ഡോക്ടര്‍ സ്റ്റിക്കറുള്ള ഈ കാര്‍ വിറ്റാലും വാങ്ങാന്‍ പാടാ! മക്‌ലാരന്‍ 750S ചെന്നൈയിലെത്തിച്ച ചുള്ളന്‍ ഡോക്ടര്‍

യൂസ്ഡ് കാര്‍ വാങ്ങാന്‍ ഇറങ്ങിയവര്‍ക്ക് 'ഡോക്ടര്‍ ഉപയോഗിച്ച' കാറുകള്‍ക്കുള്ള മാര്‍ക്കറ്റ് നന്നായി മനസ്സിലായിട്ടുണ്ടാകും. ഡോക്ടര്‍മാര്‍ ഉപയോഗിച്ച വാഹനങ്ങള്‍ നല്ല നിലവാരത്തില്‍ ഉള്ളവയായിരിക്കും എന്നാണ് പൊതുവേയുള്ള ധാരണ. ലേഡി ഡോക്ടര്‍മാരും മറ്റുമാണെങ്കില്‍ വീട്ടില്‍ നിന്ന് ആശുപത്രി വരേയുള്ള ചെറിയ ഓട്ടം മാത്രമേയുണ്ടാകൂ എന്നതിനാല്‍ പലരും ഡോക്ടര്‍ സ്റ്റിക്കറുള്ള കാറുകള്‍ നോക്കി വാങ്ങുന്നു. എന്നാല്‍ വിരുതന്‍മാരായ ചില ഡീലര്‍മാര്‍ ഡോക്ടര്‍ സ്റ്റിക്കര്‍ പതിച്ച് ഉപഭോക്താക്കളെ പറ്റിക്കാറുമുണ്ട്. ചെന്നൈ നഗരത്തില്‍ വരും ദിവസങ്ങളില്‍ കാണാന്‍ സാധ്യതയുള്ള ഡോക്ടര്‍ സ്റ്റിക്കര്‍ പതിച്ച കാര്‍ ഏതായാലും സാധാരണക്കാരന് താങ്ങത്തില്ല. ആ കാറിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

ഇന്ത്യയില്‍ സൂപ്പര്‍കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളില്‍ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഫോറിന്‍ ബ്രാന്‍ഡുകള്‍ കൊണ്ടുവരുന്ന സൂപ്പര്‍ കാറുകളുടെ വില വളരെ കൂടുതലായതിനാല്‍ തന്നെ മുമ്പ് ഇവ വളരെ അപൂര്‍വമായി മാത്രമേ നിരത്തുകളില്‍ കണ്ടിരുന്നുള്ളൂ. എന്നാല്‍ സമീപവര്‍ഷങ്ങളിലായി. സിനിമാ താരങ്ങളും ബിസിനസുകാരും മാത്രമല്ല യംഗ് പ്രഫഷനുലുകളും ഹൈ-എന്‍ഡ് കാറുകള്‍ സ്വന്തമാക്കുന്നത് പതിവായിട്ടുണ്ട്.

chennai doctor buys mclaren 750s spider

സാധാരണയായി ഏതെങ്കിലും സ്റ്റാര്‍ട്ടപ്പുകളുടെയും കമ്പനികളുടെയുമെല്ലാം സിഇഒമാരും മറ്റുമാണ് കോടികള്‍ വിലമതിക്കുന്ന കാറുകള്‍ സ്വന്തമാക്കാറുള്ളത്. ഇപ്പോള്‍ ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ മക്ലാരന്റെ പുതിയ 750S സ്‌പൈഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ഒരു ഡോക്ടര്‍. ഈ കാറിന്റെ വില ഏകദേശം 5.9 കോടി രൂപയാണ് (എക്‌സ്‌ഷോറൂം). മക്ലാരന്‍ മുംബൈയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഡെലിവറി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2023-ല്‍ ഔദ്യോഗികമായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രവേശിച്ച മക്ലാരന്റെ ഒരു ഡീലര്‍ഷിപ്പ് മാത്രമേ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുള്ളു. അത് മുംബൈയിലാണ്. പുതിയ കാര്‍ വാങ്ങാന്‍ ചെന്നൈ സ്വദേശിയായ ഡോ. നിഖില്‍ മുരുകദാസ് കുടുംബസമേതമാണ് മുംബൈയിലെത്തിയത്. റേഡിയോളിയില്‍ എംഡിയുള്ള ഡോ. നിഖില്‍ സംരംഭകന്‍ കൂടിയാണെന്ന് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം. പ്രഫഷന്‍ കൊണ്ട് ഡോക്ടര്‍ ആണെങ്കിലും വാഹനങ്ങളും സ്‌പോര്‍ട്‌സുമാണ് തനിക്ക് കമ്പമെന്ന നിഖില്‍ തന്റെ ഇന്‍സ്റ്റ ബയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

