ലോകരാജ്യങ്ങൾ തമ്മിൽ പോലുമില്ലാത്ത ഐക്യം! രണ്ടാം ഭാര്യക്കൊപ്പമെത്തി ആദ്യ ഭാര്യക്ക് സമ്മാനം നൽകി സെലിബ്രിറ്റി
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ പേരാണ് ബഷീര്‍ ബഷി. നടന്‍, മോഡല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ബഷീര്‍ ബഷിയെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് കൂടുതല്‍ പേര്‍ അറിയാന്‍ തുടങ്ങിയത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ചങ്കൂറ്റത്തോടെ ഷോയിലൂടെ തുറന്ന് പറഞ്ഞതോടെയാണ് ബഷീറിന്റെ പ്രശസ്തി വര്‍ധിച്ചത്. കേരളത്തിലും ഒന്നിലേറെ വിവാഹം കഴിച്ച ആളുകള്‍ ഏറെയുണ്ടെങ്കിലും രണ്ട് ഭാര്യമാരെയും ഒരുപോലെ പരിഗണിക്കുകയും ഒരു കൂരക്ക് കീഴില്‍ ജീവിക്കുകയും ചെയ്യുന്നവരെ അധികമൊന്നും കാണാന്‍ കഴിയില്ല. സുഹാന, മഷൂറ എന്നിങ്ങനെയാണ് ബഷീറിന്റെ ഭാര്യമാരുടെ പേര്.
2009-ല്‍ സുഹാനയെ വിവാഹം ചെയ്ത ബഷീര്‍ 2018-ലാണ് മഷൂറയെ മിന്നുകെട്ടിയത്. ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് മഷൂറയെ പങ്കാളിയാക്കിയതെന്നാണ് ബഷീര്‍ പറയുന്നത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം ബഷീര്‍ മഷൂറയുടെ കൂടെ സൂര്യജോഡി നമ്പര്‍ 1' എന്ന സെലിബ്രിറ്റി ഡാന്‍സ് റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. പലരും അവരുടെ ബന്ധത്തെക്കുറിച്ച് വിധി പറയാറുണ്ടെങ്കിലും താന്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണെന്നാണ് ബഷീര്‍ തുറന്ന് പറയാറുള്ളത്.

ഇപ്പോള്‍ സകുടുമബം പ്രശസ്തരായ യൂട്യൂബര്‍മാര്‍ കൂടിയാണ്. ബ്യൂട്ടി, ലൈഫ്‌സ്‌റ്റൈല്‍, പേഴ്‌സണല്‍ അപ്ഡേറ്റുകള്‍ എന്നിവയെക്കുറിച്ചുള്ള അവരുടെ വ്‌ലോഗുകള്‍ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. ഇതിനോടൊപ്പം ബഷീര്‍ ബഷിക്കും കുടുംബത്തിനും ഹേറ്റേഴ്‌സും കുറവല്ല കേട്ടോ. ബഷീറിനും ഭാര്യമാര്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകര്‍ ഉണ്ട്. ഇതില്‍ ആദ്യ ഭാര്യയായ സുഹാനയെ മാത്രം 4.3 ലക്ഷം പേര്‍ പിന്തുടരുന്നുണ്ട്. യൂട്യൂബിലെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 1 ദശലക്ഷമാണ്.
ബഷീറിന്റെ കൂടെ കോസ്‌മെറ്റിക്‌സ് ബിസിനസും കൈകാര്യം ചെയ്യുന്നത് പങ്കാളികള്‍ തന്നെയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയപ്പെട്ട ഭര്‍ത്താവ് തനിക്ക് പുതുവര്‍ഷത്തിലെ ആദ്യത്തെ സമ്മാനം തന്ന വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു പുത്തന്‍ യമഹ എയ്‌റോക്‌സ് 155 ആണ് ബഷീര്‍ സുഹാനക്ക് സമ്മാനിച്ചത്. ബഷീറിനും മഷൂറക്കുമൊപ്പമെത്തിയാണ് സുഹാന പുത്തന്‍ സ്‌കൂട്ടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.

