കേരളത്തിലെ സുന്ദരിമാർക്ക് പ്രിയം ലാൻഡ് റോവർ ഡിഫൻഡറിനോട്, 2 കോടിയുടെ സുന്ദരനെ വാങ്ങിയ ആളെ കണ്ടോ
ആരും മയങ്ങി പോകുന്ന ലുക്കാണ് ലാൻഡ് റോവർ ഡിഫൻഡറിന് എന്ന കാര്യം പറയാതിരിക്കാൻ സാധിക്കില്ല. കേരളത്തിൽ പല സെലിബ്രിറ്റികളും ബിസിനസുകാരം ഡിഫൻഡറിൻ്റെ പല വേരിയൻ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഡിഫൻഡറിനെ സ്വന്തമാക്കുന്ന കേരളത്തിലെ സുന്ദരിമാരുടെ എണ്ണവും കുറവല്ല കേട്ടോ. കേരളത്തിൽ ഇപ്പോൾ പുതിയതായി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്നത് യുവ സംരഭകയും ഷെസ്ന ഹെൽത്ത്കെയറിൻ്റെ മാനേജിങ്ങ് ഡയറക്ടറുമായ ഷെസ്ന ബഷീറാണ്. കൊച്ചിയിലെ മുത്തൂറ്റ് ലാൻഡ് റോവർ ജാഗ്വർ ഷോറൂമിൽ നിന്നാണ് ഷെസ്ന വാഹനം ഡെലിവറി എടുത്തിരിക്കുന്നത്.
3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യൻ വിപണിയില്‍ എത്തുന്നത്. ഇതില്‍ ഏത് എഞ്ചിനാവും ഷെസ്ന തൻ്റെ യാത്രകൾക്ക് കൂട്ടായി എത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഈ ലക്ഷ്വറി എസ്‌യുവിക്ക് ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിൽ വില വരും. 3.0 ലിറ്റര്‍ പെട്രോള്‍ HSE പതിപ്പിന് ഏകദേശം 1.58 കോടി രൂപയോളം ഓൺ-റോഡ് വില വരും.

കോടികൾ മുടക്കി വാങ്ങുന്നതിനാൽ തന്നെ ആഡംബരത്തിന്റെ കാര്യത്തിലൊന്നും യാതൊരു കുറവും കാണാനാവില്ലെന്ന് വേണം പറയാൻ. ഡിഫൻഡറിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി എസ്‌യുവിയുടെ ഏറ്റവും പുതുതലമുറ മോഡൽ നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ പോലുള്ളവയെല്ലാം ഇതിലുണ്ട്.
കഴിഞ്ഞിട്ടില്ല, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ഫീച്ചറുകൾ, മെറിഡിയനിൽ നിന്നുള്ള പ്രീമിയം സ്പീക്കർ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, ഒരു ബട്ടണിൽ തൊടുമ്പോൾ ഉയർത്താവുന്ന ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ എന്നിവയാണ് ആഡംബര എസ്‌യുവിയിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിട്ടുള്ളത്.

ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയുടെ അടിസ്ഥാന കാര്യങ്ങളാണ്. ഡിഫന്‍ഡര്‍ 110 മോഡലിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 5,018 mm നീളവും 2,008 mm വീതിയും 1,967 mm ഉയരവും 3,022 mm നീളമുള്ള വീല്‍ബേസുമാണുള്ളത്.
കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ആഡംബര വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിക്ക് പരമാവധി 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയും ഉണ്ടെന്നാണ് ലാൻഡ് റോവർ പറയുന്നത്.

ഓഫ്-റോഡ് പ്രേമികൾക്കിടയിൽ വളരെ പ്രചാരമുള്ള ഐക്കണിക് എസ്‌യുവി സുരക്ഷയുടെ അങ്ങേയറ്റമാണ് ഒരുക്കിയിരിക്കുന്നത്. പുതിയ തലമുറ ഡിഫൻഡർ അതിൻ്റെ രൂപത്തിനും ഭാവത്തിനും ലോകമെമ്പാടുമായി ആരാധകരെ സൃഷ്‌ടിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 97 ലക്ഷം രൂപ മുതൽ 2.35 കോടി രൂപ വരെയാണ് ബ്രിട്ടീഷ് കാറിന്റെ എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








