വണ്ടി പോയാൽ എന്നാ; സ്റ്റണ്ടിങ്ങ് വീഡിയോ കിട്ടിയാ മതിയെന്നാണല്ലോ
റോഡിൽ സ്റ്റണ്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്, പക്ഷേ ചില യുവാക്കൾ അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് കാര്യം. സ്റ്റണ്ടിങ്ങും, വാഹനം അപകടകരമായ രീതിയിൽ ഓടിക്കുന്നതിൻ്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ ഇടുന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്.
അത്തരമൊരു സ്റ്റണ്ടിങ്ങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പക്ഷേ സ്റ്റണ്ടിങ്ങിന് ശേഷം എന്ത് സംഭവിച്ചു എന്നതാണ് വീഡിയോയുടെ ട്വിസ്റ്റ് എന്ന് പറയുന്നത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് വീഡിയോ എടുത്തിരിക്കുന്നത്. അവിടുത്തെ ഒരു പൊതു വഴിയിൽ മെർസിഡീസ് ബെൻസ് E 400 cabriolet ഉപയോഗിച്ചാണ് സ്റ്റണ്ടിങ്ങ് നടത്തിയിരിക്കുന്നത്.

സ്റ്റണ്ടിങ്ങിന് ശേഷം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തുവെന്നതാണ് വീഡിയോയുടെ ട്വിസ്റ്റ്. റോഡിൽ വലിയ തിരക്ക് ഇല്ലായിരുന്നു എങ്കിലും അങ്ങിങ്ങായി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. വീഡിയോ കണ്ട ട്രാഫിക് ഡിസിപിയാണ് വാഹനം ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടത്. 3.0 ലിറ്റർ വി 6 പെട്രോൾ എഞ്ചിനാണ് മെർസിഡീസ് ബെൻസ് E 400 cabriolet -ന് കരുത്ത് പകരുന്നത്. 329 bhp -യും 480 nm പീക്ക് ടോർക്കും വാഹനം നൽകുന്നുണ്ട്. ഏകദേശം 96.5 ലക്ഷം രൂപ, വാഹനത്തിൻ്റെ എക്സ് ഷോറൂം വില.
മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ മോഡലുകളിൽ അഞ്ച് ശതമാനം വരെ വില വർധനവ് പ്രഖ്യാപിച്ചിരുന്നു.ഓരോ ദിവസും കൂടിക്കൊണ്ട് ഇരിക്കുന്ന ചിലവുകൾ നികത്താൻ ഇത്തരത്തിലുളള വില കൂട്ടലുകൾ ആവശ്യമാണെന്ന് അറിയാമല്ലോ. അത് കൊണ്ടാണ് മെർസിഡീസ് ബെൻസ് ഇന്ത്യ ഇത്തരത്തിലുളള ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ മെർസിഡീസ് ബെൻസ് G63 AMG എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് 24-36 മാസത്തിൽ നിന്ന് 12-16 മാസമായി കുറയ്ക്കാൻ ഇത്തവണ ലക്ഷ്വറി വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. അതേസമയം GLS മെയ്ബാക്ക് 600 മോഡലിന്റെ കാത്തിരിപ്പ് കാലാവധി ഇപ്പോൾ സിംഗിൾ ടോൺ കളർ ഓപ്ഷൻ മോഡലിന് 8 മാസമായും ഡ്യുവൽ-ടോൺ പതിപ്പിന് 8-10 മാസമായും കുറച്ചിരിക്കുന്നുവെന്നും ബെൻസ് വ്യക്തമാക്കിയിരുന്നു.

GLB ലക്ഷ്വറി എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് EQB-യുടെ നിർമാണവും കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ അടിസ്ഥാന ഡിസൈനും രൂപഘടനയും ഈ വൈദ്യുതീകരിച്ച മോഡൽ നിലനിർത്തുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നിരുന്നാലും ഇലക്ട്രിക് ആയതിനാൽ തന്നെ EQB-യിൽ ചില ഇവി നിർദ്ദിഷ്ഠ ഡിസൈൻ ഘടകങ്ങൾ ഉണ്ട്. ഇത് മുമ്പ് EQC, EQS എന്നിവയിൽ കണ്ടിരുന്നു. അത് GLB-യിൽ നിന്ന് വേറിട്ടുനിൽക്കാൻ ഇ-സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ സഹായിക്കുന്നുമുണ്ട്.
लापरवाहीपूर्वक एवं खतरनाक तरीके से कार ड्रिफ्टिंग कर, आम जनमानस का जीवन संकट में डालने वाले का वीडियो एक जिम्मेदार नागरिक ने एडिशनल, सीपी यातायात प्रबंधन को भेजा था। उसके बाद आपराधिक प्रकरण पंजीबद्ध। @CMMadhyaPradesh @mohdept@DGP_MP @MPPoliceDeptt @CP_INDORE @IPSMaheshCJain pic.twitter.com/fd9HmRaean
— DCP Traffic Indore (@DcptrafficInd) March 20, 2023
ഇന്റീരിയറിലേക്ക് നോക്കിയാൽ ടർബൈൻ പോലുള്ള എയർ വെന്റുകളിൽ ഗോൾഡൻ നിറം ഉപയോഗിച്ചിരിക്കുന്നത് കൂടാതെ, EQB ഇവിയുടെ മൊത്തത്തിലുള്ള ക്യാബിൻ ലേഔട്ട് മെർസിഡീസിന്റെ GLB, GLA എന്നിവയുമായി വളരെ സാമ്യമുള്ളതാണ്. GLB-യ്ക്ക് സമാനമായി, EQB-യുടെ അകത്തളത്തിലെ പ്രധാന ഹൈലൈറ്റ് 7 സീറ്റ് ലേഔട്ടാണ്. ഇത് മോഡലിന്റെ പ്രായോഗികത വർധിപ്പിക്കുന്നുവെന്ന് നിസംശയം പറയാം. ഇതിനു പുറമെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ സിസ്റ്റവും കാറിന്റെ ലക്ഷ്വറി ഫീൽ ഉയർത്തുന്നുമുണ്ട്.


Click it and Unblock the Notifications








