കഷ്ടപ്പാടിൻ്റെ ഫലം കണ്ടു; മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവി സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട യുട്യൂബർ
കഷ്ടപ്പെടുന്നതിനുള്ള ഫലം എത്ര കാലങ്ങൾക്ക് ശേഷമാണെങ്കിലും നിങ്ങൾക്ക് ലഭിക്കും. അതിനുള്ള വലിയ ഉദാഹരണമാണ് കേരളത്തിലെ യുട്യൂബർമാർ. കൊവിഡ് സമയത്താണ് യുട്യൂബർമാരുടെ എണ്ണത്തിൽ വലിയ വർധനവ് സംഭവിച്ചത്, അതിന് ശേഷം പലരും കൊഴിഞ്ഞു പോയെങ്കിലും സ്ഥിരമായി വീഡിയോകൾ ചെയ്തു കഷ്ടപ്പെട്ട് കയറി വന്ന ഒരാളാണ് അരുൺ ജയചന്ദ്രൻ എന്ന തിരുവനന്തപുരംകാരൻ. തോൽക്കാൻ തയാറാകാത്ത മനസും എന്തിനും കൂടെ നിൽക്കുന്ന അച്ഛനും അമ്മയും പെങ്ങളും ഉളളപ്പോൾ ആ ചെറുപ്പക്കാരൻ തൻ്റെ വിജയത്തിൻ്റെ പടവുകൾ ഓരോന്നായി കയറുകയായിരുന്നു. ആളുകളെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും വീഡിയോയിലൂടെ അരുണിന് കഴിഞ്ഞു.
ഭിത്തി പോലും തേക്കാത്ത ഒരു വീട്ടിൽ നിന്ന് ആരംഭിച്ച അദ്ദേഹം ഇന്ന് നല്ലൊരു വീടും വച്ച് പുത്തൻ കാറും സ്വന്തമാക്കിയിരിക്കുകയാണ്. പുതിയ കാർ ഡെലിവറി എടുക്കാൻ പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഹീന്ദ്രയുടെ XUV 3XO എന്ന മോഡലാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് മഹീന്ദ്ര XUV300 പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലായി XUV 3XO റീബ്രാൻഡ് ചെയ്‌ത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

പേരിനൊപ്പം ഡിസൈനിലും ഫീച്ചറുകളിലും ഒരു പ്രീമിയം കാർ ഫീൽ കൊണ്ടുവരാനും ബ്രാൻഡിനായതാണ് വണ്ടിയുടെ തലവര തന്നെ മാറ്റിയത്. ഇതിനുശേഷം വിൽപ്പനയിലും വമ്പൻ മൈലേജാണ് കോംപാക്‌ട് എസ്‌യുവിക്ക് ലഭിച്ചത്. 9 വേരിയന്റുകളിലായി വിൽപ്പനയ്ക്ക് എത്തുന്ന മോഡലിന് നിലവിൽ 7.99 ലക്ഷം രൂപ മുതൽ 15.56 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര XUV 3XO സ്വന്തമാക്കാനാവുക. എസ്‌യുവിയിലെ 1.2 പെട്രോൾ എഞ്ചിൻ 115 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ എസ്‌യുവിയുടെ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ എഞ്ചിൻ 130 bhp കരുത്തിൽ 250 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്.

അതേസമയം 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. 1.2 പെട്രോൾ എഞ്ചിനുമായി വരുന്ന ബേസ് മോഡലിന് 18.89 കിലോമീറ്റർ വരെ മൈലേജും വാഹനത്തിന് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്.
ഫീച്ചറുകളിലും രാജാവായി തന്നെയാണ് മഹീന്ദ്ര XUV 3XO പണികഴിപ്പിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 360-ഡിഗ്രി സറൗണ്ട് ക്യാമറ, റിയർ എസി വെൻ്റുകൾ, ലെവൽ 2 ADAS സ്യൂട്ട് എന്നിവയെല്ലാം കുത്തിനിറച്ചാണ് വാഹനത്തിന്റെ വരവ്. കൂടാതെ സെഗ്മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫ് വരെ XUV 3XO വാഗ്‌ദാനം ചെയ്യുന്നുണ്ട്.

6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് എന്നീ സുരക്ഷാ സംവിധാനങ്ങളാണ് വണ്ടിയുടെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിറ്റത്തിൽ ലഭിക്കുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള മോഡലിന് മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.36 പോയിന്റുകളും കുട്ടികളുടെ സുരക്ഷയിൽ 49.00 ൽ 43.00 പോയിന്റുകളുമാണ് നേടാനായിട്ടുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








