റസ്റ്ററന്റ് ജീവനക്കാരിക്ക് ടിപ്പ് നല്‍കിയത് ടൊയോട്ട കൊറോള! യൂട്യൂബര്‍ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഭക്ഷണശാലകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഉപചാരപൂര്‍വ്വം ഉപഭോക്താക്കള്‍ ടിപ്പുകള്‍ നല്‍കുന്നത് നാം കാണാറുണ്ട്. പലപ്പോഴും അത്യാവശ്യം തരക്കേടില്ലാത്ത തുക ടിപ്പായി ലഭിക്കുന്നത് കൊണ്ടാണ് പലപ്പോഴും അവര്‍ ജീവിച്ച് പോകുന്നത്. എന്നാല്‍ ടിപ്പായി ഒരു ഉഗ്രന്‍ കാര്‍ ലഭിച്ചാല്‍ എങ്ങനെയുണ്ടാകും?.
സംഗതി ഉള്ളതാണ്.

പ്രശസ്ത യൂട്യൂബറായ മിസറ്റര്‍ ബീസ്റ്റാണ് റസ്റ്ററന്റ് ജീവനക്കാരിക്ക് ടൊയോട്ട കൊറോള കാര്‍ ടിപ്പായി നല്‍കിയത്. ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ജീവനക്കാരിക്ക് കാറിന്റെ കീ സമ്മാനിക്കുന്ന നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ജിമ്മി അവ സമൂഹമാധ്യമമായ ടിക്‌ടോക്കില്‍ പങ്കുവെച്ചിട്ടുണ്ട്. യൂട്യൂബറുടെ പ്രവര്‍ത്തി അത്ഭുതപ്പെടുത്തുന്നതാണെങ്കിലും ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. അതിനെ കുറിച്ച് വഴിയെ പറയാം.

YouTuber gifts Toyota Corolla to waitress

42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടിക്ടോക്ക് വീഡിയോയില്‍ യൂട്യൂബര്‍ റസ്റ്ററന്റില്‍ വെച്ചുണ്ടായ സംഭവം കാണിക്കുന്നു. എമി എന്നാണ് റസ്റ്ററന്റ് ജീവനക്കാരിയുടെ പേര്. വീഡിയോയുടെ തുടക്കത്തില്‍ യൂട്യൂബര്‍ എമിയുമായി സംസാരിക്കുന്നത് നമുക്ക് കാണാം. തനിക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ടിപ്പ് എത്രയണെന്ന് പറയാന്‍ യൂട്യൂബര്‍ എമിയോട് സംഭാഷണത്തിനിടെ ആവശ്യപ്പെട്ടു. ഇരുവരുടെയും സംഭാഷണം ഒരാള്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

50 ഡോളര്‍ ആണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ടിപ്പെന്നാണ് എമി മറുപടി നല്‍കിയത്. തൊട്ടുപിന്നാലെ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടൊയേട്ട കൊറോള കാറിന്റെ കീ നല്‍കി. വശത്ത് തന്റെ ചോക്ലേറ്റ് ബ്രാന്‍ഡായ ഫീസ്റ്റബിള്‍സിന്റെ സ്റ്റിക്കറും ഹൂഡില്‍ തന്റെ യൂട്യൂബ് ചാനലിന്റെ ലോഗോയും പതിച്ച പുതിയ കാറാണിതെന്ന് അവളോട് പറഞ്ഞു. ഒരു കാര്‍ ടിപ്പായി നല്‍കാമെന്ന് പറഞ്ഞാല്‍ ആരും തുടക്കത്തില്‍ വിശ്വസിക്കില്ലെല്ലോ. അത് തന്നെ ഇവിടെയും സംഭവിച്ചു.

YouTuber gifts Toyota Corolla to waitress

അദ്ദേഹം കാര്യമായിട്ടാണോ പറയുന്നതെന്ന് എമി ആരാഞ്ഞു. എമിയെ വിശ്വസിപ്പിക്കാനായി യൂട്യൂബര്‍ അവളെ പുറത്ത് പാര്‍ക്ക് ചെയ്ത കാറിനടുത്തേക്ക് കൊണ്ടുപോയി. കാര്‍ കണ്ടതിന് പിന്നാലെ എമി വികാരാധീനയായി. കണ്ണീരണിഞ്ഞ എമി കൈകള്‍ കൊണ്ട് മുഖംപൊത്തി. അവള്‍ കരയുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്ന് യൂട്യൂബര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഊബര്‍ വൈകിയതിനാല്‍ അതേദിവസം താന്‍ ജോലിക്ക് കയറാന്‍ വൈകിയതായും ഈ സമ്മാനത്തിന് നന്ദിയുണ്ടെന്നും എമി വീഡിയോയുടെ അവസാനത്തില്‍ പറഞ്ഞു.

