വെള്ളച്ചാട്ടത്തിനടിയില്‍ പാര്‍ക്ക് ചെയ്തു; ചോര്‍ന്നൊലിച്ച് സ്‌കോര്‍പിയോയുടെ സണ്‍റൂഫ്

പണ്ട് കാലത്തും ആളുകള്‍ ദൂരയാത്രകളും സാഹസിക യാത്രകളുമെല്ലാം പോയിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതോടെ യാത്രകള്‍ക്കെല്ലാം പുതു ഊര്‍ജ്ജം കൈവന്നു. സോഷ്യല്‍ മീഡിയയില്‍ യാത്ര വിവരണങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാഴ്ചക്കാര്‍ ഏറിയതോടെ ട്രിപ്പ് പോകല്‍ ട്രെന്‍ഡിംഗായി മാറി. ഇതോടെ യാത്രകള്‍ക്കിടെയുണ്ടാകുന്ന പല സംഭവങ്ങളും പുറം ലോകവുമറിഞ്ഞ് തുടങ്ങി.

റോഡ് ട്രിപ്പിനിടെ ചിലര്‍ നടത്തുന്ന സാഹസിക പ്രവര്‍ത്തികള്‍ പലപ്പോഴും വൈറലാകാറുണ്ട്. കൃത്യമായ മുന്‍കരുതലുകള്‍ നടത്തിയാലും അത്തരം പ്രവര്‍ത്തികള്‍ അപകടകരമായി മാറുന്ന കാഴ്ചയുമുണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. വെള്ളച്ചാട്ടത്തിനടിയില്‍ പാര്‍ക്ക് ചെയ്ത മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ സണ്‍റൂഫ് ചോര്‍ന്ന സംഭവമാണ് വാര്‍ത്തയായത്. സണ്‍റൂഫിലൂടെ എങ്ങനെയാണ് വെള്ളം ചോര്‍ന്നതെന്നും അതിനെ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളും പ്രശ്‌നങ്ങളുമാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

വെള്ളച്ചാട്ടത്തിനടിയില്‍ പാര്‍ക്ക് ചെയ്തു; ചോര്‍ന്നൊലിച്ച് സ്‌കോര്‍പിയോയുടെ സണ്‍റൂഫ്

വാഹനത്തിനുള്ളിലേക്ക് വെള്ളം ചോര്‍ന്നാല്‍ റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിധ ഫീച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. ക്യാബിന്‍ ലാമ്പും റൂഫില്‍ ഘടിപ്പിച്ച സ്പീക്കറുകളുമെല്ലാം കേടാകും. വാഹനത്തിന്റെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഘടകങ്ങളിലേക്ക് വെള്ളം കയറിയാല്‍ നാശനഷ്ടങ്ങള്‍ അവിടെക്കൊണ്ടൊന്നും തീരുകയില്ലെന്ന് മനസ്സിലാക്കാം. ഇനി നമുക്ക് സണ്‍റൂഫ് ചോര്‍ന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. സണ്‍റൂഫ് ഫിറ്റ് ചെയ്യുന്ന സമയത്ത് ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കാന്‍ വാട്ടര്‍ ടൈറ്റ്‌നസ് ഗ്ലൂ, റബ്ബര്‍ സീല്‍ എന്നിവ കൃത്യതയോടെ ഉപയോഗിക്കണം.

ഇവിടെ അതില്‍ വീഴ്ച പറ്റിയതാകാനാണ് സാധ്യത. വാഹന നിര്‍മാണ സമയത്ത് ഇത് കൃത്യമായി ഒരുക്കേണ്ടത് അത്യാവശ്യമാണ്. വാഹനം വില്‍പ്പനക്ക് അയയ്ക്കുന്നതിന് മുമ്പ് ചോര്‍ച്ചകള്‍ തിരിച്ചറിയുന്നതിനും ഉണ്ടെങ്കില്‍ തന്നെ അവ പരിഹരിക്കുന്നതിനും പരിശോധന നടത്തുന്നതും അത്യവശ്യമാണ്. റോഡ് ട്രിപ്പോ മറ്റോ പോകുമ്പോള്‍ കാര്‍ വെള്ളച്ചാട്ടത്തിനടിയില്‍ പാര്‍ക്ക് ചെയ്യുന്നത് വളരെ രസകരമായി ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം. കാറിന് നല്ലൊരു വാട്ടര്‍ സര്‍വീസ് ആയിക്കോട്ടെ എന്നാണ് ചിലര്‍ ചിന്തിക്കുക.

