ഇന്ത്യന്‍ റോഡില്‍ സൂപ്പര്‍ ബൈക്കില്‍ 299 കി.മീ വേഗതയില്‍ ചീറിപ്പാഞ്ഞ് യൂട്യൂബര്‍; വൈറലായി വീഡിയോ
ഇന്ന് സോഷ്യല്‍ മീഡിയയില്‍ റൈഡര്‍മാര്‍ക്കും ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നവര്‍ക്കുമെല്ലാം നിരവധി ആരാധകരാണ്. ഫോളോവേഴ്‌സിന്റെ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാന്‍ യൂട്യൂബര്‍മാരും ഇന്‍ഫ്‌ലുവന്‍സേഴ്‌സും നിരവധി അഭ്യാസങ്ങള്‍ നടത്തി അവ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് പതിവാണ്. മണിക്കൂറില്‍ 299 കിലോമീറ്റര്‍ വേഗതയില്‍ ഒരു യൂട്യൂബര്‍ തന്റെ സൂപ്പര്‍ ബൈക്ക് ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
അടുത്ത കാലത്തായി യൂട്യൂബര്‍മാര്‍ അതിവേഗത്തില്‍ ബൈക്കുകള്‍ പറപ്പിക്കുന്ന വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട് വരുന്നുണ്ട്. സമീപകാലത്ത് ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു വരികയാണ്. അതുകൊണ്ട് തന്നെ പലരും തങ്ങളുടെ കാറുകളിലും ബൈക്കുകളിലും അമിതവേഗതയിലാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നത്. പ്രത്യേകിച്ച് സൂപ്പര്‍ ബൈക്ക്, സൂപ്പര്‍ കാര്‍ ഉടമകള്‍ അവരുടെ ബൈക്കിലോ കാറിലോ വേഗത്തില്‍ സഞ്ചരിക്കാന്‍ അത്തരം എക്‌സ്പ്രസ് ഹൈവേകളാണ് തെരഞ്ഞെടുക്കുന്നത്. ഈ പ്രവണത ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ കൂടുതലായി കണ്ടുവരുന്നു.

വേഗത്തില്‍ പോകുക മാത്രമല്ല അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുക കൂടിയാണവര്‍ ചെയ്യുന്നത്. തമിഴ്നാട് സ്വദേശിയായ ഓട്ടോ വേ്‌ലാഗര്‍ ടിഡിഎഫ് വാസന്‍ എന്ന യുവാവ് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴകത്ത് യുവാവിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയും കേസുകള്‍ ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കവസാക്കി നിഞ്ച ZX-10R ബൈക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്ന ഒരു യൂട്യൂബറുടെ വീഡിയോ വൈറലായിരിക്കുന്നത്.
ബിയര്‍ ബൈക്കര്‍ സമി എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന യുവാവ് സുഹൃത്തിനൊപ്പം കൊല്‍ക്കത്തയില്‍ നിന്ന് ലഡാക്കിലേക്ക് റോഡ് ട്രിപ്പ് പോകുകയായിരുന്നു. ഈ യാത്രക്കിടെ തന്റെ അനുഭവങ്ങള്‍ വീഡിയോ രൂപത്തില്‍ യുവാവ് ചിത്രീകരിക്കുകയും ഇടയ്ക്കിടെ തന്റെ ചാനലില്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇരുവരും യഥാക്രമം കവാസാക്കി നിഞ്ച ZX-10R, സുസുക്കി ഹയബുസ എന്നിവയിലാണ് യാത്ര നടത്തിയത്. ഈ യാത്രയെക്കുറിച്ചുള്ള വീഡിയോ ഇടയ്ക്കിടെ യുവാവ് തന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യുന്നുണ്ട്.
ഈ യാത്രാവിവരണം അനുസരിച്ച് വാരണാസിയില്‍ നിന്ന് നോയിഡയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അതിന്റെ ഭാഗമായി അവര്‍ ലഖ്നൗ-ആഗ്ര എക്‌സ്പ്രസ് ഹൈവേയിലൂടെ ഏറെ നേരം സഞ്ചരിച്ചു. ഏകദേശം 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 6 വരി പാതയാണ് ഈ എക്‌സ്പ്രസ് വേ. ഈ പാതയില്‍ ബൈക്കുകള്‍ക്കും ടോള്‍ നല്‍കണം. ഇരുചക്രവാഹനങ്ങള്‍ക്ക് 295 രൂപയാണ് ടോള്‍ ഈടാക്കുന്നത്. മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുന്ന സമിയും സുഹൃത്തും ടോള്‍ നല്‍കിയാണ് ഈ റോഡിലൂടെയാണ് യാത്ര ചെയ്തിരുന്നത്.
