ടമാര്‍ പടാര്‍...Maruti Swift ലക്ഷം പടക്കങ്ങളാല്‍ അലങ്കരിച്ച് തീകൊളുത്തി യൂട്യുബര്‍; പിന്നീട് സംഭവിച്ചത്
ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വീഡിയോ വൈറലാകാനും ഇന്ന് യൂട്യൂബര്‍മാര്‍ പല വിദ്യകളും കാണിച്ചുകൂട്ടുന്നു. അത്തരത്തില്‍ ലക്ഷങ്ങള്‍ കൊടുത്തു വാങ്ങിയ തന്റെ കാര്‍ വെച്ച് ഒരു യൂട്യൂബ് വേ്‌ലാഗര്‍ കാണിച്ചു കൂട്ടിയത് കണ്ട് തലയില്‍ കൈവെക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ദീപാവലി. കുട്ടികള്‍ മുതിര്‍ന്നവര്‍ എന്ന വേര്‍തിരിവില്ലാതെ ദീപാവലി ആഘോഷ വേളയില്‍ എല്ലാവരും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമെല്ലാം ആഘോഷിക്കുന്നു. എന്നാല്‍ സാധാരണ രീതിയേക്കാള്‍ അല്പം വ്യത്യസ്തമായി പടക്കം പൊട്ടിച്ചാല്‍ എങ്ങനെയിരിക്കും എന്നാല്‍ ഒരു യൂട്യൂബര്‍ ചിന്തിച്ചത്. അത്തരമൊരു ചിന്തയില്‍ നിന്നാണ് വിചിത്രമായ ഈ സംഭവം ഉണ്ടായത്.

അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിലാണ് ഒരാള്‍ ഒരു കാര്‍ ലക്ഷത്തിന് മേല്‍ പടക്കങ്ങള്‍ വെച്ച് അലങ്കരിച്ചത്. ശേഷം ഇയാള്‍ പടക്കത്തിന് തീകൊളുത്തുന്നു. ഡ്രോണ്‍ ക്യാമറ, ഗോപ്രോ എന്നിവ വെച്ച് ഇത് ചിത്രീകരിക്കുകയും ചെയ്തു. പിന്നാലെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

യഥാര്‍ത്ഥത്തില്‍ ഈ സംഭവം നടന്നത് രാജസ്ഥാനിലെ അല്‍വാറിലാണ്. വ്യത്യസ്തമായ വീഡിയോകള്‍ ചെയ്ത് പ്രശസ്തനായ അമിത് ശര്‍മ്മ എന്ന യൂട്യൂബര്‍ ആണ് ഈ സംഭവത്തിന് പിന്നില്‍. അവന്‍ തന്റെ കാര്‍ ലക്ഷത്തിലധികം പടക്കങ്ങള്‍ വെച്ച് അലങ്കരിച്ച ശേഷം പൊട്ടിക്കുകയായിരുന്നു. ദീപാവലിക്ക് തൊട്ടു മുമ്പാണ് വീഡിയോ ക്രേസി XYZ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസും ലൈറ്റുകളും മാത്രമാണ് കേടുകൂടാതെയിരുന്നത്.

പടക്കങ്ങള്‍ കൊണ്ട് അലങ്കരിച്ച കാര്‍ യൂട്യൂബര്‍ 1, 2, 3 എന്നിങ്ങനെ എണ്ണിയ ശേഷമാണ് റിമോട്ട് ഉപയോഗിച്ച് തിരി കൊളുത്തിയത്. പടക്കം പൊട്ടാന്‍ ആരംഭിച്ച ശേഷം പ്രദേശം മുഴുവന്‍ കുറച്ച് സമയത്തേക്ക് ശബ്ദത്താല്‍ നിറഞ്ഞു. പടക്കം പൊട്ടിയതിന്റെ ഫലമായി കാറിന്റെ നിറം മുഴുവന്‍ മാറി. കാറിന്റെ ബോഡിയില്‍ കുമിളകള്‍ വന്നു.

