സണ്‍റൂഫ് ബെഡ്‌റൂം ബാല്‍ക്കണിയാക്കി കപ്പിള്‍സ്! വീഡിയോ വൈറലായതോടെ കിട്ടിയ പണി കണ്ടോ?

വാഹനം അത് ബൈക്കോ കാറോ ആയിക്കോട്ടെ അത് ഒരു യാത്രാ മാര്‍ഗമായാണ് നമ്മള്‍ ഉപയോഗിക്കാറുളളത്. എന്നാല്‍ അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങളില്‍ പരസ്യമായി സ്‌നേഹപ്രകടനം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കാണാം. വാഹനങ്ങള്‍ കിടപ്പുമുറികളാക്കി മാറ്റുന്ന ഇക്കൂട്ടര്‍ ഇതിന് പിന്നിലുള്ള അപകടങ്ങള്‍ മദനസ്സിലാക്കാതെയാണോ അതോ അവ മനപ്പൂര്‍വം തിരസ്‌കരിക്കുന്നതാണോ എന്ന കാര്യം അറിയില്ല. ഏതായാലും കമിതാക്കള്‍ ഓടുന്ന വാഹനങ്ങളില്‍ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു ഇത് മറ്റ് യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടമുണ്ടാക്കുന്ന രീതിയിലേക്ക് നീങ്ങുന്നുവെന്ന് വിമര്‍ശനമുണ്ട്.

അത്തരത്തിലുള്ള ഒരു വീഡിയോ കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടെ വണ്ടി ഓടിച്ച് കൊണ്ടല്ല സ്‌നേഹപ്രകടനം എന്നത് മാത്രമാണ് ഒരു ആശ്വാസം. ചണ്ഡീഗഢ്-മണാലി ഹൈവേയില്‍ ഒരു ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയുടെ സണ്‍റൂഫിലൂടെ പുറത്തേക്ക് ചാഞ്ഞ് യുവ ദമ്പതികള്‍ പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതാണ് വൈറല്‍ വീഡിയോ. കാറിന്റെ സണ്‍റൂഫിലൂടെ പുറത്തേക്ക് നില്‍ക്കുന്ന കപ്പിള്‍സ് ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.

running creta sunroof kissing

ഹൈവേയിലൂടെ ഇവരുടെ കാറിന് പിന്നില്‍ വരികയായിരുന്ന മറ്റൊരു വ്യക്തിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. നടുറോഡ് ആണെന്നും ചുറ്റിലും മറ്റു വാഹനങ്ങളും ആളുകളും ശ്രദ്ധിക്കുന്നുവെന്ന് പരിഗണിക്കാാതെയായിരുന്നു ഇവരുടെ പ്രവര്‍ത്തി. കാര്‍ ഉയര്‍ന്ന വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അടുത്തുള്ള വാഹനങ്ങള്‍ അടുത്തേക്ക് വന്നപ്പോള്‍ ദമ്പതികള്‍ ചിരിക്കുന്നത് കാണാം. സച്ചിന്‍ ഗുപ്ത എന്ന ഉപയോക്താവാണ് ഈ അപകടകരമായ പ്രവര്‍ത്തി ചൂണ്ടിക്കാട്ടി വീഡിയോ എക്‌സില്‍ പങ്കുവെച്ചത്.

വീഡിയോക്ക് താഴെ കമന്റ് ബോക്‌സില്‍ നിലരവധിയാളുകള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 294 പ്രകാരം മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ അശ്ലീലകരമായ രീതിയില്‍ പെരുമാറുകയോ ചെയ്താല്‍ ശിക്ഷ ലഭിക്കും.

ഇത്തരം പ്രവര്‍ത്തികള്‍ മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധ മാറ്റാനും അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ അധികൃതര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വെച്ച് ഉടമയെ കണ്ടെത്തി. ഉടമ ഹരിയാനയിലെ ഗുഹ്ല ഗ്രാമത്തില്‍ നിന്നുള്ള ആളാണെന്ന് പറയപ്പെടുന്നു. വാഹനയുടമയ്ക്ക് 4,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്നും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള സന്ദേശമാണ് അധികാരികള്‍ നല്‍കുന്നത്.

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഇന്ത്യയില്‍ ഇതാദ്യമായാല്ല ഇത്തരം സംഭവങ്ങള്‍ വിവാദമാകുന്നത്. ഇതിനു മുന്‍പ് ബാംഗ്ലൂരില്‍ സമാനമായ രീതിയില്‍ പെരുമാറിയതിന് ഒരു ദമ്പതികള്‍ക്ക് 1,500 രൂപ പിഴ ചുമത്തിയിരുന്നു. ബൈക്കിന്റെ ടാങ്കില്‍ കാമുകിയെ ഇരുത്തി ആലിംഗനം ചെയ്ത് പോകുന്ന കാമുകന്റെ വീഡിയോയും അടുത്തിടെ വൈറലായി. ഇതും ബാംഗ്ലൂരില്‍ നിന്നുളളതായിരുന്നു. ഈ പ്രവര്‍ത്തി അവരുടെ ജീവന് തന്നെ അപകടകരമാണെന്ന് വ്യക്തമാണ്.

ഇത്തരത്തിലുള്ള ഓരോ കേസിലും വ്യക്തി സ്വാതന്ത്ര്യവും പൊതു സുരക്ഷയും തമ്മില്‍ എവിടെയാണ് അതിര്‍വരമ്പ് വെയ്‌ക്കേണ്ടത് എന്നതാണ് പ്രധാന ചോദ്യം. ഇത്തരം സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിച്ച് പൊതു ഇടങ്ങളില്‍ പങ്കുവെക്കുന്നത് സ്വകാര്യതയുടെ ലംഘനമാണ്. ഇത്തരം കേസുകള്‍ കൂടുതല്‍ പക്വതയോടെയും യുക്തിപരമായും കൈകാര്യം ചെയ്യണം.

പൊതുജനങ്ങളുടെ സുരക്ഷയ്ക്കും റോഡ് സേഫ്റ്റിക്കും വിലങ്ങ്തടി സൃഷ്ടിക്കുന്ന ദോഷകരമായ പ്രവര്‍ത്തികള്‍ക്ക് മാതൃകാപരമായ ശിക്ഷ വേണം. ശരിയായ നിയമനടപടികളിലൂടെയും പൊതുജന അവബോധത്തിലൂടെയും ഇത്തരം അപകടകരമായ പ്രവണതകളെ തടയാന്‍ സാധിക്കും. ഈ വീഡിയോയില്‍ കണ്ട കമിതാക്കള്‍ക്ക് ലഭിച്ച ശിക്ഷ അത് മതിയോ?. അതോ കുറഞ്ഞ് പോയോ? നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തു.

More from DriveSpark

Article Published On: Thursday, June 26, 2025, 14:10 [IST]
English summary
Young couple leaning out of moving hyundai creta sunroof engaged in romance rs 4000 fine issued
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X