ഞാനൊന്ന് ഇഷ്ടപ്പെട്ട് വരികയായിരുന്നു പൊലീസുകാരാ; നമ്പർപ്ലേറ്റിൽ പേരെഴുതിയ ഫ്രീക്കന് എട്ടിൻ്റെ പണി
വാഹനം വാങ്ങുമ്പോൾ നിങ്ങൾക്ക് പ്രിയപ്പെട്ട നമ്പർ തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ ഒരു വാഹനത്തിന് നമ്പർപ്ലേറ്റ് വളരെ നിർബന്ധമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നമ്പർപ്ലേറ്റിന് സർക്കാർ നിർദേശിക്കുന്ന അളവും വലിപ്പവും ഉണ്ട്. അത് പാലിച്ചില്ല എങ്കിൽ തീർച്ചയായും കുറ്റകരമാണ്. എന്നാൽ ചിലർ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് നമ്പർപ്ലേറ്റിൽ കസ്റ്റമൈസേഷൻ നടത്തുന്നു. അത്തരത്തിൽ ഒരു ഫ്രീക്കനെ പൊലീസ് പൊക്കിയിരിക്കുകയാണ്. 32000 രൂപയാണ് അദ്ദേഹത്തിന് പിഴയായി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ നമ്പർ പ്ലേറ്റിൽ രജിസ്ട്രേഷൻ നമ്പറിന് പകരം 'ഹർഷ്' എന്ന് റൈഡറിൻ്റെ പേര് എഴുതിയതിനാണ് പിഴ ലഭിച്ചിരിക്കുന്നത്.
നമ്പർ പ്ലേറ്റുകളെ കുറിച്ച് നോക്കിയാൽ രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നതാണ് നമ്പർ പ്ലേറ്റുകളുടെ വിവിധ നിറങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുക. പച്ച നിറം മാത്രം ആ വാഹനത്തിലെ ഇന്ധനത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്.

ഇന്ത്യൻ കാറുകളിൽ ഏറ്റവും സാധാരണമായ നമ്പർ പ്ലേറ്റാണ് സാധാരണ നമ്പർ പ്ലേറ്റ് എന്നത്. ഒരു വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളും അക്കങ്ങളും ഉള്ള നമ്പർ പ്ലേറ്റാണ് സ്റ്റാൻഡേർഡ് നമ്പർ പ്ലേറ്റ് എന്ന് പറയുന്നത്. രജിസ്ട്രേഷൻ അടയാളം പ്ലേറ്റിൻ്റെ മധ്യഭാഗത്തായി നൽകിയിരിക്കും, അതേസമയം സംസ്ഥാന കോഡും മറ്റ് വിവരങ്ങളും ഇരുവശത്തും സ്ഥാപിച്ചിട്ടുമുണ്ട്.
ടാക്സി, ക്യാബുകൾ, ട്രക്കുകൾ തുടങ്ങിയ വാണിജ്യ വാഹനങ്ങൾക്കാണ് ഇത്തരം ബോർഡുകൾ. ഇത്തരം വാഹനങ്ങൾക്ക് സ്വകാര്യ ഉപയോഗത്തിനുള്ള വാഹനവുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്ത നികുതി ഘടനയുണ്ട്. മഞ്ഞ പ്ലേറ്റുകളുള്ള വാഹനങ്ങളുടെ ഡ്രൈവർമാർക്കും വാണിജ്യ ഡ്രൈവിംഗ് പെർമിറ്റ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട്.
ഫാൻസി നമ്പർ പ്ലേറ്റുകൾക്ക് കാഴ്ച്ചയിൽ വ്യത്യാസമൊന്നുമില്ല എന്നതാണ് സത്യം. വ്യക്തികൾക്ക് ഇഷ്ടമുളള നമ്പറുകൾ ലേലത്തിലൂടെ വാങ്ങുന്ന നമ്പറുകൾക്കാണ് ഫാൻസി നമ്പറുകൾ എന്ന് പറയുന്നത്. ഈ ഫാൻസി നമ്പർ പ്ലേറ്റുകൾ പലപ്പോഴും അവയുടെ ഡിസൈനിലും വലിപ്പത്തിലും തനതായ സ്റ്റൈലുകളോ ഫോണ്ടുകളോ ഉപയോഗിച്ചു വരുന്നവയാണ്.
വെളുത്ത അക്ഷരങ്ങളുള്ള പച്ച നമ്പർ പ്ലേറ്റ് സ്വകാര്യ ഉപയോഗത്തിനുള്ള ഇലക്ട്രിക് കാറുകൾക്ക് മാത്രമുള്ളതാണ് ഈ നമ്പർ പ്ലെയ്റ്റുകൾ. ഇലക്ട്രിക്ക് വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി രെജിസ്റ്റർ ചെയ്യുമ്പോൾ പച്ച നമ്പർ പ്ലേറ്റിൽ മഞ്ഞ അക്ഷരങ്ങളാണ് പതിപ്പിക്കേണ്ടത്. ഇത്തരത്തിലുളള നമ്പർ പ്ലേറ്റുകൾ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിച്ചത് കൊണ്ട് എല്ലാവർക്കും സുപരിചിതമാണല്ലോ.

വാഹന മോഷണങ്ങൾ തടയുന്നതിനും സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചതാണ് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ, 2019 ഏപ്രിലിനു ശേഷം വിൽക്കുന്ന എല്ലാ പുതിയ വാഹനങ്ങൾക്കും ഉയർന്ന സുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയിരുന്നു. എച്ച്എസ്ആർപികളിൽ ക്രോമിയം ഹോളോഗ്രാം, ലേസർ-ബ്രാൻഡഡ് സ്ഥിര തിരിച്ചറിയൽ നമ്പർ, എഞ്ചിൻ/ചാസിസ് വിശദാംശങ്ങളുള്ള, ടാംപർ പ്രൂഫ് സ്നാപ്പ് ലോക്ക് ഫിറ്റിംഗ് സിസ്റ്റം മുതലായവയെല്ലാം ഉണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








