ബിഎംഡബ്ല്യു മണ്ണിൽ കുഴിച്ചിട്ടാൽ എന്തു സംഭവിക്കും; യുട്യൂബർ ചെയ്തത് കണ്ടോ
ബിഎംഡബ്ല്യു പോലെ ആഡംബര വാഹനങ്ങൾ ആശിച്ച് സ്വന്തമാക്കി കഴിഞ്ഞാൽ ഒരു പോറൽ ഉണ്ടായാൽ പോലും ചങ്ക് പറിയുന്ന സങ്കടമായിരിക്കും. അപ്പോൾ ബിഎംഡബ്ല്യു മണ്ണിൽ കുഴിച്ചിട്ടാലോ. യുട്യൂബർമാരുടെ പ്രവർത്തികൾ കണ്ടാൽ ചിലപ്പോൾ മൂക്കത്ത് വിരൽ വച്ചുപോകും.ബിഎംഡബ്ല്യു കാർ ഒരു വർഷം മണ്ണിനടിയിൽ കുഴിച്ചിട്ടതിന് ശേഷം വീണ്ടും കുഴിച്ചെടുത്തിരിക്കുകയാണ്. ഒരു വണ്ടിപ്രാന്തൻ കണ്ടാൽ ഒരിക്കലും സഹിക്കില്ല ഇത്. ക്രേസി XYZ എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വർഷം മുൻപ് കുഴിച്ചുമൂടിയ വാഹനം വീണ്ടും മണ്ണുമാറ്റി പുറത്തെടുത്തപ്പോൾ അത്ഭുതകരമായി വാഹനത്തിൻ്റെ ഡോറുകളെല്ലാ ഭാഗികമായി പ്രവർത്തിക്കുന്നുണ്ട് എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം.
ക്രെയിൻ ഉപയോഗിച്ചാൽ വാഹനം പുറത്തെടുത്തത്. വാഹനത്തിൻ്റെ ഉളളിലെല്ലാം മണ്ണുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സീറ്റുകളുടെ ലെതർ എല്ലാം നശിക്കുകയും എല്ലാം അഴുകി പോയിരുന്നു. ഇതു പോലെയുളള വീഡിയോകൾ ഒരു വിനോദാപാദിയായി മാത്രം കാണുക. യുട്യൂബർമാർ കാണിക്കുന്നത് കണ്ട് നമ്മൾ ഇതു പോലെ അനുകരിക്കാൻ ശ്രമിക്കാതിരിക്കുക. പഴയ മോഡൽ ബിഎംഡബ്ല്യു 3 സീരിസാണ് ഇവർ മണ്ണിൽ കുഴിച്ചുമൂടിയത്.

പുതിയ മോഡലിലേക്ക് നോക്കിയാൽ ഇന്ത്യയിൽ 72.64 ലക്ഷം മുതൽ 79.21 ലക്ഷം രൂപ വരെയാണ് ബിഎംഡബ്ല്യു 3 സീരീസ് ആഡംബര സെഡാനായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ബ്ലാക്ക്-ഔട്ട് കിഡ്‌നി ഗ്രിൽ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഗ്ലോസി ബ്ലാക്ക് റിയർ ഡിഫ്യൂസർ, ഡാർക്ക് ഷാഡോ മെറ്റാലിക് ഫിനിഷുള്ള ഫ്രണ്ട് ബമ്പർ ട്രിം, M-സ്‌പെസിഫിക് ഇൻസേർട്ടുകളുള്ള കാർ കീ, മുന്നിലും പിന്നിലും M ഡോർ സിൽ ഫിനിഷറുകൾ, എം-സ്‌പെസിഫിക് എയ്‌റോ പാക്കേജ് എന്നിവയെല്ലാമാണ് സവിശേഷതകൾ.
ആഡംബര ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയാണ് ബിഎംഡബ്ല്യു 3 സീരീസ് സെഡാനിലും ഒരുക്കിയിരിക്കുന്നത്. 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന ബിഎംഡബ്ല്യു കർവ്ഡ് ഡിസ്‌പ്ലേയാണ് ഇന്റീരിറിലെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഏറ്റവും പുതിയ ഐഡ്രൈവ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇവ പ്രവർത്തിക്കുന്നതും. ബിഎംഡബ്ല്യുവിന്റെ മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടച്ച് അല്ലെങ്കിൽ വോയ്‌സ് കൺട്രോൾ ഉപയോഗിച്ച് ക്രമീകരിക്കാൻ കഴിയുന്ന ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പാർക്ക് അസിസ്റ്റന്റ് പ്ലസ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളെല്ലാം ഇതിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന് തുടിപ്പേകുന്നത്. ഇതിൽ പെട്രോൾ മോഡലാണ് ഇഷാ ഗുപ്‌തയുടെ ഗരാജിലെത്തിയിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 258 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

6.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ബിഎംഡബ്ല്യു 3 സീരീസ് പെട്രോൾ മോഡലിന് സാധിക്കും. കൂടാതെ 15.39 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനും ഈ ആഡംബര സെഡാൻ യോഗ്യമാണ്. ഇനി ഡീസലിലേക്ക് നോക്കിയാൽ 190 bhp പവറിൽ 400 Nm torque വരെ നിർമിക്കാൻ കഴിയുന്ന വാഹനത്തിന് 7.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാനാവും. ഇതിന് 19.61 കിലോമീറ്റർ മൈലേജാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications