റോഡില്‍ എറ്റവും അപകടകാരികള്‍ യുവാക്കള്‍

ടീനേജുകാര്‍ വണ്ടിയോടിക്കുന്നതുകൊണ്ടാണ് ഇത്രയധികം വാഹനാപകടം സംഭവിക്കുന്നതെന്ന് ആളുകള്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. 'അവന്‍റെ ആ പോക്ക് കണ്ടോ? എറച്ചീല് മണ്ണാവാനുള്ളതാണ്!' എന്നു പറയാത്ത ആളുകള്‍ കുറയും. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് ടീനേജുകാര്‍ ഇങ്ങനെ എറച്ചീല് മണ്ണാക്കുന്ന സ്വഭാവക്കാരല്ല എന്നാണ്. ഏറ്റവും മോശമായി ഡ്രൈവ് ചെയ്യുന്നവര്‍ 20 വയസ്സിന് മുകളിലുള്ളവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ട്രാന്‍സ്പോര്‍ട് ആന്‍ഡ് മെയിന്‍ റോഡ്സ് സൈറ്റ് നടത്തിയ പഠനത്തിലാണ് യുവാക്കളാമ് കൗമാരക്കാരെക്കാള്‍ അപകടകാരികളായ ഡ്രൈവര്‍മാര്‍ എന്ന് കണ്ടെത്തിയത്. 21നും 29നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രശ്നക്കാര്‍. ഇവര്‍ റോഡുകളില്‍ കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നു.
30 മുതല്‍ 39 വരെ പ്രായമുള്ളവര്‍ താരതമ്യേന കുഴപ്പക്കാരല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2011ലെ കണക്കുകള്‍ പ്രകാരം വേഗതയില്‍ വണ്ടിയേടിച്ചു പിടിയിലായവരില്‍ അഞ്ചില്‍ ഒന്ന് എന്നതിലും താഴെയാണ് കൗമാരക്കാരുടെ എണ്ണം.
വെള്ളമടിച്ച് വണ്ടിയേടിക്കുന്നവരുടെ കണക്കുകളും യുവാക്കള്‍ക്ക് എതിരാണ്. 9000 കേസുകളില്‍ മുക്കാലും 20നു മീതെ പ്രായമുള്ളവരാണ് പിടിയിലായിരിക്കുന്നത്.
അതേസമയം അപകടങ്ങളില്‍ പെട്ട് കൊല്ലപ്പെടുന്നവരില്‍ 17-24 വയസ്സ് പ്രായമുള്ളവരുടെ എണ്ണം കൂടുന്നതായും കണക്കുകള്‍ പറയുന്നുണ്ട്.
സെന്‍റര്‍ ഫോര്‍ ആക്സിഡന്‍റ് റിസര്‍ച്ച് ആന്‍ഡ് റോഡ് സേഫ്റ്റിയിലെ പ്രഫസറായ ബാരി വാട്സണ്‍ പറയുന്നത് പ്രകാരം ആളുകളുടെ ഡ്രൈവിംഗ് ശൈലി അവരുടെ ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതല്‍ വേഗതയേറിയ ജീവിത രീതി പിന്തുടരുന്നവരുടെ ഡ്രൈവിംഗിലും ഈ ശൈലി പ്രതിഫലിക്കും.


Click it and Unblock the Notifications