സ്‌റ്റൈലും പെര്‍ഫോമന്‍സും സമന്വയിച്ചെത്തുന്ന ഒരു സ്‌കൂട്ടറാണ് യമഹ എയ്‌റോക്‌സ് 155. യുവ റൈഡര്‍മാരെ ആകര്‍ഷിക്കുന്ന സ്‌പോര്‍ട്ടിയര്‍ ഫ്യൂച്ചറിസ്റ്റിക് ലുക്കും എയറോക്‌സ് 155-നുണ്ട്. ഷാര്‍പ്പ് ലൈനുകള്‍, എയറോഡൈനാമിക് ബോഡിവര്‍ക്ക്, ബോള്‍ഡ് ഫ്രണ്ട് പ്രൊഫൈല്‍ എന്നിവ നിമിത്തം ഇതിന് റോഡില്‍ ഒരു പ്രത്യേക ആകര്‍ഷണീയത നല്‍കുന്നു.സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പ്, ഒതുക്കമുള്ള ടെയില്‍ സെക്ഷന്‍, ശ്രദ്ധേയമായ ഗ്രാഫിക്‌സ് എന്നിവ സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.
മൊത്തത്തിലുള്ള രൂപകല്‍പ്പന ലുക്കിന് മാത്രമല്ല ഡ്രാഗ് കുറയ്ക്കുന്നതിലൂടെയും സ്ഥിരത മെച്ചപ്പെടുത്തുന്നതിലൂടെ സ്‌കൂട്ടറിന്റെ പെര്‍ഫോമന്‍സിനും സംഭാവന നല്‍കുന്നു. 155 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഇതിന്റെ കരുത്ത്. ഈ എഞ്ചിന്‍ ഏകദേശം 15 bhp പവറും 13.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് എയറോക്സ് 155-നെ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറുകളില്‍ ഒന്നാക്കി മാറ്റുന്നു.

വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) സിസ്റ്റത്തിന്റെ ഫലമായി സ്‌കൂട്ടര്‍ ലോ-എന്‍ഡ് ടോര്‍ക്കും ഉയര്‍ന്ന പെര്‍ഫോമന്‍സും മികച്ച രീതിയില്‍ സന്തുലിതമാക്കുന്നു. സിറ്റിയിലായാലും ഹൈവേയിലായാലും എയറോക്‌സ് 155 സുഗമവും ഉന്മേഷദായകവുമായ റൈഡ് ഉറപ്പാക്കുന്നു. സുഗമമായ ആക്‌സിലറേഷനും കാര്യക്ഷമമായ പവര്‍ ഡെലിവറിയും ഉറപ്പാക്കുന്ന സിവിടി ട്രാന്‍സ്മിഷനാണ് സ്‌കൂട്ടറില്‍ വരുന്നത്. മണിക്കൂറില്‍ 111 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാന്‍ ഈ സ്‌കൂട്ടറിനാകും.
സൗകര്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്ന നിരവധി ആധുനിക സവിശേഷതകളോടെയാണ് എയറോക്‌സ് 155 വരുന്നത്. സ്പീഡ്, ട്രിപ്പ് ഡാറ്റ, ഇന്ധന നില തുടങ്ങിയ അവശ്യ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് സ്‌കൂട്ടറിന്റെ സവിശേഷത. കീലെസ് ഇഗ്‌നിഷനായി ഒരു സംയോജിത സ്മാര്‍ട്ട് കീ സിസ്റ്റവും ഇതിലുണ്ട്. സ്‌കൂട്ടറിന്റെ ലൈറ്റിംഗ് സിസ്റ്റത്തില്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലൈറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു
സുരക്ഷയ്ക്കായി സ്‌കൂട്ടറില്‍ ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്കുകളും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (എബിഎസ്) സജ്ജീകരിച്ചിരിക്കുന്നു. പ്രീമിയം സ്‌കൂട്ടര്‍ വിഭാഗത്തില്‍ പെടുന്ന എയ്‌റോക്‌സിന്റെ വില തുടങ്ങുന്നത് 1,44,800 രൂപ മുതലാണ്. സാധാരണ സ്‌കൂട്ടറുകളെ അപേക്ഷിച്ച് വില അല്‍പ്പം കൂടുതലാണെങ്കിലും ശക്തമായ പെര്‍ഫോമന്‍സ്, നൂതന സവിശേഷതകള്‍, സ്‌പോര്‍ട്ടി ഡിസൈന്‍ എന്നിവ കൊണ്ട് അത് ന്യായീകരിക്കുന്നു.


Click it and Unblock the Notifications