വെള്ള നിറത്തിലായിരുന്ന കാര്‍ മൊത്തത്തില്‍ കറുത്ത നിറത്തിലേക്ക് മാറി. എന്നാല്‍, മുന്‍വശത്തെ ഗ്ലാസിന് മുകളില്‍ പടക്കങ്ങള്‍ അടുക്കി വച്ചിട്ടില്ലാത്തതിനാല്‍ അധികം കേടുപാടുകള്‍ സംഭവിച്ചില്ല. എന്നാല്‍ പടക്കങ്ങള്‍ പൊട്ടി മറ്റുഭാഗങ്ങളിലേക്ക് തെറിച്ചതിനാല്‍ ഇതിന് ചില കേടുപാടുകള്‍ സംഭവിച്ചു. അത് നിങ്ങള്‍ക്ക് വീഡിയോയില്‍ വ്യക്തമായി കാണാം.

ഒരുലക്ഷം പടക്കം ഒറ്റയടിക്ക് പൊട്ടിത്തെറിച്ചതിനാല്‍ കാര്‍ മുഴുവന്‍ പുക നിറഞ്ഞു. ചിലര്‍ കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ഉള്ളിലെ പുക മുഴുവന്‍ പുറത്തേക്ക് വന്നു. എന്നാല്‍ ഇവിടെ ആശ്ചര്യപ്പെടുത്തുന്ന കാര്യം എല്ലാ പടക്കവും പൊട്ടിത്തെറിച്ചിട്ടും കാര്‍ എഞ്ചിന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതാണ്. കാറിന്റെ എഞ്ചിന് കേടുപാടുകള്‍ സംഭവിക്കാത്തതിനാല്‍ യൂട്യൂബര്‍ സന്തോഷത്തോടെ സുഹൃത്തുക്കളോടൊപ്പം യാത്രയായി. ഈ വീഡിയോ കണ്ടതിന് ശേഷം നിരവധി പേരാണ് ഇതിന് ചുവടെ കമന്റുകളുമായി എത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വിഡിയോയില്‍ കാണപ്പെടുന്ന കാര്‍ ആഭ്യന്തര വിപണിയില്‍ ഏറെ പ്രചാരമുള്ള മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ആണെന്ന് തോന്നുന്നു. ഇത്രയും പടക്കങ്ങള്‍ പൊട്ടിച്ചിട്ടും കാറിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചില്ല എന്നത് അത്ഭുതകരമാണ്. എങ്കിലും ഇത്തരം ചെയ്തികള്‍ വലിയ അപകടങ്ങള്‍ സൃഷ്ടിക്കും. വാസ്തവത്തില്‍ കാറിന് മുകളില്‍ വെച്ച് പടക്കം പൊട്ടിക്കുമ്പോള്‍ എഞ്ചിന്‍ അബദ്ധത്തില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
യുവാക്കള്‍ ഈ രംഗം ചിത്രീകരിക്കാന്‍ തുറസ്സായ സ്ഥലമാണ് തെരഞ്ഞെടുത്തത്. അതിനാല്‍ പൊട്ടിത്തെറിച്ചാലും കാര്‍ മുഴുവന്‍ ഉപയോഗശൂന്യമാകുമായിരുന്നു. ഈ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ കാര്‍ ആദ്യം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മുന്നോട്ട് നീങ്ങിയില്ല. പിന്നാലെ അത് സ്്റ്റാര്‍ട്ടായതിനാല്‍ യൂട്യൂബറുകം കൂട്ടുകാരും സ്ഥലം കാലിയാക്കി.

ദീപാവലി പോലുള്ള ഉത്സവങ്ങളില്‍ ഇത്തരം സാഹസങ്ങള്‍ കാണിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. രാജസ്ഥാനില്‍ നടന്ന സംഭവം ഒട്ടും സ്വീകാര്യമല്ല. കാരണം ഈ സംഭവം പലരും അനുകരിക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. അത് അപകടകരമാണ്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.


Click it and Unblock the Notifications








