റിയല്‍ലൈഫ് 'മിസ്റ്റര്‍ ബട്ട്‌ലേഴ്‌സ്' ഇവിടെയുണ്ട്; ലോക്കല്‍ ട്രെയിനിലെ സഞ്ചരിക്കുന്ന റെസ്‌റ്റോറന്റ് വൈറല്‍

ദീലീപ് നായകനായി 2000-ത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് 'മിസ്റ്റര്‍ ബട്ട്‌ലര്‍'. ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രുചിത പ്രസാദ് ആയിരുന്നു നായിക. സിനിമയില്‍ ഒരു പാചകക്കാരന്റെ വേഷത്തിലായിരുന്നു ദിലീപ് എത്തിയത്. ചിത്രം കണ്ട ആരും മറക്കാന്‍ സാധ്യതയില്ലാത്ത ഒരു സീനായിരുന്നു ലിഫ്റ്റില്‍ വെച്ച് ദിലീപിന്റെ കഥാപാത്രമായ ഗോപാലകൃഷ്ണന്‍ നായികക്ക് ഭക്ഷണം വെച്ചുവിളമ്പുന്നത്.

ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് അതിനുള്ളില്‍ തന്നോടൊപ്പം കുടുങ്ങിയ നായികക്ക് വിശക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ക്ഷണനേരം കൊണ്ട് 'പോര്‍ട്ടബിള്‍ അടുക്കള'യുടെ സഹായത്തോടെ ഗോപാലകൃഷ്ണന്‍ വെജ് ബിരിയാണിയുണ്ടാക്കി കൊടുക്കുന്നതായിരുന്നു രംഗം. ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് പോലൊരു ആശയം നടപ്പാക്കിയ രണ്ട് യുവാക്കളാണ് ഇന്റര്‍നെറ്റില്‍ വൈറല്‍.

makeshift restaurant mumbai local train

മുംബൈ നഗരത്തില്‍ പോയവര്‍ക്ക് അവിടുത്തെ ലോക്കല്‍ ട്രെയിനിനുകളെ കുറിച്ച നന്നായി അറിയാന്‍ സാധ്യതയുണ്ട്. പല സിനിമകളിലും നമ്മള്‍ മുംബൈ സബര്‍ബന്‍ ട്രെയിനുകളെ കണ്ടിട്ടുണ്ട്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇവിടുത്തെ ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. പലപ്പോഴും ഇവയില്‍ കാലുകുത്താന്‍ പോലും ഇടമുണ്ടാകില്ല. മിക്ക പ്ലാറ്റ്ഫോമുകളിലും ലഘുഭക്ഷണങ്ങള്‍ ലഭ്യമാണെങ്കിലും ദൂരയാത്രകളില്‍ ചിലപ്പോള്‍ യാത്രക്കാര്‍ ചൂടുള്ളതും രുചികരവുമായ ഭക്ഷണം കിട്ടാനായി കൊതിക്കും.

ട്രെയിനിനകത്ത് കിട്ടുന്ന ഭക്ഷണം വായില്‍ വെക്കാന്‍ കൊള്ളില്ലെന്ന് പൊതുവേ വിമര്‍ശനമുണ്ടെല്ലോ. ഈ സാഹചര്യത്തിലാണ് രണ്ട് യുവാക്കളുടെ മനസ്സില്‍ ട്രെയിനില്‍ 'താല്‍ക്കാലിക ഭക്ഷണശാല'യെന്ന ആശയം ഉദിച്ചത്.ആര്യന്‍ കതാരിയയും സാര്‍ത്ഥക് സച്ച്ദേവയും കഥയിലെ താരങ്ങള്‍. ഇവര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മുംബൈ ലോക്കല്‍ ട്രെയിനില്‍ അവര്‍ നടപ്പാക്കിയ പരിപാടിയുടെ ചെറുവീഡിയോ പങ്കുവെച്ചു. ഈ ആശയം നടപ്പില്‍ വരുത്തിയതെങ്ങനെയെന്ന് അവര്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

