോക്സ് സമ്മാനിച്ച് ടെലിവിഷൻ സുന്ദരി; കൈയ്യടിച്ച് സോഷ്യൽ മീഡിയ

മാതാപിതാക്കൾക്ക് സമ്മാനം നൽകുന്നത് എപ്പോഴും സന്തോഷമുളള കാര്യം തന്നെയാണ്. നിങ്ങളെപ്പോഴെങ്കിലും മാതാപിതാക്കൾക്ക് ചെറിയ സമ്മാനം നൽകി അത്ഭുതപ്പെടുത്തിയിട്ടുണ്ടോ. ഒന്ന് ശ്രമിച്ചു നോക്കുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു സർപ്രൈസ് വീഡിയോ ആണ് യുവ നടി ഇഷ മാളവ്യ. അതും പുത്തൻ മഹീന്ദ്ര ഥാർ റോക്സാണ് തൻ്റെ പ്രിയപ്പെട്ട അച്ഛന് വേണ്ടി മാളവ്യ സമ്മാനിച്ചിരിക്കുന്നത്. പിതാവിന് സമ്മാനിച്ച ഥാർ റോക്സിൽ സ്റ്റോക്ക് ബംബറിൽ നിന്ന് മാറ്റി ആഫ്റ്റർ മാർക്കറ്റ് ബംബറാണ് ഉപയോഗിച്ചിരിക്കുന്നത്. ടെലിവിഷൻ പരമ്പരകളിൽ കൂടി വളരെ പ്രശസ്തമായ നടിയാണ് ഇഷ മാളവ്യ. സോഷ്യൽ മീഡിയയിലും ഇഷയ്ക്ക് 3.4 മില്യൺ ഫോളോവേഴ്സുണ്ട്.

ഥാർ റോക്സിന് ഇപ്പോൾ വാഹന വിപണിയിൽ വലിയ ഡിമാൻ്റാണുളളത്. കുടുംബവുമായി യാത്ര ചെയ്യാനും അത് പോലെ തന്നെ ഓഫ്റോഡ് പോകാനും പലരും തെരഞ്ഞെടുക്കുന്ന മോഡലാണിത്. മോഡലിന്റെ പെട്രോൾ വകഭേദങ്ങൾക്ക് 12.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. യുവനടി സമ്മാനിച്ച മോഡൽ ഏത് വേരിയൻ്റാണെന്ന് വ്യക്തമല്ല.

isha Malviya gifted thar roxx to father

ഥാർ റോക്‌സ് എസ്‌യുവിക്ക് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ വേരിയന്റുകൾ 162 bhp പവറിൽ പരമാവധി 330 Nm torque വരെ ഉത്പാദിക്കാൻ ശേഷിയുള്ളതാണെന്ന് മഹീന്ദ്ര പറയുന്നു. മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്.

177 bhp പവറിൽ പരമാവധി 380 Nm torque വരെ നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക്കിനാവും. എസ്‌യുവിയുടെ ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നൽകാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

isha Malviya gifted thar roxx to father

എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നീ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര ഥാർ റോക്‌സിനിറെ 2025 മോഡൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ പഴയതു പോലെ തന്നെ എസ്‌യുവിയിൽ ലഭിക്കും.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരം നിറഞ്ഞതാണ്. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി സഹിതമുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഥാർ റോക്‌സിലുള്ളത്.

isha Malviya gifted thar roxx to father

കൂടാതെ 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലൗബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഇന്റലിടേൺ ടൈറ്റ് ടേൺ ഫീച്ചർ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഥാർ 5-ഡോറിലെ പ്രധാന ഫീച്ചറുകളാണ്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, TPMS എന്നിവയും സ്റ്റാൻഡേർഡായി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 4, 2025, 19:45 [IST]
English summary
Young actress isha malviya gifted mahindra thar roxx to father images goes viral
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X