ഈ റോഡിലൂടെ ബൈക്ക് ഓടിക്കുമ്പോള്‍ ഏകദേശം മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തിലാണ് അവര്‍ സഞ്ചരിച്ചത്. ഇവര്‍ സ്ഥാപിച്ച പിഒവി ക്യാമറയില്‍ ഇത് പതിഞ്ഞിരുന്നു. കൂട്ടുകാരന്‍ ഓടിച്ച സുസുക്കി ഹയബുസ ബൈക്ക് മണിക്കൂറില്‍ 299 കിലോമീറ്റര്‍ വേഗതയിലും യൂട്യൂബര്‍ ഓടിച്ചിരുന്ന കവാസാക്കി നിഞ്ച ZX-10R ബൈക്ക് 299 കിലോമീറ്റര്‍ വേഗതയിലുമായിരുന്നു പാഞ്ഞിരുന്നത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇവര്‍ വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
യൂട്യൂബര്‍ ഓടിച്ച കവസാക്കി നിഞ്ച ZX-10R ബൈക്ക് ട്രാക്ക് ഉപയോഗത്തിന് മാത്രമായി നിര്‍മ്മിച്ച ഒരു ബൈക്കായിരുന്നു. അതേസമയം സുസുക്കി ഹയബൂസ ബൈക്ക് റിലാക്‌സഡ് എഞ്ചിനുള്ള ബൈക്കായിരുന്നു. കവസാക്കി നിഞ്ച ZX-10R ഹയബൂസയേക്കാള്‍ കുറച്ച് ലൗഡ് ആണ്. മണിക്കൂറില്‍ 299 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് കഴിയും. ഇന്‍ലൈന്‍ 4 സിലിണ്ടര്‍ എഞ്ചിനാണ് സുസുക്കി ഹയബൂസ ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. 1340 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇതിനുള്ളത്.
9500 rpm-ല്‍ 197 bhp പവറും 7200 rpm-ല്‍ 155 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ഇതിന് കഴിയും. ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 998 സിസി ഇന്‍ലൈന്‍ എഞ്ചിനുമായിട്ടാണ് കാവസാക്കി നിഞ്ച ZX-10R വരുന്നത്. പരമാവധി 13,000 rpm-ല്‍ 197.3 bhp പവറും 11,500 rpm-ല്‍ 113.5 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഇതിന് കഴിയും. സുരക്ഷാ കാരണങ്ങളാല്‍ ഈ രണ്ട് ബൈക്കുകളുടെയും വേഗത ഇലക്‌ട്രോണിക്കലി 299 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യന്‍ ബൈക്കുകള്‍ ഏതായാലും പരമാവധി വേഗപരിധിയുണ്ട്. 130 കിലോമീറ്ററില്‍ കൂടുതല്‍ വേഗത അനുവദിക്കുന്ന റോഡുകളൊന്നും ഇന്ത്യയില്‍ ഇല്ല. എന്നാല്‍ അത് അവഗണിച്ച് പലരും അതിവേഗത്തിലാണ് യാത്ര ചെയ്യുന്നത്. ഇത് റോഡ് നിയമങ്ങളുടെ സമ്പൂര്‍ണ ലംഘനമാണ്. ത്രില്ലിംഗ് അനുഭവത്തിനും ആഗ്രഹ പൂര്‍ത്തീകരണത്തിനും വേണ്ടിയാണ് പലരും അമിതവേഗതയില്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ അത് വലിയ അപകടത്തിലേക്ക് നിങ്ങളെ നയിച്ചേക്കാം. ഇന്ത്യയില്‍ ട്രാക്കുകളില്‍ വാഹനമോടിക്കാന്‍ മാത്രം വേഗപരിധിയില്ല.
റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍, പരിശീലനം ലഭിച്ച ഡ്രൈവര്‍ പോലും മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി പരിധിയില്‍ കവിഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. നമ്മള്‍ ഇവിടെ പരാമര്‍ശിച്ച വൈറല്‍ വീഡിയോയില്‍ യൂട്യൂബര്‍ ബൈക്ക് പറപറപ്പിക്കുമ്പോള്‍ റോഡില്‍ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് നമുക്ക് ആശ്വസിക്കാം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഇത്തരം വീഡയോ കണ്ട് ആരെങ്കിലും ഇത് അനുകരിക്കാന്‍ നിന്നാല്‍ അത് വലിയ നാശങ്ങള്‍ വരുത്തിവെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ യൂട്യൂബര്‍ ചെയ്ത പ്രവര്‍ത്തിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.


Click it and Unblock the Notifications








