മുത്തച്ഛന്‍ മുംബൈയുടെ ഗോഡ്ഫാദര്‍, അച്ഛന്‍ മുന്‍ മുഖ്യമന്ത്രി! 3 കോടിയുടെ കാറിലെത്തിയ ചുള്ളന്‍ മുൻ മന്ത്രി
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ ആഡംബര കാറുകളില്‍ ഒന്നാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി. രാജ്യത്തെ പ്രമുഖരായ പല സിനിമാ താരങ്ങള്‍ക്കും റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ആഡംബര എസ്‌യുവി സ്വന്തമായുണ്ട്. രണ്‍ബീര്‍ കപൂര്‍, പൂജ ഹെഗ്ഡെ, സോനം കപൂര്‍ എന്നീ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം മലയാള സിനിമയുടെ അഭിമാനമായ മോഹന്‍ലാലും ഒരു റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ഉടമയാണ്. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ചെലവേറിയ എസ്‌യുവികളില്‍ ഒന്നായ റേഞ്ച് റോവര്‍ എസ്‌യുവിയുടെ നിലവിലെ വില 2.70 കോടി രൂപയാണ്. ടാക്‌സും ഇന്‍ഷൂറന്‍സും മറ്റ് ചിലവുകളുമെല്ലാം ചേര്‍ത്ത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3.25 കോടി രൂപയ്ക്ക് അടുത്ത് വരും.
ഇത്രയും വിലകൂടിയ കാറില്‍ ഒരു യുവ രാഷ്ട്രീയ നേതാവ് വന്നിറങ്ങുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. നമുക്കറിയാം ഇന്ന് രാജ്യത്ത് ഒട്ടേറെ ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നുണ്ട്. ചിലര്‍ കുടുംബ പാരമ്പര്യം കൊണ്ട് രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടവരാകും. മറാത്ത രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ പേരാണ് ബാല്‍ താക്കറെ. മുംബൈയുടെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേന എന്ന പാര്‍ട്ടി പല കാലങ്ങളിലായി സംസ്ഥാനം ഭരിച്ചിട്ടുണ്ട്.

ബാല്‍ താക്കറെക്ക് ശേഷം മകന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരികയും പിന്നീട് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുകയും ചെയ്തു. ഉദ്ധവ് താക്കറെയുടെ മകനും മഹരാഷ്ട്രയിലെ മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെയാണ് മുകളില്‍ പറഞ്ഞ വൈറല്‍ വീഡിയോയില്‍ വന്ന രാഷ്ട്രീയക്കാരാന്‍. മഹാസ് വികാസ് അഖാഡി മഹാരാഷ്ട്രി ഭരിച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസം, ടൂറിസം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തത് ആദിത്യയായിരുന്നു. നിലവില്‍ മുംബൈ വാര്‍ളിയില്‍ നിന്നുള്ള നിയമസഭാംഗമാണ്.
ശിവസേനയുടെ യൂത്ത് വിംഗായ യുവസേനയുടെ അധ്യക്ഷന്‍ കൂടിയാണ് ആദിത്യ. നിലവില്‍ ശിവസേന യുബിടിയുടെ നിയമസഭാ കക്ഷി നേതാവാണ് 34-കാരന്‍. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി കാറില്‍ വന്നിറങ്ങുന്ന വീഡിയോ വൈറലായതിന് പിന്നാലെ ആദിത്യ താക്കറെയെ കാണാന്‍ ഒരു സിനിമാ നടനെ പോലെയുണ്ടെന്ന് നെറ്റിസണ്‍സ് കമന്റ് ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ബോളിവുഡുമായി അടുത്ത ബന്ധമുള്ള യുവ രാഷ്ട്രീയ നേതാവാണ് ആദിത്യ.

ഇദ്ദേഹത്തിന്റെ ജന്മദിനത്തിന് സല്‍മാന്‍ ഖാനും സഞ്ജയ് ദത്തുമടക്കമുള്ള വമ്പന്‍ താരങ്ങളും ദിഷ പഠാനിയടക്കമുള്ള നടിമാരും ആശംസകള്‍ നേരാറുണ്ട്. ബോളിവുഡ് സുന്ദരിമാര്‍ക്കൊപ്പമുള്ള ആദിത്യയുടെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഏതായാലും രാഷ്ട്രീയക്കാരനാണെങ്കിലും ചിലപ്പോള്‍ ബോളിവുഡ് നടന്‍മാരുടെ അതേ ലുക്കിലാണ് ആദിത്യ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാനുള്ളത്. ഈ വൈറല്‍ വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന വിവരങ്ങള്‍ ലഭ്യമല്ല.
അദ്ദേഹം ഉപയോഗിച്ച റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 5,500 ആര്‍പിഎമ്മില്‍ 394 bhp പവറും 2,000 ആര്‍പിഎമ്മില്‍ 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം (AWD) വഴി കാറിന്റെ 4 വീലുകളിലേക്കും പവര്‍ അയക്കുന്നു. അതുകൊണ്ട് പരുക്കന്‍ റോഡുകളും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളെയും ഈ കാര്‍ വിജയകരമായി കീഴടക്കും.
അതുകൊണ്ടാണ് പണക്കാരും സെലിബ്രിറ്റികളും റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വാങ്ങാന്‍ ഇഷ്ടപ്പെടുന്നത്.ആദിത്യ താക്കറെ വിലകൂടിയ കാറുകളില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. മുന്‍പ് അദ്ദേഹം ഒരു ബിഎംഡബ്ല്യു 5-സീരീസ് ജിടിയും റേഞ്ച് റോവര്‍ വോഗും ഓടിക്കുന്നത് കണ്ടിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യൂത്തന്‍മാരുടെ പ്രതീകങ്ങളില്‍ ഒരാളായ ആദിത്യ വില കൂടിയ കാറുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