ഇവിടെ റസ്റ്ററന്റ് ജീവനക്കാരി തനിക്ക് കാര്‍ സമ്മാനമായി ലഭിച്ചതില്‍ വളരെ സന്തുഷ്ടയാണെങ്കിലും സോഷ്യല്‍ മീഡിയയിലെ പലര്‍ക്കും ഇത് അത്ര കണ്ട് രസിച്ചിട്ടില്ല. മിസ്റ്റര്‍ ബീസ്റ്റിന്റെ കമ്പനിയുടെയും യൂട്യൂബ് ചാനലിന്റെയും പരസ്യത്തിന് വേണ്ടിയുള്ള അഭ്യാസമാണ് ഇതെന്നാണ് വിമര്‍ശനം. കാറില്‍ ലോഗോകള്‍ പതിച്ചതിനാല്‍ അതിന് മൂല്യം കുറവാണെന്നും റസ്റ്ററന്റ് ജീവനക്കാരിക്ക് ഡ്രൈവ് ചെയ്യാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നു. ഏകദേശം 21,000 ഡോളര്‍ ആണ് അമേരിക്കയില്‍ ടൊയോട്ട കൊറോള ഹാച്ച്ബാക്കിന്റെ വില.

എന്നാല്‍ കമ്പനിയുടെയും യൂട്യൂബ് ചാനലിന്റെയും ലോഗോ നിലനിര്‍ത്തി വേണം എമി കാര്‍ ഉപയോഗിക്കാനെന്ന് മിസ്റ്റര്‍ ബീസ്റ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതുപോലെ തന്നെ കാര്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയതാണോ അതോ കാറിന്റെ ഉടമസ്ഥാവകാശം കൈമാറുമോ എന്നതും ക്ലിയറല്ല. ഇത്തരം കാര്യങ്ങള്‍ ഒന്നുകില്‍ യൂട്യൂബറോ അല്ലെങ്കില്‍ റസ്റ്ററന്റ് ജീവനക്കാരിയായ എമിയോ വെളിപ്പെടുത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ക്ക് വ്യക്തത വരൂ.

തന്റെ ചോക്ലേറ്റ് കൂടുതല്‍ ആളുകള്‍ വാങ്ങിയാല്‍ താന്‍ കൂടുതല്‍ കാറുകള്‍ സമ്മാനിക്കുമെന്ന് മിസ്റ്റര്‍ ബീസ്റ്റ് വൈറല്‍ വീഡിയോയുടെ കമന്റ് വിഭാഗത്തില്‍ കുറിച്ചു. ഈ വൈറല്‍ വീഡിയോയ്ക്ക് 50 ദശലക്ഷം കാഴ്ചക്കാരെയാണ് ലഭിച്ചത്. ഒരു മികച്ച കാര്‍പ്രേമി കൂടിയാണ് മിസ്റ്റര്‍ ബീസ്റ്റ്. ടെസ്ല മോഡല്‍ 3, നിസാന്‍ അര്‍മഡ, ബിഎംഡബ്ല്യു 3 സീരീസ്, ലംബോര്‍ഗിനി ഹുറാകാന്‍ സ്പൈഡര്‍, ലംബോര്‍ഗിനി ഗല്ലാര്‍ഡോ എന്നിവയുള്‍പ്പെടെ നിരവധി കാറുകള്‍ മിസ്റ്റര്‍ബീസ്റ്റിന്റെ ഗരാജില്‍ ഉണ്ട്.

YouTuber gifts Toyota Corolla to waitress

യൂട്യൂബില്‍ 139 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള ജനപ്രിയ യൂട്യൂബറാണ് മിസ്റ്റര്‍ ബീസ്റ്റ്. ജനോപകാരപ്രദമായ ഒരുപാട് പ്രവര്‍ത്തികള്‍ അദ്ദേഹം ചെയ്യുന്നു. എങ്കിലും പലപ്പോഴും സോഷ്യല്‍ മീഡിയ ഇയാളെ വിമര്‍ശിക്കും. ഇക്കഴിഞ്ഞ ജനുവരിയില്‍ 1000 പേര്‍ക്ക് നേത്രശസ്ത്രക്രിയ നടത്താന്‍ യൂട്യൂബര്‍ സഹായിച്ചു. ഇതിനും വിമര്‍ശനം നേരിടേണ്ടി വന്നതോടെ സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഇന്‍ഫ്‌ലുവന്‍സേഴ്‌സ് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് പ്രതികരിച്ചിരുന്നു.

More from DriveSpark

Article Published On: Friday, March 31, 2023, 11:00 [IST]
English summary
Youtuber mr beast gifts new toyota corolla to waitress as tip social media criticized
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X