ഓടിക്കൊണ്ടിരിക്കുന്ന കാറിൻ്റെ റൂഫിലിരുന്ന് യാത്ര, പൊലീസിൻ്റെ വക കിടിലൻ പണി
പൊതുവഴിയിലുളള പലതരം സ്റ്റണ്ടുകളും അഭ്യാസങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നിങ്ങൾ സ്ഥിരം കാണാറുളളതാണ്. എത്ര കിട്ടിയാലും ഇവർ ഒരു പാഠം പഠിക്കുന്നില്ല എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. സോഷ്യൽ മീഡിയ വീഡിയോകൾക്കും പബ്ലിസിറ്റിക്കുമായി നിരവധി പേരാണ് ഈയിടെയായി റോഡിൽ ഇത്തരം സ്റ്റണ്ടുകൾ നടത്തുന്നത്. ഇവരിൽ പലരും ഇത്തരം സ്റ്റണ്ടുകൾ ചെയ്തതിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലുമായിട്ടുണ്ട് എന്നത് പ്രത്യേകം ഓർക്കുക.
ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു സംഭവംവൈറലായിരിക്കുകയാണ്. റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ഔഡി ലക്ഷ്വറി സെഡാൻ്റെ റൂഫിൽ ഒരു യുവാവ് ഇരിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ പോലീസ് കാണുകയും യുവാക്കൾക്കെതിരെ നടപടിയെടുക്കുകയും 31,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

ട്രൈസിറ്റി ടുഡേയാണ് വീഡിയോ തങ്ങളുടെ ട്വിറ്റർ പ്രൊഫൈലിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, നോയിഡയിലെ എലിവേറ്റഡ് റോഡിൽ ഒരു ഔഡി എ4 സെഡാൻ സഞ്ചരിക്കുന്നത് കാണാം. സെഡാൻ്റെ സൺറൂഫിന് പുറത്ത് റൂഫിൽ ഇരിക്കുന്ന ഒരാൾ കാറ്റ് ഒക്കെ ആസ്വദിക്കുന്നുണ്ട്. ഒരു സോഷ്യൽ മീഡിയ വീഡിയോ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് ഈ സ്റ്റണ്ട് നടത്തിയതെന്ന് വളരെ വ്യക്തമാണ്.
ഒന്നുരണ്ടു പ്രാവശ്യം ക്യാമറയിലേക്ക് നോക്കി അതിന് പോസ് ചെയ്യുന്നത് കാണാം. ഇയാളെ മറ്റൊരു കാറിൽ പിന്തുടരുന്ന സുഹൃത്തുക്കൾ ഈ വീഡിയോ പകർത്തി. ഈ വീഡിയോ റെക്കോർഡ് ചെയ്ത ആംഗിളിൽ നിന്ന്, വീഡിയോ റെക്കോർഡുചെയ്യുന്ന അവൻ്റെ സുഹൃത്തും വാഹനത്തിൻ്റെ റൂഫിലാണെന്ന് തോന്നുന്നു. ഇയാൾ തൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും, അത് ഉടൻ തന്നെ വൈറലാവുകയും ചെയ്തു.

ചില ഉപയോക്താക്കൾ അതേ വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയും നോയിഡ ട്രാഫിക് പോലീസിൻ്റെ പേജിൽ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. ബന്ധപ്പെട്ട വകുപ്പ് അനുസരിച്ച് വീഡിയോ വിശകലനം ചെയ്ത ശേഷം നടപടിയെടുക്കുകയും ചെയ്തു. ഒന്നല്ല രണ്ട് ഓഡി കാറുകളും സമാനമായ സ്റ്റണ്ടുകൾ ചെയ്യുന്നത് വീഡിയോയിൽ കാണാം.
നോയിഡ ട്രാഫിക് പോലീസ് ഈ കേസിൽ 7 കുറ്റകൃത്യങ്ങൾ കണ്ടെത്തുകയും നിയമലംഘനങ്ങൾക്ക് 31,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അപകടകരമായ ഡ്രൈവിംഗ്, കൃത്യമായ സൂചനകളില്ലാതെ ലെയ്ൻ മാറ്റൽ, ടിൻറഡ് ഗ്ലാസ്, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത്, അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ വീഡിയോ റെക്കോർഡ് ചെയ്യൽ, തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് പിഴ നൽകിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഈ വീഡിയോയുടെ കമൻ്റ് ബോക്സാണ്.
സൺറൂഫ് എന്നാൽ ഇത്തരം അഭ്യാസങ്ങളും കോപ്രായങ്ങളും കാണിക്കാനുളള സംവിധാനമല്ല എന്നും, മറ്റുളളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന തരത്തിൽ റോഡിലൂടെ വാഹനമോടിക്കരുതെന്നും കമൻ്റ് ബോക്സിൽ വീഡിയോ കണ്ട് അഭിപ്രായം ഉയരുന്നുണ്ട്. പൊതു വഴിയിൽ ഇത്തരം സ്റ്റണ്ടുകൾ കാണിക്കരുത് എന്ന് എപ്പോഴും ഞങ്ങൾ പ്രിയ വായനക്കാരോട് അഭ്യാർത്ഥിക്കാറുണ്ട്. നിങ്ങൾ ഒരിക്കലും ഇത്തരം അഭ്യാസങ്ങൾ കാണിക്കാൻ മുതിരരുത്.
സാഹസികതയ്ക്കുള്ള ഇടമല്ല റോഡുകള്‍ എന്നതിനാല്‍ തന്നെ വണ്ടിയുമായി നിരത്തിലിറങ്ങുമ്പോള്‍ ഏവരും അതീവ ശ്രദ്ധ പുലര്‍ത്തണം. സ്വന്തം സുരക്ഷ മാത്രമല്ല മറ്റ് പൗരന്‍മാരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തി ബൈക്കില്‍ പൊതുനിരത്തില്‍ സ്റ്റണ്ടിംഗ് ചെയ്യാതിരിക്കുക. സാഹസികത കാണിച്ച് വരുത്തിവെക്കുന്ന അപകടങ്ങളിൽ നിങ്ങൾക്ക് മാത്രമായിരിക്കില്ല, ഒന്നും അറിയാത്ത പാവം വഴിയാത്രക്കാർക്ക് കൂടിയായിരിക്കും അപകടം സംഭവിക്കുക. നിങ്ങൾക്ക് എപ്പോഴെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കമൻ്റ് ബോക്സിൽ പങ്കുവയ്ക്കുക.


Click it and Unblock the Notifications








