40 ലക്ഷം രൂപയുടെ സൂപ്പര്‍ ബൈക്കില്‍ ഓംലെറ്റുണ്ടാക്കി യൂട്യൂബര്‍! ഇതുകൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടായിരുന്നോ?

ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഒരുപാട് മുന്നോട്ട് പോയ ഇക്കാലത്ത് ക്ലിക്കിന് അനുസരിച്ചാണ് പണം ലഭിക്കുക. കോവിഡ് കാലത്തിന് ശേഷം വൈറ്റ്‌കോളര്‍ ജോലി ഉപേക്ഷിച്ച് വരെ നിരവധി പേര്‍ മുഴുവന്‍ സമയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ഇത്തരം സെലിബ്രിറ്റികള്‍ അവരുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ഉണ്ടാക്കി ക്ലിക്കുകളും നേടുന്നതിനായി വിചിത്രമായ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നു.

സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ബൈക്കുകളുടെയും കാറുകളുടെയും വീഡിയോകള്‍ക്ക് ഒത്തിരി കാഴ്ചക്കാരുണ്ട്. എങ്കിലും വീഡിയോ വൈറലാകാന്‍ വെറൈറ്റി ആയി എന്തെങ്കിലും ചെയ്യണ്ടേ. ആ ഒരു ചിന്തയില്‍ നിന്നായിരിക്കണം ഒരു യൂട്യൂബര്‍ 40 ലക്ഷം രൂപ വില വരുന്ന സൂപ്പര്‍ ബൈക്കിന് മുകളില്‍ ഓംലെറ്റ് ചുട്ടത്. അടുത്തിടെയാണ് ഒരു ജനപ്രിയ യൂട്യൂബര്‍ തന്റെ ഡ്യുക്കാട്ടി സൂപ്പര്‍ബൈക്കില്‍ ഓംലെറ്റ് പാചകം ചെയ്യുന്നതിന്റെ ഒരു ചെറിയ വീഡിയോ വൈറലായി മാറിയത്.

40 ലക്ഷം രൂപയുടെ സൂപ്പര്‍ ബൈക്കില്‍ ഓംലെറ്റുണ്ടാക്കി യൂട്യൂബര്‍! ഇതുകൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടായിരുന്നോ?

ബൈക്ക് ഉടമ തന്റെ ബൈക്കിന്റെ ചൂട് ഉപയോഗപ്പെടുത്തി മുട്ട പാചകം ചെയ്യുകയായിരുന്നു. JS ഫിലിംസ് എന്ന യൂട്യൂബ് ചാനലിലാണ് വൈറല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷോര്‍ട്‌സ് വീഡിയോ വൈറലായി മാറുകയും ചെയ്തു. 30 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലാണിത്. ഈ ജനപ്രിയ യൂട്യൂബറുടെ പക്കല്‍ ഒരുപിടി വിലയേറിയ സൂപ്പര്‍ ബൈക്കുകളുണ്ട്.

ഡ്യുക്കാട്ടി പാനിഗാലെ V4 S സൂപ്പര്‍ ബൈക്കാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്. 40 ലക്ഷം രൂപയാണ് ബൈക്കിന്റെ വില. വീഡിയോയിലേക്ക് തിരികെ വന്നാല്‍ സൈക്കിളില്‍ വന്ന ഒരു ആണ്‍കുട്ടി നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കുന്നതിലാണ് തുടക്കം. താന്‍ ഒരു ഓംലെറ്റ് ഉണ്ടാക്കാന്‍ പോകുകയാണെന്നും നിനക്ക് വേണോ എന്നുമായിരുന്നു യൂട്യൂബറുടെ രസകരമായ മറുപടി.

ശേഷം നിങ്ങള്‍ പലതരം ഓംലെറ്റുകള്‍ കഴിച്ചിരിക്കാം എന്നാല്‍ ഇത്തരത്തില്‍ ഒരു ഓംലെറ്റ് കഴിക്കാന്‍ തരമില്ലെന്ന് ക്യാമറയില്‍ നോക്കി കാഴ്ചക്കാരോടായി യൂട്യൂബര്‍ പറഞ്ഞു. 40 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍സൈക്കിളില്‍ ഓംലെറ്റ് പാചകം ചെയ്യുന്നതാണ് ഇന്ന് വീഡിയോയില്‍ കാണിക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ആദ്യം അദ്ദേഹം ഒരു പേപ്പര്‍ ബൗളില്‍ മുട്ട പൊട്ടിച്ച് ഒഴിച്ചു. ശേഷം ഇത് ഒരു അലൂമിനിയം ഫോയിലിലേക്ക് പകര്‍ന്നു.