chennai doctor buys mclaren 750s spider

ലംബോര്‍ഗിനി ഉറൂസ് അടക്കമുള്ള വിലകൂടിയ കാറുകളും നിഖിലിന് സ്വന്തമായുള്ളതായാണ് അറിവ്. അബീസ് ബ്ലാക്ക് നിറത്തിലുള്ള 750S സ്‌പൈഡര്‍ ആണ് ഡോക്ടര്‍ തെരഞ്ഞെടുത്തത്. കൗതുകകരമായി, കാര്‍ കളറിനോട് പൊരുത്തപ്പെടുന്ന തരത്തില്‍ കുടുംബം മുഴുവന്‍ കറുത്ത വസ്ത്രം ധരിച്ചാണ് ഡെലിവറിക്ക് എത്തിയത്. ഡീലര്‍ഷിപ്പില്‍ എത്തിയ ഡോക്ടര്‍ക്കും കുടുംബത്തിനും ഡീലര്‍ഷിപ്പ് സ്റ്റാഫ് വമ്പിച്ച സ്വീകരണം നല്‍കി.

ഷോറൂമിലെ വിവിധ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും എക്‌സ്ട്രാ ഫീച്ചറുകളും പരിചയപ്പെടുത്തിയ ശേഷം നേരെ ഡോക്യുമെന്‍േറഷന്‍ പരിപാടികളിലേക്ക് നീങ്ങി. ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം കുടുംബം കാര്‍ കവര്‍ നീക്കി അനാവരണം ചെയ്ത ശേഷം ഫോട്ടോക്ക് പോസ് ചെയ്തു. കേക്ക് മുറിച്ച് ആഘോഷിച്ചതിന് പിന്നാലെ സ്റ്റാഫ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍ വിശദീകരിച്ച ശേഷം ഡോ. നിഖില്‍ ആദ്യമായി തന്റെ സൂപ്പര്‍കാര്‍ ഓടിച്ച് പുറത്തിറങ്ങി.

ചെന്നൈയില്‍ എത്തുന്ന ആദ്യത്തെ മക്ലാരന്‍ 750S ആണിത്. മുമ്പ് പലതവണ മക്‌ലാരന്‍ കാറുകള്‍ നമ്മള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടിട്ടുണ്ട്. അവയില്‍ പലതും 'കാര്‍നെറ്റ്' വഴി ദുബായ്‌യില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും താല്‍ക്കാലികമായി ഇറക്കുമതി ചെയ്തവയായിരുന്നു. എന്നാല്‍ ഈ കാര്‍ ഇന്ത്യയില്‍ തന്നെ ഓഫീഷ്യല്‍ രജിസ്‌ട്രേഷന്‍ നേടും.

750S കാര്‍ മോഡലിനെ കുറിച്ച് പറയുമ്പോള്‍ ഇത് മക്ലാരന്‍ 720S-ന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ്. ഡിസൈനില്‍ വലിയ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും ചില പുതുമകള്‍ കമ്പനി വരുത്തിയിട്ടുണ്ട്. മുന്നില്‍ പുതുക്കിയ ബമ്പര്‍, വലിയ സ്പ്ലിറ്റര്‍, കൂടുതല്‍ കൂളിംഗ് നല്‍കുന്ന എയര്‍ ഇന്‍ടേക്കുകള്‍, സ്ലിം എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവയാണ് അവയില്‍ ചിലത്. പിന്നില്‍ 20% വലിയ സര്‍ഫേസ് ഏരിയയുള്ള ആക്റ്റീവ് റിയര്‍ വിങ് നല്‍കിയിട്ടുണ്ട്. ഇത് ഡൗണ്‍ഫോഴ്സും ബ്രേക്കിംഗ് കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നു.

mclaren 750s spider

ഡോ. നിഖില്‍ തെരഞ്ഞെടുത്ത ഓള്‍-ബ്ലാക്ക് തീം കാറിന് സ്ലീക്ക് സ്‌റ്റെല്‍ത്ത് ഇന്‍സ്പയര്‍ഡ് ലുക്ക് നല്‍കുന്നു. മക്‌ലാരന്റെ ഐക്കണിക് ബട്ടര്‍ഫ്‌ലൈ ഡോര്‍, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 യൂണിറ്റാണ് ഇതിന്റെ ഹുഡിന് കീഴില്‍ കാണാനാകുക. 750 PS പവറും 800 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

720S-നെക്കാള്‍ ഭാരം കുറച്ചതിനാല്‍ പെര്‍ഫോര്‍മന്‍സും മെച്ചപ്പെട്ടിട്ടുണ്ട്. വെറും 2.8 സെക്കന്‍ഡില്‍ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 200 km/h വേഗം എത്താന്‍ 4.4 സെക്കന്‍ഡ് മാത്രമേ എടുക്കൂ. പരമാവധി വേഗം 331 കിലോമീറ്ററാണ്. പെര്‍ഫോര്‍മന്‍സ്, ആഡംബരം, അപൂര്‍വത എന്നിവ ഒരുമിക്കുന്ന മക്‌ലാരന്‍ 750S സ്‌പൈഡര്‍ ഇന്ത്യയിലെ കാര്‍ പ്രേമികളുടെ മനസ്സ് കീഴടക്കുകയാണ്.

More from DriveSpark

Article Published On: Saturday, August 23, 2025, 15:05 [IST]
English summary
Young doctor buys first mclaren 750s spider supercar in chennai worth rs 5 9 crore details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X