makeshift restaurant mumbai local train

'ടേസ്റ്റി ടിക്കറ്റ്' എന്ന തങ്ങളുടെ സഞ്ചരിക്കുന്ന റെസ്‌റ്റോറന്റിന്റെ ഗ്രാന്‍ഡ് ഓപണിംഗിന്റെ തീയതി, സമയം, സ്ഥലം എന്നിവയടങ്ങിയ നോട്ടീസ് വിതരണമടക്കം വീഡിയോയില്‍ അവര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആദ്യ ദിനം റസ്റ്റോറന്റ് ജീവനക്കാരെ പോലെ അണിഞ്ഞൊരുങ്ങി ഒരു ബാഗും തൂക്കിയാണ് അവര്‍ എത്തിയത്. ഒരു ലോക്കല്‍ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ അവര്‍ ഒരു ചെറിയ ഫോള്‍ഡിംഗ് ടേബിള്‍ സ്ഥാപിച്ച് വെള്ള തുണി വിരിച്ചു. തുടക്കത്തില്‍ തന്നെ രണ്ട് കസ്റ്റമേഴ്‌സിനെ കിട്ടി.

ഒരാള്‍ക്ക് ജിലേബി ഓറഗാനോയും മറ്റൊരാള്‍ക്ക് മാഗിയും വിളമ്പി. ശേഷം യുവാക്കള്‍ മധുരം വിളമ്പുകയും യാത്രക്കാരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. യുവാക്കളുടെ സര്‍വീസ് ഇഷ്ടപ്പെട്ട യാത്രക്കാര്‍ അവര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. അന്നേദിവസം കുറച്ച് യാത്രക്കാരെ കൂടി അവര്‍ക്ക് കസ്റ്റമേഴ്‌സ് ആയി ലഭിച്ചു. 'ഞങ്ങളുടെ അടുത്ത റെസ്റ്റോറന്റ് എവിടെ തുറക്കും' എന്ന അടിക്കുറിപ്പോടെ ഒരാഴ്ച മുമ്പാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വീഡിയോ ഇതുവരെ ഒരു ദശലക്ഷം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ലക്ഷത്തിലേറെ ലൈക്കുകളും വീഡിയോക്ക് ലഭിച്ചു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സേഴ്‌സാണ് വീഡിയോയിലെ യുവാക്കള്‍ എന്നാണ് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. ഇവര്‍ ഇത് സീരിയസായി ചെയ്തതാണോ അതോ വീഡിയോ ഉള്ളടക്കത്തിന് വേണ്ടി ചെയ്തതാണോ എന്ന കാര്യം തീര്‍ച്ചയില്ല. ഏതായാലും വീഡിയോക്ക് താഴെ കമന്റ് പ്രളയമാണ്.

തിരക്കുള്ള സമയത്ത് ഈ പ്രവര്‍ത്തി ചെയ്ത് കാണിക്കുവെന്നും ദാദര്‍ സ്‌റ്റേഷനിലേക്ക് വരൂവെന്നുമെല്ലാം ചില നെറ്റിസണ്‍സ് ഇവരോട് ആവശ്യപ്പെടുന്നു. ഏതായാലും ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു ആശയമാണിത്. വൃത്തിയുള്ള ചൂടുള്ള രുചികരമായ ഭക്ഷണം യാത്രക്കിടെ വളരെ വിരളമായി മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. എന്നാല്‍ ഇത് ഐആര്‍സിടിസി അറിഞ്ഞാല്‍ ചിലപ്പോള്‍ പുലിവാല് പിടിക്കാന്‍ സാധ്യതയുണ്ട്. ഏതായാലും യുവാക്കളുടെ 'ടേസ്റ്റി ടിക്കറ്റി'നെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Tuesday, November 21, 2023, 16:48 [IST]
English summary
Youths set up makeshift restaurant on mumbai local train viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X