മിഡിൽ ക്ലാസ് ആൺപിള്ളേരുടെ സ്വപ്നം! ഈ മകൻ്റെ അമ്മ ഭാഗ്യവതിയാണ്, വീഡിയോ വൈറൽ
ഏതൊരു ആൺപിള്ളേരുടേയും സ്വപ്നമാണ് തൻ്റെ മാതാപിതാക്കൾക്ക് താൻ അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ട് എന്തെങ്കിലും വാങ്ങി നൽകണമെന്നുളളത്. റീൽസിലും വീഡിയോകളിലും ഒക്കെ കാണാറുളളതാണല്ലോ. സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത് ഒരു ചെറിയ കാര്യമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്. ഒരു യുവാവ് തങ്ങളുടെ മാതാപിതാക്കൾക്ക് ഒരു സർപ്രൈസ് സമ്മാനം നൽകുന്നതാണ് വീഡിയോ. അവർക്ക് വേണ്ടി ഒരു മിഡ്സൈസ് എസ്‌യുവിയാണ് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി ലൈക്കുകളും കമൻറുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വീഡിയോ ആരംഭിക്കുന്നത് തൻ്റെ മാതാപിതാക്കളുടെ കണ്ണുമൂടി ഷോറൂമിലൂടെ മകൻ കൂട്ടിക്കൊണ്ട് പോകുന്നതാണ്. അതിന് ശേഷം മൂടിയിട്ട ഹ്യുണ്ടായി ക്രെറ്റയുടെ അടുത്തേക്ക് കൊണ്ട് പോകുന്നതാണ്. പെട്ടെന്ന് മൂടി മാറ്റുമ്പോൾ മാതാപിതാക്കൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നതും കാണാം. വെളള നിറമാണ് യുവാവ് മാതാപിതാക്കൾക്ക് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്.

നിലവിൽ E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലായി വരുന്ന മോഡലിന് 11 ലക്ഷം മുതൽ 20.15 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ടോപ്പ്-എൻഡ് വേരിയന്റ് റോഡിലിറക്കുമ്പോൾ ഏകദേശം 25 ലക്ഷം രൂപയ്ക്ക് മുകളിൽ ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഹ്യുണ്ടായി ക്രെറ്റ വാങ്ങാനാവും.
6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയുടെ ഗിയർബോക്‌സ് കോമ്പിനേഷനുകൾ. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നതാണ് ക്രെറ്റയുടെ വിജയം. ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്തെ കിടിലൻ പാറ്റേൺ ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളും തന്നെയാണ് വാഹനത്തെ കിടിലമാക്കുന്നത്.വശക്കാഴ്ച്ചയിൽ വലിയ അലോയ് വീലുകളും കൊടുത്തിട്ടുണ്ട്. പിന്നിലേക്ക് വന്നാൽ കണക്റ്റഡ് ടെയിൽ ലാമ്പുകളാണ് ക്രെറ്റയെ അഴകുറ്റതാക്കുന്നത്.
കാറിന്റെ സൗകര്യത്തിനും പ്രായോഗികതയ്ക്കും വേണ്ടി രൂപകല്പന ചെയ്തിരിക്കുന്ന ഇൻ്റീരിയറും സമാനതകളില്ലാത്തതാണ്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി കൊടുത്തിരിക്കുന്ന വലിയ ഡ്യുവൽ ടച്ച്സ്ക്രീനുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ലെതർ അപ്ഹോൾസ്റ്ററി, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെവൽ-2 ADAS, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയിലെ പ്രധാന സവിശേഷതകൾ.
സേഫ്റ്റിയിലേക്കേ വന്നാൽ 6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയെല്ലാമാണ് ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിൽ കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര ഹോണ്ട എലിവേറ്റ് എന്നിവയാണ് ക്രെറ്റയുടെ പ്രധാന എതിരാളികൾ.

പ്രതിമാസ എസ്‌യുവി വിൽപ്പന 37,902 യൂണിറ്റാണെന്ന് ഹ്യുണ്ടായി പറയുന്നു. മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാരുമായി മത്സരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റ മാത്രം പോയ മാസം 17,497 യൂണിറ്റുകൾ വിറ്റഴിച്ചു. സിഎൻജി വിൽപ്പന പോലും എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് നേടിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








