യുവാക്കളുടെ ഹരമായിരുന്ന ഹെലൻ ഓഫ് സ്പാർട്ട; ടാറ്റയുടെ ഉരുക്കുവാഹനം സ്വന്തമാക്കി ഇൻഫ്ലുവൻസർ സുന്ദരി

കൊവിഡ് കാലത്താണ് സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസർമാരുടെ എണ്ണത്തിൽ വലി വർധനവ് ഉണ്ടായത്. അതിന് ശേഷം പലരും കൊഴിഞ്ഞു പോയിട്ടും ഇപ്പോഴും ജനപ്രിയ യുട്യൂബർമാരുടെ കൂട്ടത്തിൽ മുന്നിൽ തന്നെയുളള സുന്ദരിയാണ് ധന്യ എസ് രാജേഷ്. അങ്ങനെ പറഞ്ഞാൽ പലർക്കും അറിയാൻ കഴിഞ്ഞുവെന്ന് വരില്ല, ഹെലൻ ഓഫ് സ്പാർട്ട എന്ന് പറഞ്ഞാൽ പലരുടേയും മനസിലൊരും കുളിർമഴയായിരിക്കും. അമ്മാതിരി ഫാൻ ബേസുളള കുട്ടിയാണത്. ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സാണ് ധന്യക്ക് ഉളളത്. അച്ഛൻ്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുന്നത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കാൻ സമയം കിട്ടാറില്ല. താരം തൻ്റെ യാത്രകൾക്ക് കൂട്ടായി ടാറ്റയുടെ ഉരുക്ക് വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

അത് മറ്റാരുമല്ല, ടാറ്റയുടെ കുഞ്ഞൻ ആണെങ്കിലും ലുക്കിലും കരുത്തിലും കൊമ്പനായ ടാറ്റ പഞ്ച് ആണ്.kvr ടാറ്റ ഡീർഷിപ്പിൽ നിന്നാണ് ധന്യ വാഹനം ഡെലിവറിയെടുത്തിരിക്കുന്നത്. ഡെലിവറി വീഡിയോ ധന്യ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആരാധകരാണ് ആശംസകൾ അറിയിച്ച് വീഡിയോയുടെ താഴെ കമൻ്റ് ചെയ്തിരിക്കുന്നത്.

youtuber dhanya s rajesh buys tata punch

ഹ്യുണ്ടായി എക്സ്റ്റര്‍, നിസാന്‍ മാഗ്‌നൈറ്റ്, സിട്രണ്‍ C3, കൈഗര്‍ എന്നീ എതിരാളികളുമായി ഏറ്റമുട്ടുന്ന ടാറ്റ പഞ്ച് 9 വേരിയന്റുകളിലും 6 കളര്‍ ഓപ്ഷനുകളിലും വാങ്ങാനാവും. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകുന്നത്. 86 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ധന്യ ഏത് വേരിയൻ്റാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല.

മാനുല്‍ പതിപ്പിന് ലിറ്ററിന് 18.82 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 18.97 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ലെതര്‍ സ്റ്റിയറിംഗ് വീല്‍, ലെതര്‍ ഗിയര്‍ നോബ്, ഓട്ടോ-ഫോള്‍ഡിംഗ് ORVM-കള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, പിന്‍സീറ്റ് ആംറെസ്റ്റ്, എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകള്‍ പഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.

youtuber dhanya s rajesh buys tata punch

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ് ടാറ്റ പഞ്ച്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പഞ്ച് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിയര്‍ ഡീഫോഗറുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, ISOFIX ആങ്കറുകള്‍ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് യാത്രക്കാരുടെ സുരക്ഷക്കായി കാറില്‍ നല്‍കിയിട്ടുള്ളത്.

2021 ഒക്ടോബറിൽ വിപണിയിലെത്തിയ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുമ്പോൾ സംഗതി കൂടുതൽ ഉഷാറാവുമെന്ന് വേണം കരുതാൻ. അതുവരെ പിടിച്ചുനിൽക്കാൻ ടാറ്റ എന്തെങ്കിലും പദ്ധതികളും ആവിഷ്ക്കരിച്ചേക്കാം. വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ടാറ്റ പഞ്ചിന്റെ ഏതാണ്ട് 5 ലക്ഷത്തോളം യൂണിറ്റുകളാണ് കമ്പനി ഇതുവരെ നിരത്തിലെത്തിച്ചിരിക്കുന്നത്.

youtuber dhanya s rajesh buys tata punch

പഞ്ചിൻ്റെ ഇവി വേരിയൻ്റും ലഭ്യമാണ് കേട്ടോ. ടാറ്റ പഞ്ച് ഇവിക്ക് 9.99 ലക്ഷം രൂപ മുതൽ 14.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിലാണ് ടാറ്റ പഞ്ച് ഇവി വിപണനത്തിന് എത്തുന്നത്. ഒപ്പം രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സ്റ്റാൻഡേർഡ് വേരിയൻ്റിൽ 25 kWh ബാറ്ററി പായ്ക്കും ലോംഗ് റേഞ്ച് വേരിയൻ്റിൽ 35 kWh ബാറ്ററിയുമാണ് വാഹനം ഉപയോഗിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 15, 2025, 18:13 [IST]
English summary
Youtuber dhanya s rajesh bought new tata punch delivery video viral on internet
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X