പാല്‍ വിതരണമെല്ലാം വേറെ ലെവല്‍; Harley Davidson-ല്‍ പാല്‍വിതരണം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറല്‍

രാവിലെയും വൈകുന്നേരവും സൊസൈറ്റിയിലോ അല്ലെങ്കില്‍ കടകളിലോ അല്ലെങ്കില്‍ വീടുകള്‍ തോറും പാല്‍ വിതരണം ചെയ്യുന്ന ക്ഷീര കര്‍ഷകരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ചിലര്‍ നടന്നാകും പാല്‍ കൊണ്ടു പോകുക. ഇപ്പോള്‍ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെട്ടതോടെ സൈക്കിളിലും സ്‌കൂട്ടറുകളിലും അതുമല്ലെങ്കില്‍ വല്ല കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിലും പാല്‍ വിതരണം ചെയ്യുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

അവര്‍ ഓടിക്കുന്ന ബൈക്കുകള്‍ ഒന്നുകില്‍ ബജാജ് പ്ലാറ്റിന, ഹീറോ സ്പ്ലെന്‍ഡര്‍, അതല്ലെങകില്‍ എന്‍ട്രി ലെവലിലുള്ള നല്ല മൈലേജുള്ള ബൈക്കുകളായിരിക്കും ഉപയോഗിക്കുക. എന്നാല്‍ ഒരു പാല്‍ക്കാരന്‍ 'ഹാര്‍ലി ഡേവിഡ്സണില്‍' പാല്‍ വിതരണം ചെയ്യുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?. എന്നാല്‍ അങ്ങനെ ഒരാളുണ്ട്. അത്തരത്തില്‍ ഹാര്‍ലി ഡേവിഡ്‌സണില്‍ പാല്‍ വിതരണം നടത്തുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വൈറല്‍ വീഡിയോയില്‍, ഉപഭോക്താക്കള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിനായി ഹാര്‍ലി ഡേവിഡ്സണിന്റെ ആഡംബര ബൈക്കില്‍ ഒരാള്‍ കണ്ടെയ്നറുകള്‍ വെച്ചുകെട്ടി പാലുമായി പോകുന്നത് കാണാം.

പാല്‍ വിതരണമെല്ലാം വേറെ ലെവല്‍; Harley Davidson-ല്‍ പാല്‍വിതരണം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറല്‍

കറുത്ത നിറത്തിലുള്ള ഹാര്‍ലി ബൈക്കില്‍ നമ്പര്‍ പ്ലേറ്റില്‍ നമ്പറിന് പകരം ഇംഗ്ലീഷില്‍ 'ഗുര്‍ജര്‍' എന്ന് എഴുതിയിരിക്കുന്നതായി കാണാം. 'ഹാര്‍ലി ഡേവിഡ്സണ്‍' ബൈക്കില്‍ ഒരാള്‍ പാല്‍ പാത്രങ്ങളുമായി വീട്ടില്‍ നിനന് ഇറങ്ങി വരുന്നത് ഈ വൈറല്‍ വീഡിയോയില്‍ കാണാം. ഇത്തരം ആഡംബര ബൈക്ക് വാങ്ങുന്നതിന് മുമ്പ് സാധാരണക്കാര്‍ 10 തവണ ചിന്തിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ ആഡംബര ബൈക്കില്‍ കണ്ടെയ്‌നര്‍ വെച്ച് അതില്‍ പാല്‍ വിതരണം ചെയ്യുന്നത് നെറ്റിസണ്‍സിനെ അത്ഭുതപ്പെടുത്തിയത്.

amit_bhadana_3000 എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഈ വാര്‍ത്ത എഴുതുന്ന സമയം വരെ 1,93,000 ലൈക്കുകളും 3 ദശലക്ഷം കാഴ്ചക്കാരെയും ഈ വീഡിയോക്ക് ലഭിച്ചു. കൂടാതെ, നൂറുകണക്കിന് ആളുകളാണ് വീഡിയോക്ക് താഴെ കമന്റുകള്‍ ഇട്ടത്. കുടുംബ ബിസിനസില്‍ പിതാവിനെ സഹായിക്കുന്നതിന് ഒരു മകന് ഹാര്‍ലി ഡേവിഡ്സണ്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ഇത്തരം കാഴ്ചകള്‍ കാണുന്നുവെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

