പിള്ളേര് തമാശയ്ക്കെടുത്ത റീൽ കേറി അങ്ങ് കൊളുത്തി, ടിവിഎസിൻ്റെ വക അഭിനന്ദനവും ഒരു കിടിലൻ സർപ്രൈസും
ഇൻസ്റ്റാഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ യുവാക്കൾക്ക് ഒരു ഹരമാണ്. ചിലരൊക്കെ അതിനെ വിമർശിക്കാറുണ്ട്, ഇങ്ങനെ റീഷസ് ചെയ്താൽ എന്തു ഗുണം, വല്ല പണിക്കും പൊയ്ക്കൂടെ എന്നൊക്കെ, പക്ഷേ വയനാട്ടിൽ നിന്ന് ഒരു കൂട്ടം ചെറുപ്പക്കാർ വിമർശിക്കുന്ന അമ്മാവൻമാരുടെ വാ അടപ്പിച്ചിരിക്കുകയാണ്. സംഭവം സമൂഹമാധ്യമങ്ങളിൽ എല്ലാം വൈറലായിരിക്കുകയാണ്. സുഹൃത്തുകളായ റാഹീസ്, അർഷാദും ഫവാസും കൂടെ തങ്ങളുടെ കാർ വാട്ടർ സർവീസിന് വേണ്ടി കൊടുക്കാൻ പോയപ്പോഴാണ് വൈറലായ വീഡിയോ ചിത്രീകരിക്കുന്നത്.
സർവീസ് സെൻ്ററിന് എതിർ വശത്തായി ടിവിഎസിൻ്റെ വലിയ ഒരു പരസ്യ ബോർഡിൽ സ്കൂട്ടറിൻ്റെ ചിത്രം കാണുകയും, സ്കൂട്ടറിൽ ഇരുന്ന് യാത്ര ചെയ്യുന്നത് പോലെ റീൽസ് ചിത്രീകരിക്കുകയും ചെയ്തു. പക്ഷേ പിന്നെ അങ്ങോട്ട് ഇൻസ്റ്റാഗ്രാമിന് വിശ്രമം കിട്ടിയിട്ടില്ല. ഒരു മാസത്തിന് ശേഷം റാഹിസിന് ഒരു ഇ മെയിൽ ലഭിച്ചു. സാക്ഷാൽ ടിവിഎസ് ബ്രാൻഡ് റാഹിസിൻ്റെ റീൽസ് ശ്രദ്ധയിൽപ്പെട്ടുവെന്നും നിങ്ങൾ എത്രയും പെട്ടെന്ന് അടുത്തുള്ള ടിവിഎസ് ഷോറൂമിൽ എത്തി സ്കൂട്ടറിൽ ഇരുന്ന് കൊണ്ട് ഫോട്ടോ എടുത്ത് അയക്കണമെന്ന് അറിയിച്ചു.

അപ്പോൾ തന്നെ ഷോറൂമിൽ എത്തി ഹെൽമറ്റ് ധരിച്ച് കൊണ്ട് ചിത്രം എടുക്കുകയും ടിവിഎസിന് മെയിൽ ചെയ്ത് കൊടുക്കുകയും ചെയ്തു. വയനാടിനെ തന്നെ ഞെട്ടിച്ച് കൊണ്ടാണ് ഇവരുടെ ചിത്രമുളള വലിയ പരസ്യബോർഡ് സ്ഥാപിച്ചത്. അതിൻ്റെ മുന്നിൽ നിന്ന് കൊണ്ട് വീണ്ടും റീൽ എടുക്കുകയും അത് വീണ്ടും വൈറലാകുകയും ചെയ്തു. ടിവിഎസ് ജുപ്പീറ്ററായിരുന്നു പരസ്യ ബോർഡിൽ ഉണ്ടായിരുന്നത്.
ടിവിഎസിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ നിലവിൽ വിപണിയിൽ രണ്ടാം സ്ഥാനത്താണ് ടിവിഎസ് ജൂപ്പിറ്റർ, ഇന്ത്യയുടെ സ്‌കൂട്ടർ വിഭാഗത്തിലെ ഒരു ജനപ്രിയ മോഡലാണ് ഇത് എന്ന കാര്യത്തിലും തർക്കമില്ല, നിരവധി ഇന്ത്യൻ കുടുംബങ്ങളിൽ ഈ സ്കൂട്ടർ കാര്യമായ സ്വാധീനം ചെലുത്തുന്നു. പുതിയ 2024 ടിവിഎസ് ജൂപ്പിറ്ററിനൊപ്പം, ഇന്ത്യൻ ഉപഭോക്താക്കൾക്കായി കമ്പനി കൂടുതൽ സവിശേഷതകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

ക്ലാസിക് ഫാമിലി സ്‌കൂട്ടർ സിലൗട്ടിനോട് ചേർന്നുനിൽക്കുമ്പോൾ തന്നെ ന്യൂ ജനറേഷൻ മോഡലിന് പുതിയ ഡിസൈൻ ലഭിക്കുന്നു. ടിവിഎസ് ഫാമിലി സ്‌കൂട്ടറുകളിൽ മുമ്പ് അധികം കാണാത്ത ആധുനികതയും പരിഷ്കാരങ്ങളും ന്യൂ ജെൻ ജൂപ്പിറ്ററിനുണ്ട്. മുകളിൽ സൂചിപ്പിച്ചതു പോലെ 2024 ജൂപ്പിറ്ററിനൊപ്പം ടിവിഎസ് ഒന്നിലധികം വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്നു. വേരിയൻ്റുകളെ ആശ്രയിച്ച്, മെറ്റിയർ റെഡ് ഗ്ലോസ്, ടൈറ്റാനിയം ഗ്രേ മാറ്റ്, ലൂണാർ വൈറ്റ് ഗ്ലോസ്, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസ്, ഗാലക്‌റ്റിക് കോപ്പർ മാറ്റ്, ഡോൺ ബ്ലൂ മാറ്റ് എന്നിങ്ങനെ ആറ് ആകർഷകമായ കളർ ഓപ്ഷനുകൾ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.
ഈ നിറങ്ങളിൽ, ഡോൺ ബ്ലൂ മാറ്റ് എന്ന ഷെയ്ഡാണ് 2024 ജൂപ്പിറ്ററിനൊപ്പം ലോഞ്ച് കളറായി ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ മെലിഞ്ഞ ഹെഡ്‌ലൈറ്റുകളുമായി വരുന്ന ഫാസിയയാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഗ്ലോസ് ബ്ലാക്ക് പ്ലാസ്റ്റിക്കുകളുള്ള ഒരു സ്റ്റൈലിഷ്, എന്നാൽ ഏറ്റവും മിനിമലായ ഫ്രണ്ട് ഏപ്രണുമാണ് ഇതിൽ വരുന്നത്.
എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ അത്യാധുനിക എൽഇഡി DRL -കൾ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. വശങ്ങളിൽ പോലും, ചില കട്ടുകളും ക്രീസുകളുമായി ഒരു മോഡേൺ ശൈലിയുണ്ട്. ടെയിൽ ലൈറ്റുകളിലും മുമ്പിൽ കണ്ടതിനു സമാനമായ തടസ്സമില്ലാത്ത എൽഇഡി സജ്ജീകരണം നമുക്ക് കാണാൻ കഴിയും. നീളമുള്ള സീറ്റും 2024 ടിവിഎസ് ജൂപ്പിറ്ററിൻ്റെ ടോപ്പ് വേരിയൻ്റുകളിൽ ഡ്യുവൽ -ടോൺ സ്റ്റിച്ചിംഗും ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








