ടെസ്റ്റ് ഡ്രൈവിംഗിനിടയിൽ പയ്യൻ കാറും കൊണ്ട് കടന്നു...
ടെസ്റ്റ് ഡ്രൈവിംഗിന് എന്ന വ്യാജേന കാർ വാങ്ങി ഉടമസ്ഥൻ നോക്കിനിൽക്കെ കടന്നു കളഞ്ഞു. ബാംഗ്ലൂർ വൈറ്റ്‌വീൽഡിലാണ് സംഭവം. ബാംഗ്ലൂരിലെ ഐടി ജീവനക്കാരനായ അഭിഷേക് കുമാർ തന്റെ കാർ വിൽക്കുന്നുവെന്നുള്ള പരസ്യം നൽകിയതിനെ തുടർന്നാണ് ഈ മോഷണം സംഭവിച്ചിരിക്കുന്നത്.
കാണാം മോഷ്ടാക്കളുടെ പത്ത് പ്രിയ കാറുകൾ
കാർ വാങ്ങാൻ താല്പര്യംമുണ്ടെന്ന് പറഞ്ഞ് അഭിഷേകിനെ സമീപിക്കുകയും ടെസ്റ്റ് ഡ്രൈവിംഗിനിടെ കാറും കൊണ്ട് കടന്നുകളയുകയാണുണ്ടായത്. ആർക്കുമിതു സംഭവിച്ചേക്കാമെന്നതിനാൽ കാർ വിൽക്കാനൊരുങ്ങുമ്പോൾ ഇത്തരത്തിലുള്ള വ്യാജൻമാരുടെ മുന്നിൽ കമ്പളിക്കപ്പെടാതെ നിങ്ങളും ശ്രദ്ധിക്കണം.

കറുപ്പ് നിറത്തിലുള്ള സ്‌കോർപിയോ ആണ് മോഷണം പോയിരിക്കുന്നത്. പരസ്യത്തെ തുടർന്ന് കാർ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് ശങ്കർ എന്നൊരാൾ അഭിഷേകിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

കഴിഞ്ഞാഴ്ച രണ്ട് തവണ വന്ന് അഭിഷേകിനെ വന്ന് കാണുകയും ശനിയാഴ്ച കാർ വാങ്ങാമെന്നും ഏറ്റിരുന്നു.

കാഴ്ചയിൽ വളരെ ചെറുപ്പം തോന്നിയ ശങ്കറിനോട് വീട്ടിലെ മറ്റ് മുതിർന്ന ആരെങ്കിലും കൂട്ടി വരാൻ അഭിഷേക് ആവശ്യപ്പെട്ടിരുന്നു.

വരാമെന്നു സമ്മതിക്കുകയും അതിനുമുൻപോന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു വെന്ന് അഭിഷേക് വെളിപ്പെടുത്തി.

രണ്ടാം തവണയാരുന്നു ഈ ടെസ്റ്റ് ഡ്രൈവ്. ശങ്കർ ആദ്യ ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോൾ എടുത്ത വീഡിയോ അഭിഷേകിന്റെ പക്കലിലുണ്ട്.

കാർ വാങ്ങാനായി സമീപിച്ചപ്പോൾ തന്നെ സംശയം തോന്നിയതിനാലാണ് ശങ്കർ വണ്ടിയെടുക്കുന്ന വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് അഭിഷേക് പറയുന്നത്.

ബാംഗ്ലൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണങ്ങൾ നടത്തിവരികയാണ്. KA 53 Z 8098 എന്ന കറുപ്പ് നിറത്തിലുള്ള സ്‌കോർപിയോ ആണ് കാണാതായിരിക്കുന്നത്.

നിങ്ങളുടെ ശ്രദ്ധയ്ക്കായി കാറുടമയുടെ വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിക്കുന്നു. കാർ കണ്ടെത്തുന്ന പക്ഷം പോലീസിൽ വിവരമറിയിക്കുക.

മോഷണം സംബന്ധിച്ച് പോലീസ് എല്ലാ സ്റ്റേഷനിലേക്കും ഇതിനകം തന്നെ വിവരം കൈമാറിയിട്ടുണ്ട്.

നയൻതാരയുടെ മുൻകാമുകന്റെ കാർ കാണാം

ദുബൈ പൊലീസിലേക്ക് ജെറ്റ്പാക്കുകളും


Click it and Unblock the Notifications