11.99 ലക്ഷം രൂപയില്‍ നിന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില ആരംഭിക്കുന്നത്. ഹാര്‍ലി-ഡേവിഡ്സണ്‍ അയണ്‍ 883-ന്റെ വിലയാണിത്. ഹാര്‍ലിയുടെ റോഡ് ഗ്ലൈഡ് സ്പെഷ്യലിന് 36.99 ലക്ഷം രൂപ വരെ ഉയരുന്നു. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്ന് ബൈക്കുകളാണ് ഹാര്‍ലി ഡേവിഡ്സണ്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രൂയിസര്‍ ബൈക്കുകളിലൊന്നാണ് ഹാര്‍ലി-ഡേവിഡ്സണ്‍ അയണ്‍ 883. ഇന്ത്യയില്‍ ഹാര്‍ലി മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്നതിനും സര്‍വീസ് നടത്തുന്നതിനുമായി ഹാര്‍ലി ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പ്പും തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഹാര്‍ലി ഡേവിഡ്സണ്‍ ബ്രാന്‍ഡിന് കീഴില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളും ഹീറോ വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യും. നിലവില്‍ ഇന്ത്യയില്‍ ഹാര്‍ലിയുടെ ബൈക്കുകള്‍ വില്‍ക്കുന്നത് ഹീറോയാണ്. ഹീറോ-ഹാര്‍ലി മോട്ടോര്‍സൈക്കിള്‍ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന മിഡില്‍ വെയ്റ്റ് മോട്ടോര്‍ സൈക്കിള്‍ വിപുലീകരണ ഘട്ടത്തിലാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതികള്‍. ഹീറോ മോട്ടോകോര്‍പ്, ഹാര്‍ലി ഡേവിഡ്സണ്‍ എന്നീ രണ്ട് ബ്രാന്‍ഡുകളിലും ബൈക്കുകള്‍ റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കാനാണ് പരിപാടി.

ആഗോളതലത്തില്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോട്ടോര്‍സൈക്കിള്‍ ആയിട്ടായിരിക്കും അവതരണം. മാസ് സെഗ്മെന്റിനെ ലക്ഷ്യമിട്ട് ഹാര്‍ലി സ്ട്രീറ്റ് 750 സിസിയും സ്ട്രീറ്റ് റോഡും മുമ്പ് വിപണിയില്‍ ഇറക്കിയിരുന്നുവെങ്കിലും ഇരു മോഡലുകളും 2021-ല്‍ പിന്‍വലിച്ചു. നിലവില്‍ 1.5 ലക്ഷത്തിന് മുകളില്‍ വിലവരുന്ന മിഡില്‍ വെയ്റ്റ് സെഗ്മെന്റില്‍ 75 ശതമാനം വിപണി വിഹിതവും കൈയ്യടക്കി വെച്ചിരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡാണ്. അവിടെ തുളച്ച് കയറാനാണ് ഇരുവരുടെയും പദ്ധതി.

ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ മിഡില്‍വെയ്റ്റ് മോട്ടോര്‍ സൈക്കിള്‍ പച്ച തൊട്ടാല്‍ പുതിയ മോഡലുകള്‍ അവര്‍ പുറത്തിറക്കും. 350-850 സിസി വിഭാഗത്തിലുള്ള ബൈക്കുകള്‍ ഉള്‍പ്പെടുന്ന മിഡില്‍ വെയ്റ്റ് സെഗ്മെന്റില്‍ റോയല്‍ എന്‍ഫീല്‍ഡിനെ കൂടാതെ ഹോണ്ട, ടിവിഎസ്, കെടിഎം, ബിഎംഡബ്ല്യൂ, കവാസാക്കി തുടങ്ങിയ കമ്പനികളും സാന്നിധ്യ അറിയിക്കുന്നുണ്ട്. മിഡില്‍ വെയിറ്റ് സെഗ്മെന്റില്‍ 6,700 മുതല്‍ 7,000 യൂണിറ്റുകള്‍ വരെയാണ് രാജ്യത്ത് വിറ്റുപോകുന്നത്.

More from DriveSpark

Article Published On: Tuesday, January 3, 2023, 15:30 [IST]
English summary
Youths milk delivery in harley davidson video went viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X