വീഡിയോ ഇട്ടാൽ 1 മില്യൺ ഉറപ്പ്; സോഷ്യൽ മീഡിയ കപ്പിൾസിൻ്റെ അരകോടിയുടെ എസ്‌യുവി കണ്ടോ
കൊവിഡ് കാലത്ത് നിരവധി പേർ സോഷ്യൽ മീഡിയയിൽ വളരെ സജീവമായി വീഡിയോകൾ ചെയ്തു തുടങ്ങിയവർ ഇന്ന് പ്രശസ്തിയിൽ എത്തി നിൽക്കുകയാണ്. അഖിൽ nrd എന്ന പേജ് തുടങ്ങി ചെറിയ ചെറിയ തമാശ വീഡിയോകൾ അപ്‌ലോഡ് ചെയ്ത് തുടങ്ങിയ ചാനലിന് ഇന്ന് ലക്ഷകണക്കിന് ഫോളോവേഴ്സ് ഉണ്ട്. വളരെ തന്മയത്വത്തോടേയും രസകരവുമായി വീഡിയോകൾ ചെയ്യുന്നതിൽ അഖിലിന് പ്രത്യേക കഴിവാണ്. വിവാഹത്തിന് ശേഷം ഭാര്യ മേഖയും അഖിലിനൊപ്പം കട്ട സപ്പോർട്ടായി കൂടെയുണ്ട്. ഇപ്പോഴിതാ തങ്ങളുടെ യാത്രകൾക്ക് കൂട്ടായി ഇപ്പോൾ ടൊയോട്ടയുടെ കരുത്തൻ എസ്‌യുവിയെ കൂടെ കൂട്ടിയിരിക്കുകയാണ്. മേഖയാണ് സോഷ്യൽ മീഡിയയിലൂടെ ഡെലിവറി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നിലവിൽ 33.78 ലക്ഷം മുതൽ 51.94 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഫോർച്യൂണറിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഫുൾ-സൈസ് എസ്‌യുവിയിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഡീസൽ 2.8 ലിറ്റർ ടർബോചാർജ്ഡ് ഇന്റർകൂളർ യൂണിറ്റാണ്. ഇത് ട്രാൻസ്മിഷനെ ആശ്രയിച്ച് 201 bhp പവറിൽ പരമാവധി 420 Nm മുതൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഡീസൽ ഫോർച്യൂണറിനുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് ഉൾപ്പെടുന്നതും. ഇത് 2WD, 4WD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണെന്നതും ആളുകളെ മോഹിപ്പിക്കുന്ന കാര്യമാണ്. ടൊയോട്ട ഫോർച്യൂണറിന്റെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്.
5-സ്പീഡ് മാനുവൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഫോർച്യൂണർ പെട്രോളിന് 164 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. പെട്രോൾ ഫോർച്യൂണറിൽ 2WD സിസ്റ്റം മാത്രമാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഇത്രയും ലക്ഷങ്ങൾ മുടക്കുന്ന വാഹനത്തിൽ അന്യായ സവിശേഷതകളൊന്നുമില്ലെന്നതാണ് സത്യം.

അതായത് ഡി-സെഗ്മെന്റിലെ എതിരാളികളിലുള്ള ഫാൻസി ഫീച്ചറുകൾ ഒന്നും തന്നെ ഫോർച്യൂണറിൽ ലഭ്യമല്ല. എങ്കിലും ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉൾക്കൊള്ളുന്ന 8 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, പെട്രോൾ പതിപ്പുകളിൽ 6 സ്പീക്കർ ഓഡിയോ സിസ്റ്റവും ഡീസൽ പതിപ്പുകളിൽ ജെബിഎല്ലിന്റെ 11 സ്പീക്കർ സജ്ജീകരണം, വയർലെസ് ചാർജിംഗ്, കൂൾഡ് അപ്പർ ഗ്ലൗബോക്സ് തുടങ്ങിയ ചില പ്രായോഗികമായ സവിശേഷതകളാൽ എസ്‌യുവി സമ്പന്നമാണ്.
കൂടാതെ ഫോർച്യൂണറിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ജിയോ-ഫെൻസിംഗ്, ലൈവ് വെഹിക്കൾ ട്രാക്കിംഗ്, ബുക്കിംഗ് സർവീസ് അപ്പോയിന്റ്മെന്റുകൾ, ഡയഗ്നോസ്റ്റിക് റിപ്പോർട്ട് ജെനറേറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളും ഉടമകൾക്ക് ആക്‌സസ് ചെയ്യാനാവും. 7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ടൊയോട്ട ഫോർച്യൂണറിന്റെ ഭാഗമാണ്.

ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍ വില്‍പ്പനയില്‍ മിന്നിത്തിളങ്ങുമ്പോള്‍ ഹൈലക്‌സ് നിറംമങ്ങുന്നു. എന്നാല്‍, പിക്കപ്പ് കള്‍ച്ചര്‍ നിലവിലുള്ള ഓസ്ട്രേലിയയില്‍ സ്ഥിതി വിഭിന്നമാണ്. കങ്കാരുക്കളുടെ നാട്ടില്‍ ഹൈലക്‌സ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൊയോട്ട കാറുകളില്‍ ഒന്നാണ്. മറുവശത്ത് ഫോര്‍ച്യൂണറിന്റെ വില്‍പ്പന ക്രമാനുഗതമായി കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എസ്‌യുവി പ്രേമികളെ ദുഖത്തിലാഴ്ത്തി ഫോര്‍ച്യൂണര്‍ നിര്‍ത്തലാക്കാന്‍ ടൊയോട്ട ഓസ്ട്രേലിയ തീരുമാനമെടുത്തിരിക്കുകയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