അലൂമിനിയം ഫോയിലില്‍ മുട്ട നന്നായി പരത്തിയിടുന്നുണ്ട്. ശേഷം മുട്ട പാകമാവുന്നതിന് ആവശ്യമായ ചൂട് ലഭിക്കുന്നതിനായി ബൈക്ക് സ്റ്റാര്‍ട്ടാക്കുന്നതായി കാണാം. മുട്ട വേവുന്നതിനായി ബൈക്ക് ചെരിച്ച് റേഡിയേറ്ററില്‍ നിന്നുള്ള ചൂടുള്ള വായു പുറത്തുവിടുകയായിരുന്നു. ഫ്യുവല്‍ ടാങ്കിന് തൊട്ടുതാഴെ ആയിട്ടാണ് മുട്ട ഒഴിച്ച അലൂമിനിയം ഫോയില്‍ സൂക്ഷിച്ചിരുന്നത്. ബൈക്കിന്റെ ആക്‌സിലറേറ്റര്‍ ഇരമ്പിക്കുന്നത് കാണാം. ശേഷം ബൈക്കിന്റെ ചൂടില്‍ മുട്ട പാകമായി വരുന്നു.

ഇന്റര്‍നെറ്റില്‍ നമ്മള്‍ പല വീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും 40 ലക്ഷം രൂപയുടെ ഡ്യുക്കാട്ടി പാനിഗാലെ V4 S കൊണ്ട് ഇങ്ങനെയും ഉപയോഗമുണ്ടെന്ന് ഇപ്പോള്‍ ആണ് അറിഞ്ഞതെന്നാണ് ചിലര്‍ വീഡിയോക്ക് കമന്റ് പാസാക്കുന്നത്. ഇനി ബൈക്കിലേക്ക് തിരിച്ചു വന്നാല്‍ യൂട്യൂബര്‍ ഇത് ഒരു വര്‍ഷം മുമ്പാണ് ഡെലിവറിയെടുത്തത്. ഈ ബൈക്കിന് തുടിപ്പേകുന്ന 1,103 V4 എഞ്ചിന്‍ 13,000 rpm-ല്‍ 214 bhp പവറും 10,000 rpm-ല്‍ 124 Nm ടോര്‍ക്കും നല്‍കുന്നു.

200 കിലോഗ്രാമില്‍ താഴെയാണ് ഭാരം. എന്നാല്‍ സാങ്കേതികത്തികവുറ്റ മികച്ച മെക്കാനിക്കല്‍ സജ്ജീകരണങ്ങളുള്ള ഒരു സൂപ്പര്‍ ബൈക്കാണിത്. ഇതിനൊപ്പം യൂട്യൂബറുടെ ഉടമസ്ഥതയില്‍ വേെറയും ചില സൂപ്പര്‍ ബൈക്കുകളുണ്ട്. നീല, കറുപ്പ് നിറങ്ങളിലുളള രണ്ട് സുസുക്കി ഹയബൂസകള്‍ JS ഫിലിംസിന്റെ ഗരാജിലുണ്ട്. ഇതിനൊപ്പം ഒരു കവാസാക്കി നിഞ്ച ZX-10R, ഒരു നിഞ്ച H2 എന്നിവയും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ സൂപ്പര്‍ബൈക്ക് ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയ മോഡലുകളില്‍ ഒന്നാണ് നിഞ്ച H2.

40 ലക്ഷം രൂപയുടെ സൂപ്പര്‍ ബൈക്കില്‍ ഓംലെറ്റുണ്ടാക്കി യൂട്യൂബര്‍! ഇതുകൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടായിരുന്നോ?

11,000 rpm-ല്‍ 200 bhp പവറും 10,500 rpm-ല്‍ 113.5 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 998 സിസിസ ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഈ ബൈക്കിന്റെ ഒരു ഉയര്‍ന്ന് വേരിയന്റിന്റെ വില 88.52 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചര്‍, ബിഎംഡബ്ല്യു S 1000 RR സൂപ്പര്‍ ബൈക്കുമാണ് യൂട്യൂബറുടെ ശേഖരത്തിലുള്ള മറ്റ് ടൂവീലറുകള്‍.

More from DriveSpark

Article Published On: Friday, March 24, 2023, 10:09 [IST]
English summary
Youtuber cooked egg omelette on rs 40 lakh worth ducati superbike video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X