സൂര്യൻ പോലും പകച്ച് പോകുമല്ലോ, ചൂടിനെ പ്രതിരോധിക്കാൻ സ്കൂട്ടറിൽ ഷവർ നൽകിയ യുവാവ് വൈറൽ

കേരളത്തിൽ ഇപ്പോൾ മഴയുടെ സമയമാണെങ്കിലും നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂടാണ്. രാജസ്ഥാനിലെ ജോദ്പൂരിൽ ഇപ്പോഴത്തെ താപനില 40 ഡിഗ്രി സെൽഷ്യസ് ആണ്. ചൂടിനെ പ്രതിരോധിക്കാൻ സ്കൂട്ടറിൽ ഒരു ഷവർ ഘടിപ്പിച്ചാലോ എന്ന് ചിലപ്പോഴൊക്കെ നമ്മൾക്കും തോന്നാറില്ലെ. എന്നാൽ ഒരു യുവാവ് തൻ്റെ സ്കൂട്ടറിൽ ഒരു ഷവർ സംവിധാനം പിടിപ്പിച്ചിരിക്കുകയാണ്. തൻ്റെ സ്‌കൂട്ടറിൽ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക ഷവറിലൂടെ ഒരാൾ വെള്ളത്തിൽ നനഞ്ഞ് പോകുന്നതാണ് വീഡിയോയുടെ തുടക്കം. വീഡിയോയിൽ, നീല നിറത്തിലുള്ള വാട്ടർ ക്യാനിൽ ഘടിപ്പിച്ചിരിക്കുന്ന പൈപ്പും ചെറിയ ഷവറുമായ യുവാവ് റോഡിലുടെ പോകുന്നത് ആളുകൾ അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

22 ദശലക്ഷത്തിലധികം വ്യൂകളുമായി ഇത് വൈറലായിരിക്കുകയാണ്. ഒരുപാട് കമൻ്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. ചൂട് ഒഴിവാക്കാനുളള ബുദ്ധികൊള്ളാമെന്നും, നിങ്ങൾ ഒരു സംഭവം തന്നെയെന്നും ഒക്കെയാണ് കമൻ്റുകൾ വരുന്നത്. ഒരു വെളളുത്ത ഹോണ്ട ആക്ടിവയിലാണ് യുവാവ് താൽക്കാലിക ഷവർ സ്ഥാപിച്ചിരിക്കുന്നത്. ചൂട് കാലത്ത് ഇതുപോലെയുളള പല തമാശകളും കാണാറുളളതാണ്. ചിലതൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ടെന്ന് നിങ്ങൾക്ക് എല്ലാ അറിയാവുന്നതാണല്ലോ.

ബൈക്കിൽ ഇത്തരം ഒരു സംവിധാനം ചെയ്യാൻ ബുദ്ധിമുട്ടുളളത് കൊണ്ടാവാം, യുവാവ് സ്കൂട്ടർ തെരഞ്ഞെടുത്തത്. വെളളം നിറച്ച ക്യാൻ വയ്ക്കാൻ ഏറ്റവും കൂടുതൽ സ്ഥലമുളളത് സ്കൂട്ടറുകൾക്കാണല്ലോ, പ്രത്യേകിച്ച് ഹോണ്ട ആക്ടിവയ്ക്ക്. അത് കൊണ്ട് തന്നെയാണല്ലോ വിപണിയിൽ അവതരിപ്പിച്ചത് മുതൽ ഇന്ന് വരെ എത്രെയാക്കെ താഴ്ത്താൻ ശ്രമിച്ചാലുേ പോരാടി വിൽപ്പന കണക്കിൽ മുന്നിൽ തന്നെ നിൽക്കുന്നത്. പുതിയ അപ്ഡേറ്റുകൾ നൽകുന്നത് കൊണ്ട് ആക്ടിവ ഇപ്പോഴും ജനപ്രിയമായി തുടരുന്നതിൻ്റെ കാരണം.

