ടോപ് സ്പീഡ് ടെസ്റ്റില്‍ നഷ്ടപ്പെട്ടത് ഒരു ജീവന്‍; എക്‌സ്പ്രസ് ഹൈവേയില്‍ യൂട്യൂബര്‍ക്ക് ദാരുണാന്ത്യം

സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നവരാണ് യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സും. എന്നാല്‍ വൈറല്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനായി ഇവര്‍ വളരെ അപകടകരമായ പല പ്രവര്‍ത്തികള്‍ ചെയ്യാന്‍ തുനിയും. അത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂട്യൂബര്‍മാര്‍ മണിക്കൂറില്‍ 300 കി.മീ വേഗതയില്‍ ബൈക്ക് ഓടിച്ച് അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന സംഭവങ്ങളുണ്ട്.

യുവാക്കളുടെ ലൈക്കും കമന്റും നേടിയെടുക്കാന്‍ വേണ്ടിയാണ് ജീവന്‍ കൈയ്യില്‍ പിടിച്ചുള്ള ഈ അഭ്യാസം. ചില യൂട്യൂബര്‍മാര്‍ സാഹസിക കൃത്യം വിജയകരമായി പൂര്‍ത്തിയാക്കാറുണ്ട്. എന്നാല്‍ ഇത് അത്യന്തം അപകടം നിറഞ്ഞ പരിപാടിയാണെന്ന് തെളിയിക്കുന്ന പുത്തന്‍ ഉദാഹരണമുണ്ട്. കാവസാക്കി നിഞ്ച ZX-10R സൂപ്പര്‍ ബൈക്കില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശ്രമിക്കുന്നതിനിടെ യൂട്യൂബര്‍ അഗസ്ത്യ ചൗഹാന്‍ അപകടത്തില്‍ പെട്ട് മരിച്ചു.

youtuber agastya chauhan death

യമുന എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം. എക്‌സ്പ്രസ് ഹൈവേയില്‍ 300 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ദാരുണമായ അപകടത്തിലാണ് യുവ യൂട്യൂബര്‍ക്ക് ജീവന്‍ നഷ്ടമായത്. അഗസ്ത്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അഗസ്ത്യ ഒരു പ്രൊഫഷനല്‍ ബൈക്കറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബൈക്ക് ഓടിക്കുന്ന നിരവധി വീഡിയോകള്‍ അഗസ്ത്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രഫഷനല്‍ റൈഡര്‍മാര്‍ കൃത്യമായ പരിശീലനം സിദ്ധിച്ചിട്ടുണ്ടെങ്കിലും പൊതുനിരത്തിലുള്ള 'അഭ്യാസം' ജീവനെടുക്കും. യമുന എക്സ്പ്രസ്വേയില്‍ ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ ഉത്തര്‍പ്രദേശിലെ തപ്പാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് യൂട്യൂബര്‍ അപകടത്തെ മുഖാമുഖം കണ്ടത്. 300 കിലോമീറ്റര്‍ വേഗത തെടാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എക്സ്പ്രസ് വേയിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

youtuber agastya chauhan death

യൂട്യൂബര്‍ ഓടിച്ചിരുന്ന കവാസാക്കി ZX-10R മോട്ടോര്‍സൈക്കിള്‍ തകര്‍ന്നു. ആഘാതത്തില്‍ അഗസ്ത്യ തലയിലണിഞ്ഞിരുന്ന ഹെല്‍മെറ്റ് പോലും കഷണങ്ങളായി. ശിരസിനേറ്റ ക്ഷതം കാരണം അഗസ്ത്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 13,000 rpm-ല്‍ പരമാവധി 197.3 bhp പവറും 11,500 rpm-ല്‍ 113.5 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിയുന്ന 998 സിസി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് കവാസാക്കി നിഞ്ച ZX-10R മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്.

സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 300 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും നിരവധി പേര്‍ ഈ ടോപ് സ്പീഡ് ഭേദിക്കാനുള്ള ശ്രമം തുടരുന്നു. യമുന എക്‌സ്പ്രസ് വേ പോലുള്ള അതിവേഗ പാതകളിലാണ് റൈഡര്‍മാര്‍ ഇതിന് തുനിയുന്നത്. എന്നാല്‍ ഇതിന് പിന്നിലുള്ള അപകടസാധ്യത അവര്‍ മറക്കുന്നു. ഇത്തരത്തില്‍ ബൈക്കില്‍ അപകടകരമായ സ്പീഡ് ലിമിറ്റില്‍ വാഹനം ഓടിക്കുന്ന നിരവധിയാളുകള്‍ ഉണ്ട്.

എന്നാല്‍ ചിലര്‍ ഇത് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കും കോവിഡ് മഹാമാരിയുടെ സമയത്ത് യമഹ YZF-R1 മോട്ടോര്‍സൈക്കിള്‍ 299 kmph വേഗതയില്‍ ഓടിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. പൊതുനിരത്തുകളില്‍ അമിതവേഗതയില്‍ വാഹനം ഓടിക്കുന്നത് റൈഡര്‍മാര്‍ക്ക് മാത്രമല്ല മറ്റ് പൗരന്‍മാരുടെ ജീവന് കൂടി ഭീഷണിയാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍. പരിചയസമ്പന്നരായ റൈഡര്‍മാര്‍ക്ക് പോലും ഇന്ത്യന്‍ റോഡുകളില്‍ സാഹചര്യങ്ങളില്‍ അപകടങ്ങള്‍ പ്രവചിക്കാന്‍ സാധിക്കില്ല.

വേഗത്തില്‍ പറക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ട്രാക്കുകള്‍ പരീക്ഷിക്കാം. കുറച്ച് കൂടി നിയന്ത്രിത അന്തരീക്ഷമുള്ളതിനാല്‍ ട്രാക്കുകള്‍ അപകട സാധ്യത കുറവാണ്. പൊതുഗതാഗതവും അലഞ്ഞുതിരിയുന്ന മൃഗങ്ങളും ഇല്ലാത്തതിനാല്‍ ട്രാക്കില്‍ അപകട സാധ്യത കുറയാന്‍ കാരണം. അതിനാല്‍ നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ ബൈക്ക് ഉണ്ടെങ്കില്‍ ഒരിക്കലും പരമാവധി വേഗത പരീക്ഷിക്കാനുള്ള ഇടമായി പൊതുനിരത്തുകള്‍ മാറ്റരുത്. സ്പീഡ് നിങ്ങളെ ത്രില്ലടിപ്പിച്ചേക്കാം. എന്നാല്‍ അതിന് ജീവന്റെ വിലയുണ്ട്.

More from DriveSpark

Article Published On: Thursday, May 4, 2023, 18:37 [IST]
English summary
Youtuber agastya chauhan died during an attempt to clock 300 kmph on kawasaki super bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X