വെള്ളച്ചാട്ടത്തിനടിയില്‍ പാര്‍ക്ക് ചെയ്തു; ചോര്‍ന്നൊലിച്ച് സ്‌കോര്‍പിയോയുടെ സണ്‍റൂഫ്

എന്നാല്‍ ഈ പ്രവര്‍ത്തി നിങ്ങളുടെ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തിയേക്കും. അത് ഇവിടെ സംഭവിച്ചു. യാത്രക്കിടെ ഇത്തരം എന്തെങ്കിലും സാഹചര്യം നേരിടേണ്ടി വന്നാല്‍ ഒരു വിദഗ്ധന്റെ സഹായം തേടുന്നതാണ് ഏറ്റവും ഉത്തമം. ക്യാബിനിലേക്ക് വെള്ളം ഒഴുകുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടാകാനും തീപിടുത്തമുണ്ടാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. റൂഫിലൂടെ കാറിനുള്ളിലേക്ക് വെള്ളം ചോരുമ്പോള്‍ അത് നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍, മറ്റ് ഭാഗങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കും. വണ്ടിക്കകത്ത് വെള്ളം എത്തിയാല്‍ അത് തുരുമ്പിന് കാരണമാകും. തുരുമ്പ് കാറിന് മോശമാണെന്ന് പറയേണ്ടതില്ലെല്ലോ. വെള്ളം ശരിയായി വറ്റിച്ചില്ലെങ്കില്‍, അത് കാറില്‍ പൂപ്പല്‍ വരാന്‍ ഇടയാക്കും. ഇത് ദുര്‍ഗന്ധത്തിനൊപ്പം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇവിടെ യൂട്യൂബറിന്റെ മഹീന്ദ്ര സ്‌കോര്‍പിയോ N ആകെ വെള്ളത്തില്‍ കുതിര്‍ന്നിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത് ഏറ്റവും വേഗത്തില്‍ സര്‍വീസിന് വിധേയമാക്കണം.

സമീപകാലത്ത് മഹീന്ദ്ര പുറത്തിറക്കിയ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് സ്‌കോര്‍പിയോ N എസ്‌യുവി. വിപണിയില്‍ തരംഗം സൃഷ്ടിച്ച എസ്‌യുവിയുടെ ചില വേരിയന്റുകള്‍ക്കായി ഉപഭോക്താക്കള്‍ ഏറെ നാള്‍ കാത്തിരിക്കണം. മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ Z2, Z4 വേരിയന്റുകള്‍ക്ക് 52 മുതല്‍ 65 ആഴ്ച വരെ നീണ്ട കാത്തിരിപ്പ് കാലാവധിയുണ്ട്. Z8 L ഓട്ടോമാറ്റിക് വേരിയന്റിന് കുറഞ്ഞത് 24-26 ആഴ്ച കാത്തിരിപ്പ് കാലയളവുണ്ട്.

55 മുതല്‍ 60 ആഴ്ചകളാണ് Z6,Z8 വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ കാത്തിരിക്കേണ്ടത്. മഹീന്ദ്ര എസ്‌യുവികള്‍ക്കുള്ള നീണ്ട കാത്തിരിപ്പ് കാലയളവ് ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചില വേരിയന്റുകള്‍ക്ക് കാത്തിരിപ്പ് കാലാവധി കൂടുന്നത് മോഡലുകളുടെ ഡിമാന്‍ഡ് ആണ് കാണിക്കുന്നത്. എന്നിരുന്നാലും ഡിമാന്‍ഡിന് അനുസരിച്ച് നിര്‍മാണം കൂട്ടാനും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതും മഹീന്ദ്രയുടെ ആവശ്യമാണ്. അല്ലെങ്കില്‍ ഉഭോക്താക്കള്‍ മറ്റ് വാഹനങ്ങളിലേക്ക് പോകും.

ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഹാരിയര്‍, സഫാരി മോഡലുകള്‍ ADAS അടക്കമുള്ള ഫീച്ചറുകളുമായി നവീകരിച്ചത് മഹീന്ദ്രക്ക് വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യയിലെ എസ്‌യുവി വിപണി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുന്‍നിര എസ്‌യുവി നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമായി മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ മഹീന്ദ്ര ഈ അവസ്ഥക്ക് ഉടന്‍ തന്നെ ഒരു തീര്‍പ്പുണ്ടാക്കുമെന്നാണ് സൂചന.

More from DriveSpark

Article Published On: Monday, February 27, 2023, 10:59 [IST]
English summary
Youtuber s scorpio n sunroof leaked after suv parked under a waterfall details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X