ഗിയർലെസ് സ്‌കൂട്ടർ രംഗത്ത് രാജ്യത്ത് വിപ്ലവം തീർത്ത ആക്‌ടിവ ആദ്യ കാലത്ത് 100 സിസി എഞ്ചിനുമായാണ് ഓടിത്തുടങ്ങിയത്. പിന്നീട് 110 സിസിയിലേക്ക് ചേക്കേറിയ മോഡൽ ഇന്ന് 125 സിസി പതിപ്പിലും വാങ്ങാനാവും. രണ്ടാംഘട്ട ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ ഭാഗമായി പുതിയ OBD2 കംപ്ലയിന്റ് എഞ്ചിനുള്ള ആക്‌ടിവ 125 ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതോടൊപ്പം പുതിയ H-സ്മാർട്ട് വേരിയന്റും മോഡൽ നിരയിലേക്ക് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഡ്രം, ഡ്രം അലോയ്, ഡിസ്‌ക്, H-സ്മാർട്ട് എന്നിങ്ങനെ നാല് വേരിയന്റുകളിൽ എത്തുന്ന പുതിയ ആക്ടിവ 125 പതിപ്പിന് 78,920 രൂപ മുതൽ 88,093 രൂപ വരെ യാണ് എക്സ്ഷോറൂം വില വരുന്നത്. ലുക്കിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും പുത്തൻ ഫീൽ ഒരുക്കാനായി പേൾ നൈറ്റ് സ്റ്റാർട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, പേൾ പ്രഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ പുതിയ അഞ്ച് കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. കാറുകളിൽ കാണുന്നതിനു സമാനമായ സ്മാർട്ട് കീ സംവിധാനമാണ് 2023 ഹോണ്ട ആക്ടിവ 125 H-സ്മാർട്ട് വേരിയന്റിൽ കാണാനാവുക.

H-സ്മാർട്ട് ടെക് എന്നാണ് ഹോണ്ട ഇതിനെ വിശേഷിപ്പിക്കുന്നത്. സ്മാർട്ട് കീ അടിസ്ഥാനപരമായി ഒരു ഇലക്ട്രോണിക് കീ ഫോബാണ്. സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന പുതിയ സ്‌മാർട്ട് കീ സംവിധാനമാണിത്. സ്‌മാർട്ട് കീയിലെ ആൻസർ ബാക്ക് സിസ്റ്റം സ്‌കൂട്ടർ തിരക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിലെല്ലാം എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായകരമാവുന്ന ഫീച്ചറാണ്. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ നാല് ടേൺ സിഗ്നലുകളും മിന്നിമറയുന്ന രീതിയാണിത്.

ഫിസിക്കൽ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്മാർട്ട് കീ ആക്‌ടിവ 125 മോഡലിനെ സഹായിക്കും. ആക്ടിവേഷൻ കഴിഞ്ഞ് 20 സെക്കൻഡിനുള്ളിൽ പ്രവർത്തനം ഒന്നും കണ്ടെത്തിയില്ലെങ്കിൽ സ്കൂട്ടർ സ്വയമേവ ഓഫാവുകയും ചെയ്യും. ലോക്ക് മോഡിലെ നോബ് ഇഗ്‌നിഷൻ പൊസിഷനിലേക്ക് തിരിക്കുകയും കീ പുറത്തെടുക്കാതെ സ്റ്റാർട്ട് ബട്ടൺ അമർത്തുകയും ചെയ്‌ത് റൈഡർക്ക് സുഗമമായി വാഹനം ഓടിച്ചുകൊണ്ട് പോവാം. എന്നാൽ ഇതിനായി സ്മാർട്ട് കീ വാഹനത്തിന്റെ 2 മീറ്റർ പരിധിക്കുള്ളിലായിരിക്കണം.

എഞ്ചിനിലേക്ക് നോക്കിയാൽ 125 സിസി PGM-FI എഞ്ചിനാണ് ആക്‌ടിവയുടെ ഹൃദയം. ഇത് എൻഹാൻസ്ഡ് സ്മാർട്ട് പവർ (eSP) സാങ്കേതികവിദ്യയുമായാണ് വരുന്നത്. ACG ജനറേറ്റർ, സ്റ്റാർട്ട് സോളിനോയിഡ് ഓട്ടോ ചോക്ക്, ഐഡിൽ-സ്റ്റോപ്പ് സിസ്റ്റം എന്നിവയും എഞ്ചിനിൽ ഫീച്ചർ ചെയ്യുന്നുണ്ട്. 8.18 bhp കരുത്തിൽ 10.3 Nm torque നിർമിക്കുന്ന രീതിയിലാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, June 20, 2024, 14:47 [IST]
English summary
Young man installed shower on scooter to escape the heat goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X